Sauditimesonline

nrk
എന്‍ആര്‍കെ ഫോറത്തിന് പുതിയ രക്ഷാധികാരികള്‍
gulf, saudi

ഉമ്മ റഹീമിനെ കണ്ടു: മുഖം തെളിഞ്ഞു; മനസ്സു നിറഞ്ഞു

റിയാദ്: നെഞ്ചുപിളര്‍ന്ന വേദനിയ്ക്കു ആശ്വാസം. 18 വര്‍ഷത്തെ കാത്തിരിപ്പിനും വിവാദങ്ങള്‍ക്കും വിരാമം. റിയാദ് അല്‍ ഖര്‍ജ് റോഡിലെ അല്‍ ഇസ്‌കാന്‍ ജയിലില്‍ അബ്ദുല്‍ റഹീമും മാതാവ് ഫാത്തിമയും കണ്ടുമുട്ടി. ആലിംഗനം ചെയ്തും കണ്ണീര്‍ പൊഴിച്ചും പരസ്പരം ആശ്വസിപ്പിച്ചു. ഉമ്മയുടെ മുഖം തെളിഞ്ഞു; മനസ്സു നിറഞ്ഞു. വൈകാരിക നിമിഷങ്ങള്‍ക്ക് ജയിലധികൃതരും സഹോദരനും അമ്മാവനും സാക്ഷി. ഉമ്മയുടെ ആദിയും വേദനയും അവസാനിയ്ക്കണമെങ്കില്‍ ഈ മാസം 17ന് റഹീം കേസ് പരിഗണിക്കുന്ന കോടതി മോചന ഉത്തരവ് പുറപ്പെടുവിക്കണം. ശുഭ പ്രതീക്ഷ ഉണ്ടാകുമെന്നാണ് […]

gulf, saudi

ഹരിദാസന്‍ ആചാരിയ്ക്ക് കേളി യാത്രയയപ്പ്

റിയാദ്: കേളി കലാ സാംസ്‌കാരിക വേദി മുസാഹ്മിയ ഏരിയ അല്‍ഗുവയ്യ യൂണിറ്റ് എക്‌സിക്യൂട്ടീവ് അംഗം ഹരിദാസന്‍ ആചാരിക്ക് സഹപ്രവര്‍ത്തകര്‍ യാത്രയയപ്പ് നല്‍കി. 22വര്‍ഷമായി ഇലക്ട്രീഷ്യനായി ജോലി ചെയ്തു വരികയാണ്. ആലപ്പുഴ ജില്ലയിലെ ചെങ്ങന്നൂര്‍ പൊതിനൂര്‍, തോനക്കാട് സ്വദേശിയാണ്. യൂണിറ്റ് പ്രസിഡന്റ് നൗഷാദിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ ഏരിയ രക്ഷധികാരി സെക്രട്ടറി ഷമീര്‍ പുലാമന്തോള്‍, ജോയിന്റ് സെക്രട്ടറി മധു ബാലുശ്ശേരി, ഏരിയ സെക്രട്ടറിയും കേന്ദ്രകമ്മറ്റി അംഗവുമായ നിസാര്‍ റാവുത്തര്‍, കേന്ദ്ര കമ്മറ്റി അംഗം കിഷോര്‍ ഇ നിസ്സാം, ഏരിയ

