Sauditimesonline

lulu
സൗദിയില്‍ 'ബിഗ് ബാങ്' നോണ്‍സ്‌റ്റോപ് ഓഫറുകള്‍ പ്രഖ്യാപിച്ച് ലുലു ഹൈപ്പര്‍
Damam, gulf, Jeddah, Riyad

അനധികൃത സംരംഭങ്ങള്‍ നിയമ വിധേയമാക്കണം: ഡിഫ സെമിനാര്‍

റിയാദ്: സൗദിയില്‍ ബെനാമി സംരംഭങ്ങള്‍ നിയമ വിധേയമാക്കുന്നതിന് അനുവദിച്ച സമയം പരമാവധി പ്രയോജനപ്പെടുത്തി രാജ്യതാല്‍പര്യങ്ങളോടൊപ്പം സഞ്ചരിക്കണമെന്ന് ബിസിനസ് കണ്‍സള്‍ട്ടന്റ് ബഷീന മുസ്‌ലിയാരകത്ത്. ബെനാമികള്‍ക്കെതിരെ ശക്തമായ നടപടികളുമായി അധിക്യതര്‍ മുന്നോട്ട് നീങ്ങുകയാണ്. ഈ സാഹചര്യത്തില്‍ പ്രവാസി സംരഭകര്‍ നിക്ഷേപ മന്ത്രാലയത്തിന്റെ ഇന്‍വെസ്റ്റ്‌മെന്റ് ലൈസന്‍സ് കരസ്ഥമാക്കി സംരംഭം മുന്നോട്ടു കൊണ്ടുപോകണമെന്നും അദ്ദേഹം പറഞ്ഞു. ദമാം ഇന്ത്യന്‍ ഫുട്‌ബോള്‍ അസോസിയേഷന്‍ (ഡിഫ) ബദര്‍ അല്‍ റാബി ഓഡിറ്റോറിയത്തില്‍ സംഘടിപ്പിച്ച സെമിനാറില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ലോകത്ത് സുരക്ഷിതവും ലാഭം നേടാനും കഴിയുന്ന ബിസിനസിന് […]

Damam, gulf, Jeddah, Riyad

വിദേശികളില്‍ നിന്ന് 49 ലക്ഷം തട്ടി; പൊലീസുകാര്‍ അറസ്റ്റില്‍

റിയാദ്: സൗദിയില്‍ വിദേശികളില്‍ നിന്ന് പണം തട്ടിയ മൂന്ന് പൊലീസ്‌കാരെയും ഒരു സ്വദേശി പൗരനെയും അറസ്റ്റ് ചെയ്തതായി കണ്‍ട്രോള്‍ ആന്റ് ആന്റി കറപ്ഷന്‍ കമ്മീഷന്‍ അറിയിച്ചു. 49 ലക്ഷം റിയാലാണ് പൊലീസുകാര്‍ തട്ടിയെടുത്തത്. തട്ടിപ്പിന് ഇരയായ വിദേശികള്‍ക്ക് പണത്തിന്റെ ഉറവിടം വ്യക്തമാക്കാന്‍ കഴിയാത്തതിനാല്‍ ഇവരെയും കസ്റ്റഡിയിലെടുത്തു. പൊലീസുകാര്‍ പണം തട്ടിയെടുത്ത മറ്റൊരു സംഭവത്തില്‍ മൂന്ന് പൊലീസുകാരെ ആഭ്യന്തര മന്ത്രാലയത്തിന്റെ സഹായത്തോടെ അറസ്റ്റ് ചെയ്തതായും കമ്മീഷന്‍ വ്യക്തമാക്കി. അഴിമതിക്കെതിരെ ശക്തമായ നടപടിയാണ് രാജ്യത്ത് തുടരുന്നത്. നാര്‍കോടിക്‌സ് കണ്‍ട്രോള്‍ ഉദ്യോഗസ്ഥന്‍

