ഹേഗ് കരാര്‍: ഇന്ത്യക്കാരുടെ സര്‍ട്ടിഫിക്കറ്റുകള്‍ വീണ്ടും സാക്ഷ്യപ്പെടുത്തേണ്ടെന്ന് സൗദി കോണ്‍സുലേറ്റ്
റിയാദ്: ഇന്ത്യാ സര്‍ക്കാര്‍ സാക്ഷ്യപ്പെടുത്തിയ സര്‍ട്ടിഫിക്കറ്റുകള്‍ സൗദിയില്‍ ഉപയോഗിക്കുന്നതിന് ഇന്ത്യയിലെ സൗദി നയതന്ത്ര കാര്യാലയങ്ങള്‍ വീണ്ടും അറ്റസ്റ്റ് ചെയ്യേണ്ട ആവ്യമില്ലെന്ന് മുംബൈ കോണ്‍സുലേറ്റ്. സൗദിയില്‍ ഇന്ത്യക്കാര്‍ ഔദ്യോഗിക ആവശ്യങ്ങള്‍ക്ക് ഉപയോഗിക്കുന്ന സര്‍ട്ടിഫിക്കറ്റുകള്‍ നോട്ടറിയും ആഭ്യന്തര മന്ത്രാലയവും അറ്റസ്റ്റ് ചെയ്തതിന് ശേഷം ഇന്ത്യയിലെ സൗദി എംബസി സാക്ഷ്യപ്പെടുത്തണം എന്നാണ് നിലവിലെ ചട്ടം. ഇത് ആവശ്യമില്ലെന്ന് മുംബൈയിലെ സൗദി കോണ്‍സുലേറ്റ് അറിയിച്ചു. മറ്റൊരു രാജ്യത്ത് ഉപയോഗിക്കുന്നതിന് ഒരു പ്രമാണം സാക്ഷ്യപ്പെടുത്തുന്നത് സംബന്ധിച്ച് ഹേഗ് കണ്‍വെന്‍ഷനില്‍ ഒപ്പുവെച്ച കരാര്‍ പ്രകാരമാണ് നടപടി. […]














