Sauditimesonline

lulu
സൗദിയില്‍ 'ബിഗ് ബാങ്' നോണ്‍സ്‌റ്റോപ് ഓഫറുകള്‍ പ്രഖ്യാപിച്ച് ലുലു ഹൈപ്പര്‍
Damam, gulf, Jeddah, Riyad

‘മതം വിദ്വേഷമല്ല, വിവേകമാണ്’ സമാപന സമ്മേളനം ഡിസംബര്‍ 31ന്

റിയാദ്: ഇന്ത്യന്‍ ഇസ്ലാഹീ സെന്റര്‍ സൗദി നാഷണല്‍ കമ്മറ്റി നവംബര്‍ ഒന്നു മുതല്‍ നടത്തിവരുന്ന ‘മതം വിദ്വേഷമല്ല, വിവേകമാണ്’ ത്രൈമാസ കാംപയ്‌നിന്റെ സമാപന സമ്മേളനം ഡിസംബര്‍ 31ന് വെള്ളി സൗദി സമയം ഉച്ചക്ക് 1ന് ഓണ്‍ലൈനില്‍ നടക്കും. വര്‍ദ്ധിച്ചു വരുന്ന വര്‍ഗ്ഗീയ വിദ്വംസക പ്രചരണങ്ങളും സാമൂഹ്യജീവിതത്തിലെ സമാധാനാന്തരീക്ഷത്തെ കലുഷിതമാക്കുന്ന തീവ്രവാദനിലപാടുകളും സമൂഹത്തെ ഭീതിയിലാഴ്ത്തുന്ന സാഹചര്യത്തില്‍, മതമൂല്യങ്ങളെ മുന്നില്‍ വെച്ചുകൊണ്ടുള്ള സന്ദേശ പ്രചരണമാണ് കാംപയ്ന്‍ ലക്ഷ്യമിട്ടത്. വിവിധ മത, ജാതി, വര്‍ഗ്ഗങ്ങളായി ജീവിക്കുമ്പോഴും ഇന്ത്യന്‍ ജനതയുടെ മഹനീയമായ വ്യതിരിക്തത, […]

Damam, gulf, Jeddah, Riyad

ജിദ്ദ ബെസ്റ്റ് വേ ഒന്നാം വാര്‍ഷികം

റിയാദ്: സൗദി അറേബ്യയിലെ ഡ്രൈവേഴ്‌സ് കൂട്ടായ്മ ജിദ്ദ ബെസ്റ്റ് വേ ഒന്നാം വാര്‍ഷികം ആഘോഷിച്ചു. വിവിധ കലാ സാംസ്‌കാരിക പരിപാടികളും അരങ്ങേറി. ജിദ്ദ അജ്‌വാദ് വില്ല ഓഡിറ്റോറിയത്തില്‍ നടന്ന പരിപാടി സാമൂഹ്യ പ്രവര്‍ത്തകന്‍ അബ്ദുല്‍ മജീദ് പൂളക്കാടി ഉദ്ഘാടനം ചെയ്തു. ഫൈസല്‍ വയനാട് ആദ്യക്ഷത വഹിച്ചു. സൗദിയിലേ സാമൂഹിക പ്രവര്‍ത്തകനും ബെസ്റ്റ് വേ നഷണല്‍ കമ്മറ്റി പ്രസിഡന്റുമായ അസ്‌ലം പാലത്ത് ആമുഖ പ്രസംഗവും നാഷണല്‍ കമ്മറ്റി സെക്രട്ടറി ബിബിന്‍ ആലപ്പുഴ കൂട്ടായ്മയെ പരിചയപ്പെടുത്തുകയും ചെയ്തു. മെക്കാനിക്ക് നാസര്‍,

