Sauditimesonline

siddiq thuvoor
അനുഭവങ്ങളുടെ തീച്ചൂളയില്‍ നിന്നു സിദ്ദീഖ് തുവ്വൂരിന്റെ 'മരുഭൂമിയിലെ നേര്‍ക്കാഴ്ചകള്‍'
Damam, gulf, Jeddah, Riyad

നജ്‌റാന്‍ കെഎംസിസി കണ്‍വെന്‍ഷനും കുടുംബ സംഗമവും

നജ്‌റാന്‍: ഈദ് പൊലിവ്-2023 സീസണ്‍-2 സമാപിച്ചു. നജ്‌റാന്‍ കെഎംസിസി സെന്‍ട്രല്‍ കമ്മിറ്റി വാദി റോഡ് ഖാലിദിയ്യ അല്‍ ജൂദി റിസോര്‍ട്ടില്‍ നടത്തിയ പരിപാടിയില്‍ സെക്രട്ടറി അബ്ദുല്‍സലീം ഉപ്പള അധ്യക്ഷതവഹിച്ചു. കണ്‍വെന്‍ഷന്‍ നജ്‌റാന്‍ കെഎംസിസി പ്രസിഡന്റ് അബ്ദുസ്സലാം പൂളപ്പൊയില്‍ ഉദ്ഘാടനം ചെയ്തു. അബ്ദുല്‍ ജബ്ബാര്‍ പനങ്ങാങ്ങര, നിസാര്‍ ഫൈസി, കരീം കോഴിക്കോട്, ഷറഫുദ്ദീന്‍ ചാവക്കാട് എന്നിവര്‍ പ്രസംഗിച്ചു. കുടുംബ സംഗമവും കെഎംസിസി പ്രവര്‍ത്തകരുടെ കലാ പരിപാടികളും അരങ്ങേറി. പെരുന്നാള്‍ പൊലിവ് സീസണ്‍-2 മികച്ച രീതിയില്‍ ഒരുക്കുന്നതിന് നേതൃത്വം നല്‍കിയ […]

Damam, gulf, Jeddah, Riyad

ഇശല്‍ വിരുന്നും ഈദ് ഫെസ്റ്റും ഒരുക്കി അല്‍ ഖര്‍ജ് കെഎംസി

അല്‍ ഖര്‍ജ്: ത്യാഗത്തിന്റെയും അര്‍പ്പണ ബോധത്തിന്റെയും സ്മരണ പുതുക്കി അല്‍ ഖര്‍ജ് കെഎംസിസി സെന്‍ട്രല്‍ കമ്മിറ്റി ബലി പെരുന്നാള്‍ ആഘോഷിച്ചു. കുട്ടികള്‍ക്കായി സംഘടിപ്പിച്ച വൈജ്ഞാനിക മത്സരങ്ങള്‍, ഇശല്‍ മേള എന്നിവയും അരങ്ങേറി. സാംസ്‌കാരിക സമ്മേളനത്തില്‍ എന്‍.കെ.എം.കുട്ടി ചേളാരി അധ്യക്ഷത വഹിച്ചു. മുഹമ്മദാലി പാങ് ഉത്ഘാടനം ചെയ്തു. സത്താര്‍ താമരത്ത് മുഖ്യപ്രഭാഷണം നിര്‍വഹിച്ചു. ത്യാഗവും അനുകമ്പയും സ്‌നേഹവും സാഹോദര്യവുമാണ് കെഎംസിസിയുടെ പ്രത്യയശാസ്ത്രം. ബഹുസ്വരതയുടെ ഈറ്റില്ലമായ ഇന്ത്യയില്‍ ഏക സിവില്‍ കോഡ് പോലുള്ള നിയമ പരിഷ്‌കാരങ്ങള്‍ കൊണ്ടുവരുമെന്നാണ് പ്രധാനമന്ത്രിയുടെ പ്രസ്താവന.

