Sauditimesonline

nrk
എന്‍ആര്‍കെ ഫോറത്തിന് പുതിയ രക്ഷാധികാരികള്‍
gulf, saudi

ജോസഫ് അതിരുങ്കലിന്റെ ‘മിയ കുള്‍പ്പ’ പ്രകാശനം ചെയ്തു

ഷാര്‍ജ: എഴുത്തുകാരനും സാംസ്‌കാരിക പ്രവര്‍ത്തകനുമായ ജോസഫ് അതിരുങ്കലിന്റെ നോവല്‍ ‘മിയ കുള്‍പ്പ’ ഷാര്‍ജ അന്താരാഷ്ട്ര പുസ്തകമേളയില്‍ പ്രകാശനം ചെയ്തു. ചിന്തകനും എഴുത്തുകാരനുമായ കെഇഎന്‍ കുഞ്ഞഹമ്മദ് മാധ്യമ പ്രവര്‍ത്തകന്‍ ഉണ്ണി ബാലകൃഷ്ണനു നല്‍കി നിര്‍വഹിച്ചു. ‘നിങ്ങള്‍ ജീവിച്ചു മരിച്ചു, പക്ഷേ ചെയ്ത അത്ഭുതമെന്ത്?’ എന്ന ടി.വി കൊച്ചു ബാവയുടെ കഥയുടെ തലക്കെട്ടില്‍ നിന്നാണ് നോവല്‍ ആരംഭിക്കുന്നത്. മുറിവേറ്റവരോട് ഒരു ക്ഷമയെങ്കിലും പറഞ്ഞു പാപ വിമുക്തനാവാന്‍ ശ്രമിക്കുന്ന ഒരാളുടെ ജീവിതത്തിലെ അഴിയാക്കുരുക്കുകളാണ് നോവലിന്റെ പ്രമേയം. എന്റെ പിഴ, എന്റെ വലിയ […]

gulf, saudi

‘കൃപ’ സത്താര്‍ കായംകുളം അനുസ്മരണവും സ്‌കോളര്‍ഷിപ്പ് ഉദ്ഘാടനവും

റിയാദ്: കായംകുളം പ്രവാസി അസോസിയേഷന്‍ ചെയര്‍മാനും രാഷ്ട്രീയ, സമൂഹിക, സാംസ്‌കാരിക, ജീവകാരുണ്യ രംഗത്തെ നിറസാനിധ്യവുമായിരുന്ന സത്താര്‍ കായംകുളം അനുസ്മരണം നടന്നു. കായംകുളം പ്രവാസി അസോസിയേഷന്‍ ‘കൃപ’ യുടെ നേതൃത്വത്തില്‍ മലാസ് അല്‍മാസ് ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങില്‍ നിര്‍ധനരായ വിദ്യാര്‍ത്ഥികള്‍ക്കുള്ള സത്താര്‍ കായംകുളം സ്‌കോളര്‍ഷിപ്പ് പദ്ധതി ഉദ്ഘാടനവും നടന്നു. ഷിബു ഉസ്മാന്‍ ആമുഖ പ്രഭാഷണം നിര്‍വ്വഹിച്ചു. പ്രസിഡന്റ് ഷൈജു നമ്പലശേരില്‍ അധ്യക്ഷത വഹിച്ചു. സാഹിത്യകാരന്‍ ജോസഫ് അതിരുങ്കല്‍ അനുസ്മരണ പ്രഭാഷണം നടത്തി. ജീവകാരുണ്യ കണ്‍വീനര്‍ കബീര്‍ മജീദിന്റെയും സ്‌കോളര്‍ഷിപ്പ്

gulf, saudi

എംഎ അബ്ബാസിനു കേളി യാത്രയയപ്പ്

റിയാദ്: കേളി കലാ സാംസ്‌കാരിക വേദി ന്യൂ സനയ്യ രക്ഷാധികാരി കമ്മറ്റി അംഗവും പവര്‍ ഹൗസ് യൂണിറ്റ് സെക്രട്ടറിയുമായിരുന്ന എംഎ അബ്ബാസിനു സഹപ്രവര്‍ത്തകന യാത്രയയപ്പ് നല്‍കി. 30 വര്‍ഷമായി റിയാദിലെ സി.എം.സി കമ്പനിയില്‍ ഫോര്‍മാനായിരുന്നു. തൃശൂര്‍ മുള്ളൂര്‍ക്കര സ്വദേശിയാണ്. യോഗത്തില്‍ ഏരിയ രക്ഷാധികാരി സെക്രട്ടറി ബൈജു ബാലചന്ദ്രന്‍ അധ്യക്ഷത വഹിച്ചു. ന്യൂ സനഇയ്യ ഒയാസിസ് ഹാളില്‍ ചേര്‍ന്ന യാത്രയയപ്പില്‍ രക്ഷാധികാരി സമിതി അംഗം സുരേന്ദ്രന്‍ കുട്ടായി, പ്രസിഡന്റ സെബിന്‍ ഇഖ്ബാല്‍, സെക്രട്ടറി സുരേഷ് കണ്ണപുരം, ട്രഷറര്‍ ജോസഫ്