Damam, gulf, Jeddah, Riyad

സര്‍വ്വാധിനാഥന്‍ ആല്‍ബം പ്രകാശനം ചെയ്തു

റിയാദ്: സര്‍വ്വാധിനാഥന്‍ ഭക്തിഗാന ആല്‍ബത്തിന്റെ പ്രകാശനവും ക്രിസ്തുമസ് ആഘോഷവും റിയാദില്‍ നടന്നു. റിയാദ് അപ്പോളോ ഡെമോരോ ഓഡിറ്റോിയത്തില്‍ ആല്‍ബത്തിന്റെ പ്രകാശനം ശിഹാബ് കൊട്ടുകാട്, ഷമീര്‍ അമ്പലപ്പു എന്നിവര്‍ ചേര്‍ന്നു നിര്‍വഹിച്ചു. സികെ മീഡിയയുടെ ബാനറില്‍ സികെ മുസ്തഫ പൊന്നാനിയാണ് രചനയും സംഗീതവും നിര്‍വഹിച്ചത്. ഗാനം ആലപിക്കുകയും ആല്‍ബത്തില്‍ അഭിനയിക്കുകയും ചെയ്തത് ജലീല്‍ കൊച്ചിന്‍ ആണ്. ഹണിബീസ് റിയാദ്, സികെ മീഡിയ മുസ്തഫ എന്നിവര്‍ ജലീല്‍ കൊച്ചിന് പുരസ്‌കാരം സമ്മാനിച്ചു. ആല്‍ബത്തിന്റെ നിര്‍മാതാവ് അസ്‌ലം ഫറോക്ക് ശിഹാബ് കൊട്ടുകാടിനു

Damam, gulf, Jeddah, Riyad

കേളി ഫുട്‌ബോള്‍; ഉമ്മുല്‍ ഹമാം ജേതാക്കള്‍

റിയാദ്: കേളി കലാസാംസ്‌കാരിക വേദി ഇരുപത്തിയൊന്നാം വാര്‍ഷികത്തോടനുബന്ധിച്ചു നടന്ന ഇന്റര്‍ കേളി ഫുട്‌ബോള്‍ ടൂര്‍ണമെന്റില്‍ ടീം ഉമ്മുല്‍ ഹമാം ജേതാക്കളായി. അല്‍ ഇസ്‌കാന്‍ ഗ്രൗണ്ടില്‍ ടീമുകളുടെ മാര്‍ച്ച് പാസ്‌റ്റോടെയാണ് മത്സരം ആരംഭിച്ചത്. രക്ഷാധികാരി ആക്ടിങ് സെക്രട്ടറി സതീഷ് കുമാര്‍ സല്യൂട്ട് സ്വീകരിച്ചു. പ്രസിഡന്റ് ചന്ദ്രന്‍ തെരുവത്ത് അധ്യക്ഷത വഹിച്ചു. ആക്ടിങ് സെക്രട്ടറി സുരേഷ് കണ്ണപുരം സ്വാഗതം പറഞ്ഞു. പ്രഥമ റൗണ്ടിലെ ഗ്രൂപ്പ് ജേതാക്കളായ ബത്ഹ ബ്ലാസ്‌റ്റേഴ്‌സ്, ഫാല്‍ക്കണ്‍ അല്‍ഖര്‍ജ്, അല്‍ അര്‍ക്കാന്‍ മലാസ് എന്നിവര്‍ നേരിട്ടും ഗോള്‍