Damam, gulf, Jeddah, Riyad

ലോകത്തെ ഏറ്റവും വലിയ അമ്യുസ്‌മെന്റ് പാര്‍ക്ക് റിയാദില്‍

റിയാദ്: സൗദിയില്‍ നിര്‍മാണം പുരോഗമിക്കുന്ന ഖിദ്ദിയ്യ വിനോദ നഗരത്തില്‍ ലോകത്തെ ഏറ്റവും വലിയ അമ്യുസ്‌മെന്റ് പാര്‍ക്ക് വരുന്നു. നിര്‍മാണത്തിന് സിക്‌സ് ഫഌഗ്‌സ് കമ്പനി നേതൃത്വം നല്‍കും. ഇതിനായി 375 കോടി റിയാലിന്റെ കരാര്‍ ഒപ്പുവെച്ചു. ഫ്രഞ്ച് കമ്പനിയായ ബോയ്ഗസ് ബാട്ടിമെന്റ് ഇന്റര്‍നാഷണല്‍ കമ്പനിയും സൗദിയിലെ അല്‍മബാനി ജനറല്‍ കോണ്‍ട്രാക്ടിംഗ് കമ്പനിയും സംയുക്തമായി പദ്ധതി പൂര്‍ത്തിയാക്കും. മൂന്നേകാല്‍ ലക്ഷം ചതുരശ്രമീറ്റര്‍ വിസ്തൃതിയിലാണ് അമ്യൂസ്‌മെന്റ് പാര്‍ക്ക് നിര്‍മിക്കുക. 28 ഗെയിമുകളിള്‍ പത്തെണ്ണം മുതിര്‍ന്നവര്‍ക്കും 18 എണ്ണം കുടുംബങ്ങള്‍ക്കും കുട്ടികള്‍ക്കും നീക്കിവെച്ചിട്ടുണ്ട്.

Damam, gulf, Jeddah, Riyad

ഇന്ത്യയുടെ കൊവാക്‌സിന് അംഗീകാരം; തവക്കല്‍നയില്‍ അപ്‌ഡേറ്റ് ചെയ്യാം

റിയാദ്: ഇന്ത്യയുടെ കൊവാക്‌സിന്‍ സ്വീകരിച്ചവര്‍ക്ക് സൗദിയിലെ തവക്കല്‍നാ ആപ്പില്‍ ഇമ്യൂണ്‍ സ്റ്റാറ്റസ് ലഭിക്കും. നേരത്തെ വാക്‌സിന് അംഗീകാരം ലഭിക്കാത്ത സാഹചര്യത്തില്‍ നിരവധി പ്രവാസികള്‍ പ്രതിസന്ധി നേരിട്ടിരുന്നു. ലോകാരോഗ്യ സംഘടന വാക്‌സിന് അംഗീകാരം നല്‍കിയതോടെ സൗദി അറേബ്യയും അംഗീകാരം നല്‍കി. ഇതോയൈാണ് കോവാക്‌സിന്‍ സ്വീകരിച്ചവര്‍ക്ക് തവക്കല്‍നാ ആപ്പില്‍ രജിസ്റ്റര്‍ ചെയ്യാന്‍ അവസരം ഒരുങ്ങിയത്. ഫൈസര്‍, മൊഡേണ, ജോണ്‍സണ്‍ ആന്‍ഡ് ജോണ്‍സണ്‍, കോവിഷീല്‍ഡ് എന്നീ വാക്‌സിനുകളാണ് സൗദി അറേബ്യ അഗീകരിച്ചത്. ഇതിന് പുറമെ സിനോഫാം, സിനോവാക്, കോവാക്‌സിന്‍ എന്നിവക്കും അംഗീശാരം