gulf, saudi

നിര്‍ണായക ദിനം; റഹീം കേസ് നാളെ പരിഗണിയ്ക്കും

റിയാദ്: സൗദി ജയിലില്‍ കഴിയുന്ന കോഴിക്കോട് കോടമ്പുഴ സ്വദേശി അബ്ദുല്‍ റഹീമിന്റെ മോചനം സംബന്ധിച്ച നിര്‍ണായക വിധി നാളെ ഉണ്ടാകുമെന്ന പ്രതീക്ഷയില്‍ റിയാദ് നിയമ സഹായ സമിതി. സഹായ സമിതി ചുമതലപ്പെടുത്തിയ അഭിഭാഷകന്‍ ആവശ്യമായ നിയമ നടപടികള്‍ പൂര്‍ത്തിയാക്കിയിട്ടുണ്ട്. മോചന ഉത്തരവ് ഉണ്ടാകുമെന്ന ശുഭ പ്രതീക്ഷയിലാണ് റിയാദിലെ പൊതു സമൂഹവും. സൗദി ബാലന്‍ കൊല്ലപ്പെട്ട കേസില്‍ വധശിക്ഷ കാത്തു റിയാദ് അല്‍ ഇസ്‌കാന്‍ ജയിലിലാണ് അബ്ദുല്‍ റഹീം കഴിയുന്നത്. 34 കോടി രൂപ ദിയാ ധനം സ്വീകരിച്ച്

gulf, saudi

കാസര്‍ഗോഡ് കെഎംസിസി ‘കൈസെന്‍’ ക്യാമ്പയിന്‍ ഉദ്ഘാടനം നാളെ

റിയാദ്: സംഘടനാ ശാക്തീകരണത്തിന്റെ ഭാഗമായി കെഎംസിസി റിയാദ് കാസറഗോഡ് ജില്ലാ കമ്മറ്റി ത്രൈമാസ ക്യാമ്പയിന്‍ സംഘടിപ്പിക്കുന്നു. നവംബര്‍ 15 മുതല്‍ ഫെബ്രുവരി 14 വരെ ‘കൈസെന്‍’ എന്ന പേരില്‍ വിനോദ പരിപാടികളും കലാ, കായിക, ആരോഗ്യ ബോധത്ക്കരണ ക്യാമ്പും സംഘടിപ്പിക്കുമെന്ന് സംഘാടകര്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. ഉദ്ഘാടനം നവംബര്‍ 15ന് ബത്ഹ ഡി-പാലസ് ഓഡിറ്റോറിയത്തില്‍ നടക്കും. യൂത്ത് ലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് മുനവ്വറലി ശിഹാബ് തങ്ങള്‍ മുഖ്യാതിഥിയായിരിക്കും. കാസറഗോഡ് പ്രീമിയര്‍ ക്രിക്കറ്റ് ലീഗ് മത്സരം നവംബര്‍

gulf, saudi

കൊച്ചി കൂട്ടായ്മ ‘സുഹാനി രാത്’ നവം. 22ന്

റിയാദ്: കൊച്ചി കൂട്ടായ്മ റിയാദ് 22-ാം വാര്‍ഷികം ആഘോഷിക്കുന്നു. നവംബര് 22നു മലസിലെ അല്‍മാസ് ഹാളില്‍ സുഹാനി രാത് സീസണ്‍-3 സംഗീത വിരുന്നും അരങ്ങേറും. ഇതിന്റെ പോസ്റ്റര്‍ പ്രകാശനം ടിവിഎസ് ഗ്രൂപ്പ് മാനേജിംഗ് ഡയറക്ടര്‍ സലാം ടിവിഎസ് നിര്‍വഹിച്ചു. റിയാദിലെ ഗായകര്‍ അണിനിരക്കുന്ന പരിപാടിയില്‍ മുഹമ്മദ് റാഫി, കിഷോര്‍ കുമാര്‍, മുകേഷ്, ലത മങ്കേഷ്‌കര്‍, അശാ ബോണ്‍സ്ലെ എന്നിവരുടെ അനശ്വര ഗാനങ്ങള്‍ ആസ്വദിക്കാന്‍ അവസരം ഒരുക്കുമെന്ന് കൊച്ചി കൂട്ടായ്മ ഭാരവാഹികള്‍ അറിയിച്ചു.

