തൃക്കാക്കര ഫലം ജനവിരുദ്ധ നയങ്ങള്‍ക്കെതിരെയുള്ള വിധിയെഴുത്താവും: പിഎംഎ സലാം
റിയാദ്: കേരള സര്‍ക്കാറിന്റെ ജനവിരുദ്ധ നയങ്ങളെക്കെതിരെയുള്ള വിധിയെഴുത്താവും തൃക്കാക്കര ഉപതെരഞ്ഞെടുപ്പ് ഫലമെന്ന് മുസ് ലിം ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി അഡ്വ. പി.എം.എ സലാം. രാഷ്ട്രീയ പോരാട്ടത്തിന് പകരം തൃക്കാക്കരയില്‍ ജാതീയത ഉയര്‍ത്തി വിജയിക്കാമെന്ന കണക്ക് കൂട്ടലിലാണ് പിണറായിയും കൂട്ടരും. സി.പി.എം നേതാക്കള്‍ക്ക് പോലുമറിയാത്ത, പാര്‍ട്ടിക്കാരനല്ലാത്ത ഒരാളെ കൊണ്ട് വന്നത് ഇതിന്റെ ഭാഗമാണ്. കേരളത്തെ മറ്റൊരു ശ്രീലങ്കയാക്കി മാറ്റുന്നതിനുള്ള ശ്രമമാണ് കെ റെയില്‍ പദ്ധതി. പാവപ്പെട്ട ലക്ഷക്കണക്കിനാളുകള്‍ക്ക് കിടപ്പാടം നടഷ്ടപ്പെടും. ഒന്നര ലക്ഷം കോടിയുടെ കടബാധ്യത കേരള […]