Damam, gulf, Jeddah, Riyad

2030 വേള്‍ഡ് എക്‌സ്‌പോ: ‘ദീര്‍ഘ ദൃഷ്ടിയുളള നാളേക്ക് ഒരുമിച്ച്’ സൗദി

നസ്‌റുദ്ദീന്‍ വി ജെ ഏറ്റവും കുറഞ്ഞ കാലയളവില്‍ പരിഷ്‌കാരങ്ങളിലും വികസനങ്ങളിലും വിപ്ലവം സൃഷ്ടിച്ച രാജ്യം ഏതെന്ന് ചോദിച്ചാല്‍ സൗദി അറേബ്യ എന്നായിരിക്കും ഉത്തരം. അതുകൊണ്ടുതന്നെ 2030ല്‍ നടക്കാനിരിക്കുന്ന വേള്‍ഡ് എക്‌സ്‌പോക്ക് ആതിഥേയത്വം വഹിക്കാനുളള സൗദിയുടെ താത്പര്യം അംഗീകരിക്കപ്പെടുമെന്നാണ് കരുതുന്നത്. അന്താരാഷ്ട്ര എക്‌സിബിഷനുകളുടെയും കണ്‍വെന്‍ഷനുകടെയും മേല്‍നോട്ടം വഹിക്കുന്നത് ബ്യൂറോ ഇന്റര്‍നാഷണല്‍ ഡെസ് എക്‌സ്‌പോസിഷന്‍സ് ആണ്. 179 ലോക രാഷ്ട്രങ്ങള്‍ക്ക് പങ്കാളിത്തമുളള കൂട്ടായ്മയാണിത്. 2030ലെ ലോക എക്‌സ്‌പോക്ക് ആതിഥേയത്വം വഹിക്കാന്‍ സൗദി അറേബ്യ അപേക്ഷ സമര്‍പ്പിച്ചുകഴിഞ്ഞു. വേള്‍ഡ് എക്‌സ്‌പോക്ക് ആതിഥേയരെ

Damam, gulf, Jeddah, Riyad

സാമൂഹിക പ്രവര്‍ത്തക ഫസീല മുളളൂര്‍ക്കരക്ക് യാത്രയയപ്പ്

റിയാദ്: സാമൂഹിക പ്രവര്‍ത്തക ഫസീല മുളളൂര്‍ക്കരക്കും കുട്ടികള്‍ക്കും യാത്രയയപ്പ് നല്‍കി. കേളി കുടുംബവേദി ജോയിന്റ് സെക്രട്ടറിയായി സാമൂഹിക സേവനം നടത്തിയിരുന്ന അവര്‍ 23 വര്‍ഷമായി റിയാദില്‍ പ്രവാസിയാണ്. റിയാദ് ഇന്റര്‍നാഷണല്‍ ഇന്ത്യന്‍ സ്‌കൂളില്‍ പഠനം പൂര്‍ത്തിയാക്കിയതിന് ശേഷം 16 വര്‍ഷം അബ്ദുല്‍ അസീസ് ഇന്റര്‍ നാഷണല്‍ സ്‌കൂളില്‍ ബുക്ക് കീപ്പര്‍ ആയി ജോലി ചെയ്ത് വരികയായിരുന്നു. കേളി കേന്ദ്ര കമ്മിറ്റി അംഗം നസീര്‍ മുളളൂര്‍ക്കരയാണ് ജീവിത പങ്കാളി. സുലൈ അല്‍ വലീദ് ഓഡിറ്റോറിയത്തില്‍ നടന്ന യാത്രയപ്പ് ചടങ്ങില്‍