gulf, saudi

പ്രവാസി സാഹിത്യോത്സവ്: കിരീടം സ്വന്തമാക്കി ദമ്മാം സോണ്‍

ഹൈല്‍: സൗദി ഈസ്റ്റ് കലാലയം സാംസ്‌കാരിക വേദി പതിനാലാമത് പ്രവാസി സാഹിത്യോത്സവ് ഹൈലില്‍ സമാപിച്ചു. രണ്ടു മാസം വിവിധ ഘടകങ്ങളില്‍ നടന്ന പ്രാഥമിക മത്സരങ്ങള്‍ക്ക് ശേഷമാണ് സൗദി ഈസ്റ്റ് നാഷനല്‍ സാഹിത്യോത്സവ് ഹൈലിലെ ഖസ്ര്‍ ലയാലി ഓഡിറ്റോറിയത്തില്‍ കൊടിയിറങ്ങിയത്. സെന്‍ട്രല്‍, കിഴക്കന്‍ മേഖലയില്‍ നിന്നു പത്ത് സോണുകള്‍ പങ്കെടുത്തു. 225 പോയിന്റുകള്‍ നേടി ദമ്മാം സോണ്‍ കലാകിരീടം സന്ത്വമാക്കി. റിയാദ് നോര്‍ത്ത്, റിയാദ് സിറ്റി സോണുകള്‍ക്കാണ് രണ്ടും മൂന്നും സ്ഥാനങ്ങള്‍. അല്‍ ജൗഫില്‍ നിന്നെത്തിയ സല്‍മാന്‍ കണ്ണൂര്‍

gulf, saudi

തെറ്റുപറ്റി, എല്ലാവരും ക്ഷമിക്കണം: റഹീമിന്റെ ഉമ്മ ഫാത്തിമ

റിയാദ്: ‘എന്റെ കുട്ടിയുടെ കാര്യത്തില്‍ ഒരു കുഴപ്പവും ഉണ്ടാകരുത്. തെറ്റു വന്നുപോയി. ഇല്ല എന്നു പറയുന്നില്ല. എല്ലാവരും ക്ഷമിക്കണം’ വിതുമ്പിക്കൊണ്ട് റഹീമിന്റെ ഉമ്മ ഫാത്തിമ പറഞ്ഞു. റിയാദ് ജയിലില്‍ മോചനം കാത്തു കഴിയുന്ന അബ്ദുല്‍ റഹീമിന്റെ കുടുംബം റിയാദില്‍ വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു. നിയമ സഹായ സമിതിയെ തെറ്റിദ്ധരിച്ചു. യാത്ര മുടക്കാനും സന്ദര്‍ശനം വിലക്കാനും ചിലര്‍ ശ്രമിക്കുന്നതായി ഭയപ്പെട്ടിരുന്നു. അതുകൊണ്ടാണ് സന്ദര്‍ശന വിവരം രഹസ്യമാക്കി വെച്ചതെന്നു സഹോദരന്‍ നസീര്‍ പറഞ്ഞു. ഇന്ത്യന്‍ എംബസിയും റിയാദ് നിയമ സഹായ

gulf, saudi

തെറ്റിദ്ധാരണ മാറി; റഹീമിന്റെ ഉമ്മ സഹായ സമിതിയെ കാണും

റിയാദ്: വധശിക്ഷയില്‍ നിന്ന് രക്ഷപ്പെട്ട് മോചനം കാത്തു കഴിയുന്ന അബ്ദുല്‍ റഹീമിന്റെ ഉമ്മയും സഹോദരനും അമ്മാവനും നിയമ സഹായ സമിതിയെ കാണും. നവംബര്‍ 12ന് രാത്രി 8.30ന് ബത്ഹ ഡി-പാലസ് ഓഡിറ്റോറിയത്തിലാണ് കൂടിക്കാഴ്ച. സഹായ സമിതിയുമായി സഹകരിച്ച സംഘടനകളും സാമൂഹിക പ്രവര്‍ത്തകരും ഉമ്മയുമായുളള കൂടിക്കാഴ്ചയില്‍ പങ്കെടുക്കണമെന്ന് സഹായ സമിതി അറിയിച്ചു. കഴിഞ്ഞ മാസം 30ന് അസീറിലെത്തിലെ ഉമ്മ ഫാത്തിമയും സംഘവും നിയമ സഹായ സമിതിയെ ബന്ധപ്പെടാതുരുന്നത് വിവാദങ്ങള്‍ക്ക് ഇടവരുത്തിയിരുന്നു. കുടുംബം നന്ദികേടാണ് കാണിക്കുന്നതെന്ന് സഹായ സമിതി ചെയര്‍മാന്‍