Damam, gulf, Jeddah, Riyad

ഫെസ്റ്റിവിസ്റ്റ ഫുട്‌ബോള്‍ ടൂര്‍ണമെന്റ്; മലപ്പുറം ജേതാക്കള്‍

റിയാദ്: കെ.എം.സി.സി റിയാദ് സെന്‍ട്രല്‍ കമ്മിറ്റി ഫെസ്റ്റിവിസ്റ്റ 2021 ന്റെ ഭാഗമായി സംഘടിപ്പിച്ച ജില്ലാതല സെവന്‍സ് ഫുട്‌ബോള്‍ ടൂര്‍ണമെന്റില്‍ മലപ്പുറം ജേതാക്കള്‍. ഇസ്‌കാന്‍ ഗ്രൗണ്ടില്‍ നടന്ന മല്‍സരത്തില്‍ എതിരില്ലാത്ത ഒരു ഗോളിന് തൃശൂരിനെ തോല്‍പ്പിച്ചാണ് കിരീടം ചൂടിയത്. നോക്കൗട്ട് അടിസ്ഥാനത്തില്‍ സംഘടിപ്പിച്ച ടൂര്‍ണ്ണമെന്റില്‍ 8 ജില്ലകള്‍ മാറ്റുരച്ചു. മാര്‍ച്ച് പാസ്‌റ്റോടെയാണ് ടൂര്‍ണ്ണമെന്റിന് തുടക്കം. വിവിധ കലാപ്രകടനങ്ങളും അരങ്ങേറി. സഫ ഇന്റര്‍നാഷണല്‍ ജനറല്‍ മാനേജര്‍ അഷ്‌റഫ് വയനാട് കിക്ക് ഓഫ് നിര്‍വ്വഹിച്ചു. മാര്‍ച്ച് പാസ്റ്റില്‍ കാസര്‍ഗോഡ് ഒന്നാമതും കോഴിക്കോട്

Damam, gulf, Jeddah, Riyad

നിയമ ലംഘകരായ 8,875 പേരെ നാടുകടത്തി

റിയാദ്: സൗദിയില്‍ നിയമ ലംഘകരായ 8875 വിദേശികളെ നാടുകടത്തിയതായി ആഭ്യന്തര മന്ത്രാലയം. ഡിസംബര്‍ 16നും 22നും ഇടയിലാണ് ഇത്രയും നിയമ ലംഘകരെ നാടുകടത്തിയത്. അതിനിടെ ഒരാഴ്ചക്കിടെ 15,076 നിയമ ലംഘകരെ വിവിധ പ്രവിശ്യകളില്‍ നിന്ന് കസ്റ്റഡിയിലെടുത്തു. ഇതില്‍ 7,777 പേര്‍ ഇമാഖ നിയമ ലംഘകരാണ്.1,924 പേര്‍ തൊഴില്‍ നിയമ ലംഘകരും 5375 പേര്‍ നുഴഞ്ഞുകയറ്റക്കാരാണെന്നും മന്ത്രാലയം അറിയിച്ചു. നിയമ ലംഘകരെ കണ്ടെത്താന്‍ രാജ്യവ്യാപക പരിശോധന തുടരും. നിയമ ലംഘകര്‍ക്ക് അഭയം നല്‍കുന്നവര്‍ക്ക് കര്‍ശന ശിക്ഷാ നടപടി സ്വീകരിക്കും

Damam, gulf, Jeddah, Riyad

പി ടി തോമസിന്റെ നിര്യാണത്തില്‍ അനുശോചിച്ചു

റിയാദ്: തൃക്കാക്കര എം എല്‍ എയും കെപിസിസി വര്‍ക്കിങ് പ്രസിഡന്റുമായിരുന്ന പി. ടി.തോമസിന്റെ നിര്യാണത്തില്‍ ഒഐസിസി റിയാദ് സെന്‍ട്രല്‍ കമ്മിറ്റി അനുശോചിച്ചു. വൈസ് പ്രസിഡന്റ് സലീം കളക്കര അധ്യക്ഷത വഹിച്ചു. പ്രസിഡന്റ് കുഞ്ഞി കുമ്പള അനുസ്മരണപ്രഭാഷണം നടത്തി. സുരേഷ് ശങ്കര്‍ അനുശോചന പ്രമേയം അവതരിപ്പിച്ചു. രാഷ്ട്രീയത്തിലും പൊതുജീവിതത്തിലും ഉന്നത മൂല്യങ്ങള്‍ ഉയര്‍ത്തിപിടിച്ച വ്യക്തിത്വമാണ് കേരളത്തിന് നഷ്ടമായത്. പരിസ്ഥിതി, സ്ത്രീ സുരക്ഷ തുടങ്ങിയ വിഷയങ്ങളില്‍ ശക്തമായ നിലപാടും കാഴ്ചപ്പാടും ഉണ്ടായിരുന്ന നേതാവാണ് പിടിയെന്നും പരിപാടിയില്‍ പങ്കെടുത്തവര്‍ അനുസ്മരിച്ചു. കെപിസിസി