Damam, gulf, Jeddah, Riyad

ഹംസ ജമാലിക്ക് യാത്രയയപ്പ്

റിയാദ്: പ്രമുഖ ഗ്രന്ഥകാരനും ഇസ്ലാമിക പ്രഭാഷകനുമായ ഉസ്താദ് ഹംസ ജമാലി കാല്‍ നൂറ്റാണ്ടുകാലത്തെ പ്രവാസം അവസാനിപ്പിച്ച് നാട്ടിലേക്ക് മടങ്ങുന്നു. സൗദി മതകാര്യ വകുപ്പിനു കീഴില്‍ മജ്മ ജാലിയാത്ത് മലയാള വിഭാഗം പ്രബോധകനാണ്. നേരത്തെ മദീനയിലും റിയാദിലും സേവനമനുഷ്ഠിച്ചിട്ടുണ്ട്. മണ്ണാര്‍ക്കാട് സ്വദേശിയാണ്. പള്ളിദര്‍സില്‍ പഠനം പൂര്‍ത്തിയാക്കി മദ്രാസ് ജമാലിയ്യ അറബിക് കോളേജില്‍ നിന്ന് ജമാലി ബിരുദം നേടി. തമിഴ്‌നാട്ടിലെ മദ്‌റസത്തുറഹ്മാനിയ്യ സുന്നിയ്യാ അറബിക് കോളേജില്‍ അധ്യാപകനായാണ് ഔദ്യോഗിക ജീവിതം ആരംഭിക്കുന്നത്. നവോത്ഥാന പ്രസ്ഥാനത്തില്‍ ആകൃഷ്ടനായി തിരൂരങ്ങാടി കെ.എം.എം.ഒ അറബിക്

Damam, gulf, Jeddah, Riyad

സൗദിയില്‍ 90 ബില്യണ്‍ റിയാലിന്റെ മിച്ച ബജറ്റ്; വാറ്റ് പുനപരിശോധിക്കും.

റിയാദ്: സൗദി അറേബ്യ 90 ബില്യണ്‍ റിയാലിന്റെ മിച്ച ബജറ്റ് അവതരിപ്പിച്ചു. 955 റിയാല്‍ ചെലവും 1045 ബില്യണ്‍ റിയാല്‍ വരവും പ്രതീക്ഷിക്കുന്ന ബജറ്റാണ് മന്ത്രി സഭ അംഗീകരിച്ചത്. കഴിഞ്ഞ ആറ് വര്‍ഷത്തിനിടെ ആദ്യമായാണ് മിച്ച ബജറ്റ് അവതരിപ്പിക്കുന്നത്. ആരോഗ്യം, വിദ്യാഭ്യാസം, അടിസ്ഥ വികസനം എന്നിവക്ക് മികച്ച പരിഗണന നല്‍കുന്നതാണ് ബജറ്റ്. ധനമന്ത്രി മുഹമ്മദ് അല്‍ ജദ്ആന്‍ ആണ് ബജറ്റ് അവതരിപ്പിച്ചത്. നടപ്പു സാമ്പത്തിക വര്‍ഷത്തേക്കാള്‍ 12.4 ശതമാനം വളര്‍ച്ച രേഖപ്പെടുത്തുന്ന ബജറ്റ് റിസര്‍വ് ഫണ്ട്, ഡവലപ്‌മെന്റ്

Damam, gulf, Jeddah, Riyad

സൗദിയില്‍ എയര്‍പോര്‍ട്ട് ടാക്‌സി നിരക്ക് പരിഷ്‌കരിച്ചു

റിയാദ്: സൗദി അറേബ്യയിലെ എയര്‍പോര്‍ട്ടുകളില്‍ പരിഷ്‌കരിച്ച ടാക്‌സി നിരക്കുകള്‍ക്ക് ഗതാഗത മന്ത്രാലയം അംഗീകാരം നല്‍കി. 12 എയര്‍പോര്‍ട്ടുകളിലാണ് പുതിയ നിരക്ക് ബാധകണ.അല്‍ ഖസിം, ഹായില്‍, തബൂക്ക് വിമാനത്താവളങ്ങളിലെ ടാക്‌സി കാറുകള്‍ക്ക് മിനിമം നിരക്ക് 15 റിയാലാണ്. റിയാദ്, അല്‍ ജൗഫ്, അറാര്‍ എന്നിവിടങ്ങളില്‍ 10 റിയാലും വാദി ദവാസിര്‍, തുറൈഫ്, ദവാദ്മി, അല്‍ ഖുറയ്യാത്ത്, റഹ്ഫ, അല്‍ ഹസ, ഹഫര്‍ അല്‍ ബാത്തിന്‍ എന്നിവിടങ്ങളില്‍ 5 റിയാലുമാണ് മിനിമം നിരക്ക്. പൊതുഗതാഗത അതോറിറ്റി, ജനറല്‍ സിവില്‍ ഏവിയേഷന്‍

