സൗദി-ചൈന സ്ട്രാറ്റജിക് പാര്‍ട്‌നര്‍ഷിപ്
റിയാദ്: സൗദി-ചൈന ഉഭയ കക്ഷി സഹകരണം കൂടുതല്‍ ശക്തമാക്കുന്നതിന്റെ ഭാഗമായി സ്ട്രാറ്റജിക് പാര്‍ട്‌നര്‍ഷിപ് കരാര്‍ ഒപ്പുവെച്ചു. ഉഭയകക്ഷി സഹകരണം മുഴുവന്‍ മേഖലകളിലും വ്യാപിപ്പിക്കുന്നതിനാണ് ഇരു രാഷ്ട്രങ്ങളിലെയും ഭരണത്തലവന്‍മാര്‍ സ്ട്രാറ്റജിക് പാര്‍ട്‌നര്‍ഷിപ് കരാര്‍ ഒപ്പുവെച്ചത്. റിയാദ് അല്‍ യമാമാ കൊട്ടാരത്തില്‍ സൗദി ഭരണാധികാരി സല്‍മാന്‍ രാജാവും ചൈനീസ് പ്രസിഡന്റ് ഷി ജിന്‍ പിംഗുമാണ് കരാറില്‍ ഒപ്പുവെച്ചത്. ഇതിന് പുറമെ ചൈനീസ് പ്രസിഡന്റ്, സൗദി കിരീടാവകാശിയും പ്രധാനമന്ത്രിയുമായ പ്രിന്‍സ് മുഹമ്മദ് ബിന്‍ സല്‍മാന്‍ എന്നിവരുടെ സാന്നിധ്യത്തില്‍ ആറു കരാറുകളും ഒപ്പുവെച്ചു. […]














