സാംസ്‌കാരിക വൈവിദ്യങ്ങളൊരുക്കി ജിദ്ദ സീസണ്‍
റിയാദ്: സാംസ്‌കാരിക മാഹാത്മ്യങ്ങളും സാമൂഹിക വൈവിദ്യങ്ങളും സംഗമിക്കുന്ന ജിദ്ദ സീസണ്‍ ആഘോഷങ്ങള്‍ക്ക് ജൂലൈ 26ന് തിരശീല ഉയരും. ഇന്ത്യയുടെ താളവും മാസ്മരിക കലാ പ്രകടനങ്ങളും അവതരിപ്പിക്കാന്‍ റാപ്പ് ഗായകന്‍ ഡെബ്‌സി, നികിത ഗാന്ധി, സല്‍മാന്‍ അലി, ബോളിവുഡ് നടിയും മോഡലുമായ ഗൗഹര്‍ അലി ഖാന്‍, സഞ്ജീതിന്റെ നേതൃത്വത്തിലുളള നൃത്തസംഘം എന്നിവര്‍ മേളപ്പെരുക്കം തീര്‍ക്കാന്‍ ജനറല്‍ എന്റര്‍ടൈന്‍മെന്റ് അതോറിറ്റി ഒരുക്കുന്ന ജിദ്ദ സീസണിന്റെ ഭാഗമാകും. ഇന്ത്യന്‍ രുചിക്കൂട്ടൊരുക്കി പ്രശസ്ത റെസ്‌റ്റോറന്റുകള്‍ തയ്യാറാക്കുന്ന വിഭവങ്ങള്‍ നുകരാനും സന്ദര്‍ശകര്‍ക്ക് അവസരം ലഭിക്കും. […]














