സുരക്ഷാ ഭീഷണി ഇല്ല; നജ്‌റാന്‍ വിമാനത്താവളം തുറക്കും
റിയാദ്: സുരക്ഷാ കാരണങ്ങളാല്‍ നാല് വര്‍ഷമായി അടച്ചിട്ടിരുന്ന നജ്‌റാന്‍ വിമാനത്താവളം മെയ് ആറിന് വീണ്ടും പ്രവര്‍ത്തനമാരംഭിക്കും. വിമാനത്താവളം പൂര്‍ണ സജ്ജമാണെന്ന് സൗദി സിവില്‍ ഏവിയേഷന്‍ അതോറിറ്റി അറിയിച്ചു. 2011ല്‍ പ്രവര്‍ത്തനം തുടങ്ങിയ വിമാനത്താവളം 2015 മുതല്‍ സുരക്ഷാ കാരണങ്ങളാല്‍ അടച്ചിട്ടിരിക്കുകയായിരുന്നു. വിമാനത്താവളം വീണ്ടും പ്രവര്‍ത്തനമാരംഭിക്കുമെന്ന് നജ്‌റാന്‍ ഡെപ്പ്യൂട്ടി ഗവര്‍ണ്ണര്‍ അമീര്‍ തുര്‍ക്കി ബിന്‍ ഹദ്‌ലൂലാണ് അറിയിച്ചത്. ജിദ്ദ, റിയാദ് നഗരങ്ങളിലേക്ക് സൗദി എയര്‍ലൈന്‍സിന്റെ ആഭ്യന്തര സര്‍വ്വീസുകളാണ് ആദ്യം ആരംഭിക്കുന്നത്. ഘട്ടം ഘട്ടമായി സര്‍വ്വീസുകളുടെ എണ്ണം വര്‍ദ്ധിപ്പിക്കും. സര്‍വീസ് […]