Damam, gulf, Jeddah, Riyad

സൗദിയില്‍ 94 ശതമാനം ജനങ്ങള്‍ വാക്‌സിന്‍ സ്വീകരിച്ചു

റിയാദ്: സൗദി അറേബ്യയില്‍ 12 വയസിന് മുകളിലുളള 94 ശതമാനവും കൊവിഡ് വാക്‌സിന്‍ സ്വീകരിച്ചതായി ആരോഗ്യ മന്ത്രി ഡോ. ഫഹദ് അല്‍ ജലാജില്‍. കൊവിഡിനെ നേരിടാന്‍ രാജ്യത്തെ തീവ്ര പരിചരണ വിഭാഗങ്ങളുടെ ശേഷി ഗണ്യമായി ഉയര്‍ത്തിയിരുന്നു. കാല്‍ നൂറ്റാണ്ടിനിടെ രാജ്യത്തെ തീവ്രപരിചരണ വാഭഗങ്ങളില്‍ ലഭ്യമാക്കിയതിനേക്കാള്‍ കൂടുതലാണ് കൊവിഡ് കാലത്ത് രാജ്യത്ത് സജ്ജീകരിച്ച ഐസിയുവിന്റെ എണ്ണമെന്നും മന്ത്രി പറഞ്ഞു. കൊവിഡ് പ്രതിരോധം ശക്തമാക്കുന്നതിന് ആരംഭിച്ച തതമ്മന്‍ ക്ലിനിക്കുകളില്‍ 40 ലക്ഷം ജനങ്ങള്‍ ചികിത്സ തേടി. ദിവസവും 1.2 ലക്ഷം

Damam, gulf, Jeddah, Riyad

വലിയ നേട്ടം കൈവരിക്കുമെന്ന സൂചനയാണ് സൗദി ബജറ്റ്: യൂസഫലി എംഎ

റിയാദ്: സൗദി അറേബ്യയില്‍ നടപ്പിലാക്കുന്ന വിഷന്‍ 2030 പദ്ധതി രാജ്യത്തിന്റെ സമ്പദ്‌വ്യവസ്ഥയുടെ വളര്‍ച്ചക്കും വൈവിധ്യവത്കരണത്തിനും സഹായിക്കുമെന്ന് ലുലു ഗ്രൂപ്പ് ചെയര്‍മാന്‍ യൂസഫലി എംഎ. ഇതിനനുസരിച്ച് പദ്ധതികളും നിക്ഷേപങ്ങളും തുടരുകയാണ് ലുലു ഗ്രൂപ്പ് ലക്ഷ്യം വെക്കുന്നത്. സൗദിയുടെ മുഖച്ഛായ മാറുകയാണ്. സമ്പദ് വ്യവസ്ഥ കരുത്താര്‍ജ്ജിക്കുന്നു. ഭാവിയില്‍ വലിയ നേട്ടം കൈവരിക്കുമെന്ന സൂചനയാണ് സൗദി ബജറ്റ്. ഓരോ ദിവസവും കൂടുതല്‍ അവസരങ്ങള്‍ തുറന്നു വരുകയാണ്. നിരവധി പദ്ധതികളാണ് രാജ്യത്ത് നടപ്പിലാക്കികൊണ്ടിരിക്കുന്നത്. വിഷന്‍ 2030 പൂര്‍ത്തിയാകുന്നതോടെ സൗദിയുടെ മുഖച്ഛായ മാറും. അതുകൊണ്ടുതന്നെ

