സിജി ടാലന്റ് ഷര്‍ച്ചറിംഗ് സെന്റര്‍ ‘എക്‌സ്പാസ്‌കാന്‍’
റിയാദ്: പ്രവാസി വിദ്യാര്‍ത്ഥികളെ ശാക്തീകരിക്കുന്നതിന് സിജി ടാലന്റ് ഷര്‍ച്ചറിംഗ് സെന്റര്‍ ആരംഭിച്ച എക്‌സ്പാസ്‌കാന്‍ ത്രിദിന റസിഡന്‍ഷ്യല്‍ എഡ്യുറ്റൈന്‍മെന്റ് ക്യാമ്പ് സംഘടിപ്പിക്കുന്നു. ജൂലൈ 9, 10, 11 തീയതികളില്‍ കോഴിക്കോട് വടകരയിലെ കേരള ആര്‍ട്‌സ് ആന്റ ക്രാഫ്റ്റ് വില്ലേജിലെ സര്‍ഗാലയ ഹാളിലാണ് പരിപാടി. വിദ്യാര്‍ത്ഥികളുടെ വ്യക്തിത്വ വികസനം, സര്‍ഗ വൈഭവം എന്നിവ പരിപോഷിപ്പിച്ചു സ്വപ്നങ്ങള്‍ക്ക് ചിറകുവിരിക്കുകയാണ് ക്യാമ്പിന്റെ ലക്ഷ്യം. എക്‌സ്പാസ്‌കാന്‍ കുട്ടിയുടെ വ്യക്തിഗത വളര്‍ച്ചയ്ക്കും വിജയത്തിനും ആവശ്യമായ കരിയര്‍ ഉള്‍ക്കാഴ്ചകളും കഴിവുകളും ജീവിത നൈപുണ്യവും പകര്‍ന്നു നല്‍കും. വിദ്യാര്‍ത്ഥികള്‍ക്ക് […]














