ടാലെന്റ് ആന്റ് ടീന്‍സ് സമ്മര്‍ ക്യാമ്പ്
റിയാദ്: സൗദി ഇന്ത്യന്‍ ഇസ്ലാഹി സെന്റര്‍ ടാലെന്റ് ആന്റ് ടീന്‍സ് സമ്മര്‍ ക്യാമ്പ് സംഘടിപ്പിച്ചു. 5 മുതല്‍ 15 വയസ്സുവരെയുള്ള കുട്ടികള്‍ക്കായിരുന്നു ക്യാമ്പ്. വ്യക്തിത്വ വികസനം, സര്‍ഗവാസനകള്‍ എന്നിവ പരിപോഷിപ്പിക്കുന്നത്തിനും ധാര്‍മിക മൂല്യങ്ങള്‍ പഠിക്കുന്നതിനും പ്രാധാന്യം നല്‍കി പ്രവര്‍ത്തിക്കുന്ന കുട്ടികളുടെ കൂട്ടായ്മയാണ് ടാലന്റ് ആന്റ് ടീന്‍സ് ക്ലബ്. നല്ല ശീലങ്ങള്‍ എന്ന വിഷയം സഹല്‍ ഹാദി അവതരിപ്പിച്ചു. ക്രാഫ്റ്റ ആന്റ് ഡ്രോയിങ്ങ് ജാസ്മിന്‍ റിയാസ് ക്ലാസ്സ് നയിച്ചു. കോര്‍ഡിനേറ്റര്‍ സാജിദ് ഒതായി അധ്യക്ഷത വഹിച്ചു. സൗദി ഇന്ത്യന്‍ […]