Damam, gulf, Jeddah, Riyad

റിയാദ് അല്‍ മലസില്‍ ലുലു ഹൈപ്പര്‍ പ്രവര്‍ത്തനം ആരംഭിച്ചു

റിയാദ്: പ്രമുഖ റീട്ടെയില്‍ വിതരണ ശൃംഖല ലുലു ഹൈപ്പര്‍മാര്‍ക്കറ്റിന്റെ സൗദിയിലെ 24-ാമത് ശാഖ റിയാദ് അല്‍ മലസില്‍ പ്രവര്‍ത്തനം ആരംഭിച്ചു. ലുലു ഗ്രൂപ്പ് ചെയര്‍മാന്‍ യൂസഫലി എംഎയുടെ സാന്നിധ്യത്തില്‍ നിക്ഷേപ മന്ത്രാലയം സഹമന്ത്രി അദ്‌നാന്‍ എം അല്‍ ഷര്‍ഖിയാണ് ഉദ്ഘാടനം നിര്‍വഹിച്ചത്. അല്‍ മലസ് അലി ബിന്‍ അബി താലിബ് റോഡിലാണ് പുതിയ ശാഖ. മാജിദ് അല്‍ ഗാനം, ഇന്ത്യന്‍ അംബാസഡര്‍ ഡോ. ഔാസാഫ് സഈദ്, ലുലു സൗദി ഡയറക്ടര്‍ ഷഹിം മുഹമ്മദ് തുടങ്ങി പൗരപ്രമുഖരുടെയും സാമൂഹിക,

Damam, gulf, Jeddah, Riyad

‘കടം’ പ്രകാശനം ചെയ്തു

റിയാദ്: കടം വാങ്ങിയവര്‍ക്കും കൊടുത്തവര്‍ക്കും ഇടയില്‍ നിന്നവരുടെ മാനസിക സംഘര്‍ഷം പ്രമേയമാക്കിയ ‘കടം’ ഷോട് ഫിലിം പ്രകാശനം ചെയ്തു. അത്തറും ഖുബ്ബൂസും യൂടൂബ് ചാനലില്‍ കടം ഹൃസ്വ ചിത്രത്തിന്റെ പ്രകാശനം ഡോ. ഷിബു മാത്യൂ നിര്‍വഹിച്ചു. സൗദിയിലെ മലയാളികളുടെ പ്രവാസത്തിനിടയിലെ വിവിധ മുഹൂര്‍ത്തങ്ങളിലൂടെയാണ് കടം പറയുന്ന കഥ വികസിക്കുന്നത്. പണം കടം വാങ്ങിയ ആള്‍ മടക്കി നല്‍കാന്‍ അവധി ചോദിക്കുന്നു. അവധി കഴിയുന്നതോടെ ഫോണില്‍ പോലും കിട്ടാതായി. ഇതോടെ സുഹൃത്തിന് സഹായം ചെയ്യാന്‍ ഇടനിലക്കാരനായ ഫൈസല്‍ എന്ന

Damam, gulf, Jeddah, Riyad

ഇന്ത്യ വിമാന വിലക്ക് ജനുവരി 31 വരെ നീട്ടി; സൗദി പ്രവാസികള്‍ക്ക് വീണ്ടും തിരിച്ചടി

ഇന്ത്യ വിമാന വിലക്ക് ജനുവരി 31 വരെ നീട്ടിയത് പ്രവാസികള്‍ക്ക് വീണ്ടും തിരിച്ചടിയാകുന്നു. സൗദി അറേബ്യ നേരിട്ട് വാമാന സര്‍വീസ് പ്രഖ്യാപിച്ചെങ്കിലും ഇന്ത്യ വിലക്ക് തുടരുന്ന സാഹചര്യത്തില്‍ ചാര്‍ട്ടേഡ് വിമാനങ്ങള്‍ മാത്രമാണ് സര്‍വീസ് നടത്തുന്നത്. സൗദിയില്‍ നിന്ന് ഇന്ത്യയിലേക്ക യാത്ര ചെയ്യാനും തിരിച്ചും നിരവധി പ്രവാസികളാണ് മാസങ്ങളായി കാത്തിരിക്കുന്നത്. ഡിസംബര്‍ 15ന് വിമാന യാത്രാ വിലക്ക് പിന്‍വലിക്കുമെന്ന് ഇന്ത്യ നേരത്തെ പ്രഖ്യാപിച്ചെങ്കിലും ഒമൈക്രോണ്‍ പ്രത്യക്ഷപ്പെട്ട സാഹചര്യത്തിലാണ് വിലക്ക് തുടരാന്‍ തീരുമാനിച്ചത്. സൗദി അറേബ്യ ഒഴികെയുളള ഗള്‍ഫ് രാജ്യങ്ങളുമായി