Damam, gulf, Jeddah, Riyad

‘മരുഭൂമിയില്‍ മഴ പെയ്യുന്നു’ പ്രകാശനം ചെയ്തു

റിയാദ്: കായംകുളം സ്വദേശിയും റിയാദില്‍ പ്രവാസിയുമായ സലിം കൊച്ചുണ്ണുണ്ണിയുടെ മരുഭൂമിയില്‍ മഴ പെയ്യുന്നു എന്ന പുസ്തകത്തിന്റെ സൗദി തല പ്രകാശനം റിയാദില്‍ നടന്നു. കായംകുളം റിയാദ് പ്രവാസി അസോസിയേഷന്‍കൃപയുടെ നേതൃത്വത്തില്‍ സുലൈമാനിയ മലാസ് ഓഡിറ്റോറിയത്തിലായിരുന്നു പരിപാടി. സാംസ്‌കാരിക സമ്മേളനം ഡോ. ജയചന്ദ്രന്‍ ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് പി കെ ഷാജി അധ്യക്ഷത വഹിച്ചു. ജോസഫ് അതിരുങ്കല്‍ പുസ്തകം പ്രകാശനം ചെയ്തു. നസ്‌റുദ്ദീന്‍ വിജെ ഏറ്റുവാങ്ങി. സബീന എം. സാലി പുസ്തകം പരിചയപ്പെടുത്തി. സത്താര്‍ കായംകുളം ആമുഖ പ്രഭാഷണവും

Damam, gulf, Jeddah, Riyad

അറബി കാലിഗ്രഫി: ലുലു ഹൈപ്പറിന് സാംസ്‌കാരിക മന്ത്രാലയത്തിന്റെ അംഗീകാരം

റിയാദ്: അറബി കാലിഗ്രാഫിയുടെ പൈതൃകവും സംസ്‌കാരവും പ്രചരിപ്പിക്കാന്‍ മുന്‍കൈ എടുത്ത സൗദി ലുലു ഹൈപ്പര്‍മാര്‍ക്കറ്റിന് സാംസ്‌കാരിക മന്ത്രാലയത്തിന്റെ അംഗീകാരം. നൂതന ആശയങ്ങളും പിന്തുണയും നല്‍കി അറബി കാലിഗ്രാഫിയെ പ്രോത്സാഹിപ്പിച്ചതിനുളള പ്രശംസാ ഫലം സാംസ്‌കാരിക മന്ത്രി പ്രിന്‍സ് മുഹമ്മദ് അബ്്വുല്ല ഫര്‍ഹാനെ പ്രതിനിധീകരിച്ച സഹമന്ത്രി ഹമദ് ബിന്‍ മുഹമ്മദ് ഫയാസ ലുല സൗദി ഡയറക്ടര്‍ ഷഹിം മുഹമ്മദിന് സമ്മാനിച്ചു. റിയാദ് ദേശീയ മ്യൂസിയം അങ്കണത്തില്‍ നടന്ന പരിപാടിയില്‍ സാമൂഹിക, സാംസ്‌കാരിക രംഗത്തെ പ്രമുഖരുടെ സാന്നിധ്യത്തിലാണ് ഉപഹാരം സമ്മാനിച്ചത്. 2021

Damam, gulf, Jeddah, Riyad

കൊവിഡ് കുതിക്കുന്നു; 16 വയസ് മുതല്‍ ബൂസ്റ്റര്‍

റിയാദ്: സൗദിയില്‍ വീണ്ടും പ്രതിദിന കൊവിഡ് ബാധിതരുടെ എണ്ണം കുതിക്കുന്നു. 24 മണിക്കൂറിനിടെ 389 പേര്‍ക്കാണ് പുതുതായി കൊവിഡ് സ്ഥിരീകരിച്ചത്. ഒരാള്‍ മരിച്ചു. 124 പേര്‍ രോഗമുക്തി നേടി. രാജ്യത്തെ വിവിധ പ്രവിശ്യകളില്‍ 33 പേര്‍ തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയില്‍ കഴിയുന്നുണ്ടെന്നും ആരോഗ്യ മന്ത്രാലയം അറിയിച്ചു. അതിനിടെ, സൗദിയില്‍ 16 വയസ് പൂര്‍ത്തിയായവര്‍ക്ക് ബൂസ്റ്റര്‍ ഡോസ് വിതരണം ചെയ്യും. നേരത്തെ 18 വയസ് കഴിഞ്ഞവര്‍ക്കിണ് ബൂസ്റ്റര്‍ ഡോസിന് അനുമതി നല്‍കിയിരുന്നത്. രണ്ട് ഡോസ് സ്വീകരിച്ച് മൂന്ന് മാസം