Damam, gulf, Jeddah, Riyad

കെഎന്‍എം പൊതു പരീക്ഷ: റിയാദ് സലഫി മദ്‌റസക്ക് മികച്ച വിജയം

റിയാദ്: കേരളാ നദ് വത്തുല്‍ മുജാഹിദീന്‍ (കെ.എന്‍.എം) 2022-23 പൊതുപരീക്ഷയില്‍ റിയാദ് സലഫി മദ്‌റസക്ക് മികച്ച വിജയം. പരീക്ഷയെഴുതിയ മുഴുവന്‍ വിദ്യാര്‍ത്ഥികളും ഉന്നത വിജയം നേടുകയും റെക്കോര്‍ഡ് എ പ്ലസ് കരസ്ഥമാക്കുകയും ചെയ്തു. ഇല്‍ഹാം അലി മുബാറക്, മുഹമ്മദ് ആതിഫ്, അഷാസ് റഹ്മാന്‍, ഹാദി ബഷീര്‍, റിഫ മറിയം, സബ സൈനബ്, സബ ഹയാല്‍, റോണ പൂവങ്കാവില്‍, ഷെസ്മിന്‍ ബര്‍സ എന്നിവര്‍ അഞ്ചാം തരത്തില്‍ മുഴുവന്‍ വിഷയങ്ങളിലും എ പ്ലസ് നേടി. അഹ്മദ് സിദാന്‍, ഷാഹിന്‍ കുഴിയെങ്ങല്‍,

Damam, gulf, Jeddah, Riyad

‘പൊന്നമ്പിളി’യായി പ്രിയാ അച്ചു; ഈദ് ആഘോഷമാക്കി യവനിക

റിയാദ്: അവശരരുടെ വിശപ്പടക്കാന്‍ തെരുവില്‍ പാട്ടുപാടി ജീവകാരുണ്യ പ്രവര്‍ത്തനം നടത്തി മാതൃകയായ ഗായിക പ്രിയ അച്ചുവിനൊപ്പം ഈദ് ആഘോഷിച്ച് യവനിക കലാ സാംസ്‌കാരിക വേദി. ‘ദുല്‍ഹജ്ജിന്‍ പൊന്നമ്പിളി’ എന്ന പേരിലായിരുന്നു ഈദ് സംഗമം. മലസ് അല്മാസ് ഓഡിറ്റോറിയത്തില്‍ നടന്ന പരിപാടിയില്‍ നൃത്തനൃത്യങ്ങളും വിവിധ കലാപരിപാടികളും അരങ്ങേറി. സാംസ്‌കാരിക സമ്മേളനം ഫ്യൂചര്‍ ഡക്ട് എംഡി അജേഷ് കുമാര്‍ ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് വിജയന്‍ നെയ്യാറ്റിന്‍കര അധ്യക്ഷത വഹിച്ചു. ഷാനവാസ് ആമുഖ പ്രസംഗം നിര്‍വഹിച്ചു. നാസര്‍ കല്ലറ, ഷാജഹാന്‍ പാണ്ട,

Damam, gulf, Jeddah, Riyad

അഖില്‍ മാരാരുടെ വിജയം ആഘോഷമാക്കി റിയാദ് കൊട്ടാരക്കര അസോസിയേഷന്‍

റിയാദ്: ബിഗ് ബോസ് സീസണ്‍-5 വിജയി അഖില്‍ മാരാരുടെ വിജയം ആഘോഷിച്ച് റിയാദ് കൊട്ടാരക്കര പ്രവാസി അസോസിയേഷന്‍. റിയാലിറ്റി ഗെയിം ഷോയില്‍ സ്വന്തം നിലപാടുകളില്‍ ഉറച്ചു നിന്നു ജനശ്രദ്ധ ആകര്‍ഷിക്കാന്‍ അഖിലിനു കഴിഞ്ഞു. കൊട്ടാരക്കരയുടെ അഭിമാനമായി അഖില്‍ മാറിയെന്നും കൊട്ടാരക്കര പ്രവാസി അസോസിയേഷന്‍ പ്രവര്‍ത്തകര്‍ പറഞ്ഞു. കേക്ക് മുറിച്ച് മധുരം പങ്കിട്ടാണ് വിജയം ആഘോഷിച്ചത്. മലാസ് അല്‍മാസ് ഓഡിറ്റോറിയത്തില്‍ നടന്ന പരിപാടിയില്‍ പ്രസിഡന്റ് അലക്‌സ് കൊട്ടാരക്കര അദ്യക്ഷത വഹിച്ചു. ജീവന്‍ ടീവി സൗദി ബ്യൂറോ ചീഫ് ഷംനാദ്