gulf, saudi

‘നമ്മള്‍ ചാവക്കാട്ടുകാര്‍’ വിദ്യാഭ്യാസ പുരസ്‌കാരങ്ങള്‍ സമ്മാനിച്ചു

റിയാദ്: മികച്ച വിജയം നേടിയ വിദ്യാര്‍ത്ഥികളെ ‘നമ്മള്‍ ചാവക്കാട്ടുകാര്‍’ സൗഹൃദകൂട്ട് സൗദി ചാപ്റ്റര്‍ ആദരിച്ചു. അംഗങ്ങളുടെ മക്കളില്‍ ഉന്നത വിജയം നേടിയവരെയാണ് പ്രശംസാ ഫലകം സമ്മാനിച്ച് അനുമോദിച്ചത്. റിയാദ് എക്‌സിറ്റ് 18ലെ വനാസ വിശ്രമകേന്ദ്രത്തില്‍ നടന്ന പരിപാടിയില്‍ സാമൂഹിക പ്രവര്‍ത്തകന്‍ ശിഹാബ് കൊട്ടുകാട് പ്രശംസാ ഫലകം കൈമാറി. യാസീന്‍ സിറാജുദ്ധീന്‍, അസ്സ ഫായിസ്, അന്‍സ ഷെറിന്‍, ലന ഇഖ്ബാല്‍, സെയീം ഫായിസ്, ഹയാ ലുക്മാന്‍ എന്നിവരാണ് സൗദി അറേബ്യയയില്‍ നിന്ന് പുരസ്‌കാരങ്ങള്‍ നേടിയത്. ഫിദ റഹ്മാന്‍, മുഹമ്മദ്

gulf, saudi

വിവിധ കൂട്ടായ്മകളുടെ സത്താര്‍ കായംകുളം അനുസ്മരണം

റിയാദ്: സാമൂഹിക പ്രവര്‍ത്തകനും വിവിധ സംഘടനകളുടെ സാരഥിയുമായിരുന്ന സത്താര്‍ കായംകുളം വിടവാങ്ങിയിട്ട് ഒരു വര്‍ഷം. ഇതിന്റെ ഭാഗമായി അനുസ്മരണത്തിനൊരുങ്ങുകയാണ് റിയാദിലെ പൊതു സമൂഹം. കായംകുളം റിയാദ് പ്രവാസി അസോസിയേഷന്‍ ‘കൃപ’, പ്രാദേശിക സംഘടനകളുടെ പൊതുവേദിയായ ‘ഫോര്‍ക’, ഒഐസിസി റിയാദ് ആലപ്പുഴ ജില്ലാ കമ്മറ്റി എന്നിവയുടെ നേതൃത്വത്തില്‍ അനുസ്മരണ പരിപാടി നടക്കും. ‘കൃപ’ ചെയര്‍മാനായിരുന്ന സത്താര്‍ കായംകുളം അനുസ്മരണ സംഗമവും സ്‌കോളര്‍ഷിപ് പദ്ധതിയുടെ ഉദ്ഘാടനവും നവംബര്‍ 14 വൈകീട്ട് 7.00ന് മലാസ് അല്‍മാസ് ഓഡിറ്റോറിയത്തില്‍ സംഘടിപ്പിക്കും. കായംകുളം നിയമസഭാ