Damam, gulf, Jeddah, Riyad

സിറ്റി ഫ്‌ളവര്‍ ഷോപ്പിംഗ് ഫെസ്റ്റിവല്‍ ഉദ്ഘാടനം ചെയ്തു

റിയാദ്:സിറ്റി ഫ്‌ളവര്‍ ഷോപ്പിംഗ് ഫെസ്റ്റിവലിന് പ്രൗഢ തുടക്കം. റിയാദ് ബത്ഹ ഹൈപ്പര്‍മാര്‍ക്കറ്റില്‍ നടന്ന പരിപാടിയില്‍ സാമൂഹിക പ്രവര്‍ത്തകന്‍ ഷിഹാബ് കൊട്ടുകാട് ഫെസ്റ്റിവല്‍ ഉദ്ഘാടനം ചെയ്തു. സിറ്റി ഫ്‌ളവര്‍ വര്‍ഷത്തിലൊരിക്കല്‍ നടത്തുന്ന ഷോപ്പിംഗ് ഫെസ്റ്റിവല്‍ മഹാ മേളയാക്കാനുളള തയ്യാറെടുപ്പുകള്‍ മുഴുവന്‍ സ്‌റ്റോറുകളിലും ഒരുക്കിയിട്ടുണ്ട്. ഉപഭോക്താക്കള്‍ക്ക് ലഭിച്ച അവസരം പ്രയോജനപ്പെടുത്തണമെന്ന് സിറ്റി ഫ്‌ളവര്‍ മാനേജ്‌മെന്റ് പ്രതിനിധികള്‍ പറഞ്ഞു. എജിഎം ശാഹിര്‍ സികെ, മാര്‍ക്കറ്റിംഗ് മാനേജര്‍ നിബിന്‍ ലാല്‍, സ്‌റ്റോര്‍ മാനേജര്‍ വൈശാഖ് എന്നിവര്‍ക്ക് പുറമെ സാമൂഹിക, സാംസ്‌കാരിക രംഗത്തെ പ്രമുഖരുടെ

Damam, gulf, Jeddah, Riyad

ഇന്ത്യ-സൗദി എയര്‍ ബബിള്‍: ജനുവരി 1 മുതല്‍ നേരിട്ട് വിമാന സര്‍വീസ്

റിയാദ്: ഇന്ത്യാ-സൗദി എയര്‍ ബബിള്‍ കരാര്‍ ജനുവരി ഒന്നുമുതല്‍ പ്രാബല്യത്തില്‍ വരുമെന്ന് ഇന്ത്യന്‍ വ്യോമയാന മന്ത്രാലയം. ഡിസംബര്‍ 8ന് സൗദി ജനറല്‍ സിവില്‍ ഏവിയേഷന്‍ അതോറിറ്റിയുമായി ഓണ്‍ലൈനില്‍ നടന്ന ചര്‍ച്ചകളെ തുടര്‍ന്നാണ് എയര്‍ ബബിള്‍ നിലവില്‍ വരുന്നത്. ഇതുസംബന്ധിച്ച വ്യവസ്ഥകള്‍ അംഗീകരിച്ചതായി വ്യോമയാന മന്ത്രാലയം അണ്ടര്‍ സെക്രട്ടറി അനൂപ് പന്ത് അറിയിച്ചു. സര്‍വീസ് ആരംഭിക്കുന്നതിന് ആവശ്യമായ നടപടി സ്വീകരിക്കാന്‍ ഇന്ത്യയിലെയും സൗദിയിലെയും എയര്‍ലൈന്‍ കമ്പനികളെ വിവരം അറിയിച്ചിട്ടുണ്ട്. ഇന്ത്യയില്‍ കുടുങ്ങിയ സൗദി പ്രവാസികള്‍ ഏറെ നാളായി ആഗ്രഹിക്കുന്ന