Damam, gulf, Jeddah, Riyad

2.4 കോടി ധനസഹായം വിതരണം ചെയ്ത് കെഎംസിസി പ്രവാസി കുടുംബ സുരക്ഷാ പദ്ധതി

പത്ത് ലക്ഷം രൂപയുടെ പ്രവാസി കുടുംബ സുരക്ഷാ പദ്ധതി വിജയകരമായ അഞ്ചാം വര്‍ഷത്തിലേക്ക് റിയാദ്: കെ.എം.സി.സി റിയാദ് സെന്‍ട്രല്‍ കമ്മിറ്റി നടപ്പിലാക്കി വരുന്ന പത്ത് ലക്ഷം രൂപയുടെ പ്രവാസി കുടുംബ സുരക്ഷാ പദ്ധതി വിജയകരമായ അഞ്ചാം വര്‍ഷത്തിലേക്ക്. അഞ്ചാം ഘട്ട അംഗത്വ കാമ്പയിന്റെ ഉദ്ഘാടനം കെഎംസിസി ഓഫീസില്‍ നടന്ന ചടങ്ങില്‍ സെന്‍ട്രല്‍ കമ്മിറ്റി പ്രസിഡന്റ് സിപി മുസ്തഫ നിര്‍വഹിച്ചു. മുഹമ്മദ് ചേലേമ്പ്ര അപേക്ഷാ ഫോം ഏറ്റുവാങ്ങി. വൈസ് പ്രസിഡന്റ് അബ്ദുല്‍ മജീദ് പയ്യന്നൂര്‍ അധ്യക്ഷനായിരുന്നു. നാല് വര്‍ഷ

Damam, gulf, Jeddah, Riyad

സൗദിയില്‍ പൊടിക്കാറ്റിനും മഴക്കും സാധ്യത

റിയാദ്: സൗദി അറേബ്യയിലെ വിവിധ പ്രവിശ്യകളില്‍ ശക്തമായ പൊടിക്കാറ്റും ചിലയിടങ്ങളില്‍ മഴക്കും സാധ്യതയുണ്ടെന്ന് കാലാവസ്ഥാ കേന്ദ്രം. റിയാദ്, മക്ക, മദീന, കിഴക്കന്‍ പ്രവിശ്യ, അസീര്‍, ജിസാന്‍ എന്നിവിടങ്ങളിലാണ് മഴക്കു സാധ്യത. അല്‍ ഖര്‍ജ്, അല്‍ ദിരിയ, അല്‍മയ്യ, താദിഖ്, ഹുറൈമില, അല്‍ അഫ്‌ലാജ്, അല്‍ സുലൈയില്‍ അല്‍ വാദി എന്നിവിടങ്ങളിലും പൊടിക്കാറ്റുണ്ടാകും. ജൂലൈ 4 വൈകുന്നേരം വരെ പൊടിക്കാറ്റ് തുടരാനാണ് സാധ്യത. ജിസാന്‍, അബു ആരിഷ്, അഹദ് അല്‍ സര്‍ഹ, അല്‍അവ്വല്‍, അല്‍ഫത്തേഹ, സംത, സബിയ, ദാദ്,

Damam, gulf, Jeddah, Riyad

മാസ്മരിക സംഗീത വിരുന്നൊരുക്കി ‘ഈദ് വിത്ത് എംജി’

