പശ്ചിമേഷ്യന്‍ സമാധാനത്തിന് ഫലസ്തീന്‍ രാഷ്ട്രം അനിവാര്യം
റിയാദ്: ഫലസ്തീന്‍ രാഷ്ട്രം നിലവില്‍ വന്നാല്‍ മാത്രമേ പശ്ചിമേഷ്യയില്‍ യഥാര്‍ത്ഥ സ്ഥിരത സാധ്യമാവുകയുളളൂവെന്ന് സൗദി വിദേശകാര്യ മന്ത്രി. ദാവേസില്‍ നടന്ന വേള്‍ഡ് ഇക്കണോമിക് ഫോറത്തി പങ്കെടുത്തതിന് ശേഷം സംസാരിക്കുകയായിരുന്നു മന്ത്രി. ഫലസ്തീന്‍ ജനതക്ക് സ്വതന്ത്ര രാഷ്ട്രം ആവശ്യമാണെന്ന സൗദി നിലപാട് വിദേശകാര്യ മന്ത്രി പ്രിന്‍സ് ഫൈസല്‍ ബിന്‍ ഫര്‍ഹാന്‍ ആവര്‍ത്തിച്ചു. സ്ഥിരതയും സമാധാനത്തിനും ഇതു മാത്രമാണ് പോംവഴി. ഫലസ്തീന്‍ രാഷ്ട്രം യാഥാര്‍ത്ഥ്യമാകാതെ ഇസ്രായേലുമായി നയതന്ത്ര ബന്ധം സ്ഥാപിക്കില്ലെന്നും മന്ത്രി വ്യക്തമാക്കി. സ്ഥിതഗതികള്‍ സാധാരണ നിലയിലാകുന്നതിനും സ്ഥിരത കൈവരിക്കുന്നതിനും […]