Damam, gulf, Jeddah, Riyad

‘മരുഭൂമിയില്‍ മഴപെയ്യുന്നു’ പ്രകാശനം ഡിസംബര്‍ 24ന്

റിയാദ്: കായംകുളം സ്വദേശിയും സൗദിയില്‍ പ്രവാസിയുമായ സലിം കൊച്ചുണ്ണുണ്ണിയുടെ ‘മരുഭൂമിയില്‍ മഴപെയ്യുന്നു’ അനുഭവക്കുറിപ്പുകള്‍ ഡിസംബര്‍ 24ന് റിയാദില്‍ പ്രകാശനം ചെയ്യും. വൈകുന്നേരം 7ന് റിയാദ് സുലൈമാനിയ അല്‍ മാസ് റസ്റ്ററന്റ് ഓഡിറ്റോറിയത്തല്‍ കഥാകൃത്തും സാഹിത്യകാരനുമായ ജോസഫ് അതിരുങ്കല്‍ ‘മരുഭൂമിയില്‍ മഴപെയ്യുന്നു’ പ്രകാശനം നിര്‍വഹിക്കും. മാധ്യമ പ്രവര്‍ത്തകന്‍ നസ്‌റുദ്ദീന്‍ വി ജെ ഏറ്റുവാങ്ങും. ബാല്യം മുതല്‍ പ്രവാസം വരെ നീണ്ടു നില്‍ക്കുന്ന അനുഭവങ്ങളാണ് കൃതി. രണ്ടര പതിറ്റാണ്ട് നീണ്ട പ്രവാസം സമ്മാനിച്ച നിരവധി മുഹൂര്‍ത്തങ്ങളും പ്രാധാന്യത്തോടെ കൃതിയില്‍ വിവരിച്ചിട്ടുണ്ട്.

Damam, gulf, Jeddah, Riyad

വിമാന നിരക്ക് വര്‍ധനവ്; നഴ്‌സസ് കൂട്ടായ്മ പരാതി നല്‍കി

റിയാദ്: കേരളത്തി നിന്നു റിയാദിലേക്കുള്ള ചാര്‍ട്ടേര്‍ഡ് ഫ്‌ളൈറ്റുകളിലെ ടിക്കറ്റ് നിരക്ക് അനധികൃതമായി വര്‍ധിപ്പിച്ചതിനെതിരെ അടിയന്തിര ഇടപെടല്‍ ആവശ്യമാണെന്ന് റിയാദ് നഴ്‌സസ് കൂട്ടായ്മ. ഇതുസംബന്ധിച്ച് ഇന്ത്യന്‍ എംബസി, വിദേശ കാര്യാ മന്ത്രാലയം, മുഖ്യമന്ത്രി, പ്രതിപക്ഷ നേതാവ് എന്നിവര്‍ക്ക് പരാതി നല്‍കി. അതിനിടെ ട്രാവല്‍ ഏജന്‍സികള്‍ ഇന്ത്യാ-സൗദി നേരിട്ട് വിമാന യാത്ര നടത്തുന്നവരെ ചൂഷണം ചെയ്യുന്നതായി പരാതി ഉയര്‍ന്നു. ക്വാറന്റൈന്‍ ഹോട്ടല്‍ ബുക്കിംഗ് പൂര്‍ത്തിയാക്കാതെ കേരളത്തില്‍ നിന്നു സൗദിയിലെ എയര്‍പോര്‍ട്ടുകളിലെത്തുന്നവര്‍ മണിക്കൂറുകള്‍ എയര്‍പോര്‍ട്ടില്‍ കഴിയേണ്ട സ്ഥിതിയാണുളളത്. അതേസമയം, ഇന്ത്യന്‍ നഴ്‌സസ്

Scroll to Top