റിയാദ്: സര്‍ഗ പ്രതിഭകളുടെ മാസ്മരിക സംഗീതം തീര്‍ത്ത ഈദ് ആഘോഷം റിയാദിലെ കാണികള്‍ക്ക് വേറിട്ട അനുഭവമായി. കൊയിലാണ്ടിക്കൂട്ടം റിയാദ് ചാപ്റ്റര്‍ ഒമ്പതാം വാര്‍ഷിക ആഘോഷത്തിന്റെ ഭാഗമായാണ് ഈദ് വിത്ത് എം ജി സംഗീത വിരുന്നൊരുക്കിയത്. റിയാദ് അല്‍ ഫരീദ ഓഡിറ്റോറിയത്തില്‍ തിങ്ങി നിറഞ്ഞ ആസ്വാദകര്‍ക്ക് സംഗീത ലഹരി സമ്മാനിക്കുന്ന പരിപാടിയാണ് ഒരുക്കിയത്. എംജി ശ്രീകുമാറിനെ കൂടാതെ പിന്നണി ഗായികമാരായ മൃദുല വാര്യര്‍, അഞ്ചു ജോസഫ്, റഹീം എന്നിവരും സംഗീതത്തിന്റെ വിവിധ ഭാവങ്ങളുമായി അരങ്ങിലെത്തി. മെലഡി, ക്ലാസിക്കല്‍, സെമി

Damam, gulf, Jeddah, Riyad

‘റിസ’ ലഹരിവിരുദ്ധ പ്രതിജ്ഞാ കാമ്പയിന്‍

റിയാദ്: ലോക ലഹരിവിരുദ്ധ ദിനത്തോടനുബന്ധിച്ച് ലഹരിവിരുദ്ധ പ്രതിജ്ഞാ കാമ്പയിന്‍. സുബൈര്‍ കുഞ്ഞു ഫൗണ്ടേഷന്‍ ലഹരി വിരുദ്ധപരിപാടി ‘റിസ’ യുടെ നേതൃത്വത്തില്‍ സ്‌കൂളുള്‍, കോളേജുകള്‍ എന്നിവ കേന്ദ്രീകരിച്ചായിരുന്നു പരിപാടി. പ്രൊഫഷ ണല്‍ കോളേജുകള്‍ ഉള്‍പെടെ വിവിധ വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ വിദ്യാര്‍ഥികളും അധ്യാപകരും പ്രതിജ്ഞയെടുത്തു. സൗദിഅറേബിയ ഉള്‍പ്പെടെ മിഡില്‍ ഈസ്റ്റ് രാജ്യങ്ങളില്‍ മധ്യവേനല്‍ അവധി ആരാഭിക്കുന്നതിനു മുമ്പായി ജൂണ്‍ 20നും ഇന്ത്യയില്‍ അന്താരാഷ്ട്ര ലഹരി വിരുദ്ധ ദിനമായ ജൂണ്‍ 26നും പ്രതിജ്ഞാ ചടങ്ങ് നടന്നു. കേരളത്തില്‍ നെടുമ ങ്ങാട് ഗേള്‍സ്

Damam, gulf, Jeddah, Riyad

റിയാദ് എയര്‍പോര്‍ട്ടില്‍ പാര്‍ക്കിംഗ് നിരക്കില്‍ വര്‍ധന

റിയാദ്: കിംഗ് ഖാലിദ് ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ട് കാര്‍ പാര്‍ക്കിംഗ് ഫീസ് നിരക്ക് പരിഷ്‌കരിച്ചു. മണിക്കൂറിന് 5.5 റിയാലായിരുന്നത് 10 റിയാലിയി ഉയര്‍ത്തിയാണ് പാര്‍ക്കിംഗ് ഫീസ് പരിഷ്‌കരിച്ചത്. ആഭ്യന്തര, അന്താരാഷ്ട്ര ടെര്‍മിനലുകളിലെ പാര്‍ക്കിംഗിന് പുതിയ നിരക്ക് ബാധകമാണെന്ന് അധികൃതര്‍ അറിയിച്ചു. കുറഞ്ഞ സമയം പാര്‍ക്ക് ചെയ്യുന്നവര്‍ 10 റിയാല്‍ നിരക്കിലും 24 മണിക്കൂര്‍ പാര്‍ക്ക് ചെയ്യുന്നവര്‍ 130 റിയാല്‍ നിരക്കും നല്‍കണം. അന്താരാഷ്ട്ര ടെര്‍മിനലില്‍ രണ്ട് ദിവസത്തില്‍ കൂടുതലുളള ഓരോ ദിവസത്തിനും 40 റിയാല്‍ നിരക്ക് നല്‍കിയാല്‍ മതിയെന്നും