gulf, saudi

ഒഐസിസി പ്രവാസി സുരക്ഷാ പദ്ധതി; രണ്ടാം ഘട്ടത്തിന് തുടക്കം

റിയാദ്: ഒഐസിസി റിയാദ് സെന്‍ട്രല്‍ കമ്മിറ്റിയുടെ പ്രവാസി സുരക്ഷാ പദ്ധതിയുടെ രണ്ടാംഘട്ടത്തിന് തുടക്കം. ബത്ഹ സബര്‍മതി ഓഫീസില്‍ നടന്ന പരിപാടിയില്‍ സുരക്ഷ അംഗത്വ ഫോറത്തിന്റെ വിതരണോദ്ഘാടനം സെന്‍ട്രല്‍ കമ്മിറ്റി വൈസ് പ്രസിഡന്റ് രഘുനാഥ് പറശ്ശിനിക്കടവ് പത്തനംതിട്ട ജില്ല പ്രസിഡന്റ് കെ.കെ തോമസിന് നല്‍കി നിര്‍വ്വഹിച്ചു. ചടങ്ങില്‍ സെന്‍ട്രല്‍ കമ്മിറ്റി പ്രസിഡന്റ് അബ്ദുള്ള വല്ലാഞ്ചിറ അധ്യക്ഷത വഹിച്ചു. സജീര്‍ പൂന്തുറ, അമീര്‍ പട്ടണത്ത്, യഹ്‌യ കൊടുങ്ങല്ലൂര്‍, റഫീഖ് വെമ്പായം, ഹകീം പട്ടാമ്പി, നാസര്‍ മാവൂര്‍, ജയന്‍ കൊടുങ്ങല്ലൂര്‍, ഷാജി

gulf, saudi

പ്രവാസി മലയാളിക്ക് ഡോ. അംബേദ്കര്‍ പുരസ്‌കാരം

റിയാദ്: സാമൂഹിക രംഗത്ത് സജീവമായ പ്രവാസി വ്യവസായി ഷാജു വാലപ്പന് ഡല്‍ഹി കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ഭാരതീയ ദളിത് സാഹിത്യ അക്കാദമി പുരസ്‌കാരം. പിന്നാക്ക ജനവിഭാഗങ്ങളുടെ ഉന്നമനത്തിനു ഷാജു വാലപ്പന്‍ നടത്തുന്ന പ്രവര്‍ത്തനങ്ങളെ മാനിച്ചാണ് അവാര്‍ഡ്. ഡിസംബര്‍ 08ന് ഡല്‍ഹിയില്‍ നടക്കുന്ന ചടങ്ങില്‍ അവാര്‍ഡ് സമ്മാനിക്കും. മൊറാര്‍ജി ദേശായി സര്‍ക്കാരില്‍ ഉപപ്രധാനമന്ത്രിയായിരുന്ന ബാബു ജഗ്ജീവന്‍ റാം സ്ഥാപിച്ച ദളിത് സംഘടനയാണ് ഭാരതീയ ദളിത് സാഹിത്യ അക്കാദമി. റിയാദ് എക്‌സിറ്റ് 18ന് സമീപം സുലൈ കേന്ദ്രമായി വാലപ്പന്‍ എക്‌സിം പ്രൈവറ്റ്

gulf, saudi

ഷെയര്‍ ടാക്‌സിയില്‍ യാത്ര ചെയ്യുന്നതിനിടെ മദ്യം പിടിച്ചു; ദുരിതത്തിലായ പാറശ്ശാല സ്വദേശി നാടണഞ്ഞു

റിയാദ്: ശരീരം തളര്‍ന്ന് കിടപ്പിലായ കന്യാകുമാരി പാറശ്ശാല സ്വദേശി സ്റ്റാലിന്് കേളി കലാസാംസ്‌കാരിക വേദി തുണയായി. മൂന്ന് വര്‍ഷം മുമ്പാണ് സ്റ്റാലിന്‍ ശരീരം തളര്‍ന്ന് കിടപ്പിലായത്. ആരോഗ്യം വീണ്ടെടുത്തെങ്കിലും യാത്രാ നിരോധനം നാട്ടിലേയ്ക്കുളള മടക്ക യാത്രയ്ക്കു തടസ്സമായി. റിയാദിലെ അല്‍ഖര്‍ജില്‍ കെട്ടിട നിര്‍മാണ തൊഴിലാളിയായിരുന്നു. സാധനങ്ങള്‍ വാങ്ങാന്‍ പുറത്തിറങ്ങിയപ്പോള്‍ റോഡില്‍ കുഴഞ്ഞു വീണു. ഉടനെ അല്‍ഖര്‍ജ് ജനറല്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ശരീരം തളര്‍ന്ന് അബോധാവസ്ഥയിലായി. ഒന്നരമാസത്തെ ചികിത്സക്ക് ശേഷം ബോധം തിരിച്ചു കിട്ടി. എന്നാല്‍ ആറു മാസം

Scroll to Top