സൗദിയിലെ ഇന്ത്യന്‍ സ്ഥാനപതിയ്ക്ക് യമനില്‍ അധിക ചുമതല; അധികാര പത്രം കൈമാറി
ഏദന്‍: സൗദിയിലെ ഇന്ത്യന്‍ അംബാസഡര്‍ ഡോ. സുഹൈല്‍ അജാസ് ഖാന് യെമനിലെ ഇന്ത്യന്‍ അംബാസഡറിന്റെ അധിക ചുമതല നല്‍കി. ഇതുസംബന്ധിച്ച അധികാരപത്രം യെമന്‍ പ്രസിഡന്റും യമന്‍ പ്രസിഡന്‍ഷ്യല്‍ കൗണ്‍സില്‍ ചെയര്‍മാനുമായ ഡോ. റഷാദ് അല്‍അലിമിക്ക് കൈമാറി. ചടങ്ങില്‍ യെമന്‍ വിദേശകാര്യ മന്ത്രി ഡോ.ഷയാ സിന്ദാനിയും ചടങ്ങില്‍ പങ്കെടുത്തു. ഇന്ത്യ-യെമന്‍ ഉഭയകക്ഷി സൗഹൃദം കൂടുതല്‍ മെച്ചപ്പെടുത്തുന്നതിനുളള പ്രതിബദ്ധത അംബാസഡറും പ്രസിഡന്റും കൂടിക്കാഴ്ചയില്‍ ചര്‍ച്ച ചെയ്തു. ഇരുരാജ്യങ്ങളും തമ്മിലുള്ള പ്രതിരോധ സഹകരണം, ഐടിഇസി കോഴ്‌സുകള്‍, യെമന്‍ പൗരന്മാര്‍ക്ക് ലഭിക്കുന്ന ഐസിസിആര്‍ […]