Damam, gulf, Jeddah, Riyad

ഇടതുസര്‍ക്കാരിന്റെ മൗനം അപകടം: ഇന്ത്യന്‍ സോഷ്യല്‍ ഫോറം

അല്‍ അഹ്‌സ: സംഘപരിവാര്‍ സംഘടനകള്‍ നടത്തിക്കൊണ്ടിരിക്കുന്ന വര്‍ഗീയ പരാമര്‍ശങ്ങള്‍ക്കും കലാപ ആഹ്വാനങ്ങള്‍ക്കുമെതിരെ നടപടിയെടുക്കാതെ മൗനം അവലമ്പിക്കുന്ന ഇടതു സര്‍ക്കാരിന്റെ നടപടി വലിയ അപകടത്തിലേക്കാണ് നാടിനെ നയിക്കുന്നതെന്ന് ഇന്ത്യന്‍ സോഷ്യല്‍ ഫോറം അല്‍ അഹ്‌സ ബ്ലോക്ക് കമ്മിറ്റി പ്രവര്‍ത്തക സംഗമം. പരിപാിെ ഇന്ത്യന്‍ സോഷ്യല്‍ ഫോറം ദമ്മാം കേരള സ്‌റ്റേറ്റ് സെക്രട്ടറി വിഎം നാസര്‍ പട്ടാമ്പി ഉദ്ഘാടനം ചെയ്തു. ഇന്ത്യന്‍ സോഷ്യല്‍ഫോറം ദമ്മാം കേരള സ്‌റ്റേറ്റ് പ്രസിഡന്റ് പികെ മന്‍സൂര്‍ എടക്കാട് മുഖ്യപ്രഭാഷണം നിര്‍വഹിച്ചു. ബ്ലോക്ക് തലത്തില്‍ നടത്തിയ

Damam, gulf, Jeddah, Riyad

നെസ്‌റ്റോ ഹൈപ്പറില്‍ ‘ഹ്യൂജ് ആനിവേഴ്‌സറി ഡീല്‍സ്’ പ്രമോഷന്‍

റിയാദ്: സൗദിയിലെ നെസ്‌റ്റോ ഹൈപ്പര്‍മാര്‍ക്കറ്റ് വാര്‍ഷികാഘോഷങ്ങളുടെ ഭാഗമായി ‘ഹ്യൂജ് ആനിവേഴ്‌സറി ഡീല്‍സ്’ പ്രത്യേക പ്രമോഷന്‍ ആരംഭിച്ചു. 14-ാം വാര്‍ഷികാഘോഷങ്ങളുടെ ഭാഗമായി പ്രഖ്യാപിച്ച വിലക്കിഴിവ് ഡിസംബര്‍ 14 വരെ നീളും. റിയാദ്, ബുറൈദ എന്നിവിടങ്ങളിലെ നെസ്‌റ്റോ സ്‌റ്റോറുകളില്‍ ഓഫര്‍ ലഭ്യമാണെന്ന് നെസ്‌റ്റോ മാനേജ്‌മെന്റ് അറിയിച്ചു. പലചരക്ക് സാധനങ്ങള്‍, മത്സ്യം, മാസം, പഴം, പച്ചക്കറികള്‍, ഡ്രൈ ഫ്രൂട്‌സ്, പ്രൊസസ്ഡ് ഫുഡ്‌സ്, സൗന്ദര്യവര്‍ധക വസ്തുക്കള്‍, റെഡിമെയ്ഡ് വസ്ത്രങ്ങള്‍, ശീതകാല ഉത്പ്പന്നങ്ങള്‍ തുടങ്ങി എല്ലാ വിഭാഗങ്ങളിലും ഓഫര്‍ ലഭ്യമാക്കിയിട്ടുണ്ട്.

Scroll to Top