വിസിറ്റ് വിസ പുതുക്കി മടങ്ങുന്നതിനിടെ അപകടം; മലയാളി യുവതി മരിച്ചു
റിയാദ്: വാഹനാപകടത്തില്‍ മലയാളി യുവതി മരിച്ചു. മലപ്പുറം നിലമ്പൂര്‍ ചന്തക്കുന്ന് പയ്യശ്ശേരി തണ്ടുപാറയ്ക്കല്‍ ഫസ്‌ന ഷെറിന്‍ (23) ആണ് മരിച്ചത്. സന്ദര്‍ശന വിസ പുതുക്കുന്നതിന് സൗദിയില്‍ നിന്ന് അതിര്‍ത്തി രാജ്യമായ ജോര്‍ദാന്‍ സന്ദര്‍ശിച്ച് മടങ്ങുന്നതിനിടെയാണ് മലയാളി കുടുംബം സഞ്ചരിച്ച കാര്‍ അപകടത്തില്‍പെട്ടത്. ജിദ്ദയില്‍ നിന്ന് 120 കിലോ മീറ്റര്‍ അകലെ അല്‍ ലെയ്ത്ത് റോഡില്‍ ജിസാനിലേക്കുളള യാത്രക്കിടെ കാറിന്റെ ടയര്‍പൊട്ടിയാണ് അപകടം. മരിച്ച ഫസ്‌ന ഷെറിനെ കൂടാതെ നാല് സ്ത്രീകളും രണ്ട് പുരുഷന്മാരും മൂന്ന് കുട്ടികളുമാണ് കാറില്‍ […]














