ഓക്‌സിജന്‍ സിലണ്ടറില്ല; നാട്ടിലെത്തേണ്ട രോഗികള്‍ ദുരിതത്തില്‍
റിയാദ്: വിദഗ്ദ ചികിത്സക്ക് ഇന്ത്യയിലെത്താന്‍ കഴിയാതെ മലയാളികള്‍ ഉള്‍പ്പെടെ നിരവധി ഇന്ത്യക്കാര്‍ സൗദിയില്‍ ദുരിതത്തില്‍. വിമാന കമ്പനികള്‍ ഓക്‌സിജന്‍ സിലണ്ടര്‍ അനുവദിക്കാത്തതാണ് പ്രവാസികളുടെ ദുരിതത്തിന് കാരണം. ഇന്ത്യ വിമാന വിലക്ക് ദീര്‍ഘിപ്പിച്ചതോടെ ചാര്‍ട്ടേഡ് വിമാനങ്ങള്‍ മാത്രമാണ് ഇന്ത്യ-സൗദി സെക്ടറില്‍ സര്‍വീസ് നടത്തുന്നത്. എന്നാല്‍ ചാര്‍ട്ടേഡ് വിമാനങ്ങള്‍ രോഗികളായ യാത്രക്കാര്‍ക്ക് ആവശ്യമായ ഓക്‌സിജന്‍ സിലണ്ടര്‍ അനുവദിക്കുന്നില്ല. അപകടത്തില്‍ പരിക്കേറ്റവരും കൊവിഡാനന്തര ചികിത്സ ആവശ്യമുളളവരും ഉള്‍പ്പെടെ നിരവധിയാളുകളാണ് ഇതോടെ വിദഗ്ദ ചികിത്സ ലഭിക്കാതെ സൗദിയിലെ വിവിധ പ്രവിശ്യകളില്‍ കഴിയുന്നതെന്ന് സാമൂഹിക […]