Damam, gulf, Jeddah, Riyad

ഇന്ത്യന്‍ തീര്‍ഥാടകര്‍ ജിദ്ദ വഴി മടക്ക യാത്ര ആരംഭിച്ചു

ജിദ്ദ: ഹജ്ജ് കര്‍മങ്ങള്‍ പൂര്‍ത്തിയാക്കിയ ഇന്ത്യന്‍ തീര്‍ത്ഥാടകരുടെ മടക്കയാത്ര ആരംഭിച്ചു. സ്വകാര്യ ഹജ് ഗ്രൂപ്പുകളില്‍ നിന്ന് വിവിധ സംസ്ഥാനങ്ങളില്‍ നിന്നെത്തിയവരും ദല്‍ഹി, കൊല്‍ക്കത്ത, ലക്‌നൗ, ജയ്പൂര്‍ എന്നിവിടങ്ങളിലേക്കുമാണ് തീര്‍ഥാടകരുടെ ആദ്യ സംഘം മടങ്ങിയത്. രണ്ടായിരം തീര്‍ഥാടകര്‍ ആദ്യ ദിനത്തില്‍ മടങ്ങി. അതേസമയം, ജിദ്ദ വഴി ഹജ്ജ് കമ്മിറ്റിക്ക് കീഴിലെ മലയാളികള്‍ ഉള്‍പ്പടെയുള്ള തീര്‍ത്ഥാടകര്‍ക്ക് മസ്ജിദുന്നബവി സന്ദര്‍ശിച്ച് മദീന എയര്‍പോര്‍ട്ട് വഴി മടങ്ങും. ജൂലൈ 4 മുതല്‍ ഇവര്‍ മദീനയിലേക്ക് പുറപ്പെടും. എട്ട് ദിവസം മദീനയില്‍ ചെലവഴിച്ചതിന് ശേഷം

Damam, gulf, Jeddah, Riyad

സൗദിയില്‍ ഒരാഴ്ചക്കിടെ 10,000 നിയമ ലംഘകര്‍ കസ്റ്റഡിയില്‍

റിയാദ്: സൗദിയില്‍ ഒരാഴ്ചക്കിടെ 10,710 നിയമ ലംഘകരെ അറസ്റ്റു ചെയ്തു. രാജ്യത്തെ വിവിധ പ്രവിശ്യകളില്‍ നടന്ന പരിശോധനകളില്‍ തൊഴില്‍, വിസ, അതിര്‍ത്തി സുരക്ഷാ നിയമ ലംഘനങ്ങള്‍ നടത്തിയവരെയാണ് അറസ്റ്റ് ചെയ്തതെന്ന് ആഭ്യന്തര മന്ത്രാലയം അറിയിച്ചു. 6,070 പേര് ഇഖാമ നിയമ ലംഘകരും 3,071 പേര്‍ നുഴഞ്ഞുകയറ്റക്കാരും 1,569 പേര്‍ തൊഴില്‍ നിയമ ലംഘകരുമാണ്. ഒരാഴ്ചക്കിടെ അതിര്‍ത്തികള്‍ വഴി രാജ്യത്ത് നുഴഞ്ഞുകയറാന്‍ ശ്രമിച്ച 558 പേരും അറസ്റ്റിലായി. നുഴഞ്ഞുകയറ്റക്കാരില്‍ 49 ശതമാനം പേര് യമനികളും 48 ശതമാനം പേര്

Scroll to Top