gulf, saudi

സംഘശക്തിയ്ക്കു കരുത്തുപകര്‍ന്നു കെഎംസിസി ലീഡേഴ്‌സ് മീറ്റ്

റിയാദ്: സംഘശക്തി വിളംബരം ചെയ്തു കെഎംസിസി റിയാദ് സെന്‍ട്രല്‍ കമ്മിറ്റി ലീഡേഴ്‌സ് മീറ്റ് ‘സ്‌റ്റെപ് അപ്പ്’ ക്യാമ്പിന് പ്രൗഢ സമാപനം. ‘പ്രവാസത്തിന്റെ കരുതലാവുക സംഘശക്തിക്ക് കരുത്താവുക’ എന്ന ശീര്‍ഷകത്തില്‍ റിയാദ് കെഎംസിസി സെന്‍ട്രല്‍ കമ്മിറ്റി മൂന്ന് മാസമായി നടത്തിവരുന്ന ‘സ്‌റ്റെപ്’ ക്യാമ്പയിന്റെ ഭാഗമാണ് ക്യാമ്പ്. മുസ്‌ലിം ലീഗ് സംസ്ഥാന ഉപാധ്യക്ഷന്‍ സിപി സെയ്തലവി, മുസ്‌ലിം യൂത്ത് ലീഗ് ദേശീയ സെക്രട്ടറി അഡ്വ. നജ്മ തബ്ഷീറ എന്നിവര്‍ വിവിധ വിഷയങ്ങള്‍ അവതരിപ്പിച്ചു. സി പി സൈതലവിക്കു കെഎംസിസിയുടെ ഉപഹാരം

gulf, saudi

അധികാരം നിലനിര്‍ത്താന്‍ സിപിഎം വര്‍ഗീയ രാഷ്ട്രീയം കളിക്കുന്നു: അഡ്വ. നജ്മ തബ്ഷീറ

റിയാദ്: പുതിയ കാലത്ത് യാഥാര്‍ഥ്യങ്ങളെയും വസ്തുതകളെയും മറച്ചു വെച്ച് നിര്‍മ്മിച്ചെടുക്കുന്ന പൊതുബോധം വലിയ ആശങ്ക ജനിപ്പിക്കുന്നുണ്ടെന്ന് മുസ്‌ലിം യൂത്ത് ലീഗ് ദേശീയ സെക്രട്ടറി അഡ്വ. നജ്മ തബ്ഷീറ. അമേരിക്കന്‍ തെരഞ്ഞെടുപ്പില്‍ ഡോണാള്‍ഡ് ട്രംപ് നേടിയ വിജയം സത്യാനന്തര കാലത്തിന്റെ ഏറ്റവും അവസാനത്തെ ഉദാഹരണമാണ്. വിദേശ മാധ്യമങ്ങള്‍ മെനെഞ്ഞെടുക്കുന്ന കള്ളക്കഥകള്‍ വിശ്വസിക്കുന്ന ഗുരുതര സാഹചര്യം മനസ്സിലാക്കണം. കേരളത്തില്‍ കാലങ്ങളിലായി അധികാരം നിലനിര്‍ത്തുവാന്‍ സിപിഎം കളിക്കുന്ന രാഷ്ട്രീയം തികഞ്ഞ വര്‍ഗീയമായി മാറുന്നുണ്ട്. വടകര പാര്‍ലിമെന്റ് തെരഞ്ഞെടുപ്പില്‍ പ്രചരിപ്പിച്ച കാഫിര്‍ സ്‌ക്രീന്‍

gulf, saudi

ഭിന്നിപ്പുണ്ടാക്കുന്നവരെ പ്രതിരോധിക്കാന്‍ സമുദായത്തിന് കഴിയും: സിപി സെയ്തലവി

റിയാദ്: ഇന്ത്യയിലെ മുസ്‌ലിം ന്യൂനപക്ഷ മുന്നേറ്റത്തിന് ജനാധിപത്യപരമായ പോരാട്ടം നടത്തിയ രാഷ്ട്രീയ പ്രസ്ഥാനമാണ് ഇന്ത്യന്‍ യൂണിയന്‍ മുസ്‌ലിം ലീഗെന്ന് മുസ്‌ലിം ലീഗ് സംസ്ഥാന വൈസ് പ്രസിഡന്റും ചന്ദ്രിക മുന്‍ പത്രാധിപരുമായ സിപി സൈതലവി. പുതിയ കാലത്തെ എല്ലാ വെല്ലുവിളികളെയും അതിജയിച്ച് മുസ്‌ലിം സമൂഹത്തിന് മുന്നോട്ട് പോകുവാന്‍ സാധ്യമാകണമെങ്കില്‍ ലീഗ് ഉയര്‍ത്തിപ്പിടിക്കുന്ന രാഷ്ട്രീയ ധാര മനസ്സിലാക്കാനും ഉള്‍കൊള്ളാനും എല്ലാവര്‍ക്കും കഴിയണം. സംഘബോധവും ഐക്യവും സഹകരണ മനോഭാവവും പക്വമായ സാമുദായിക നേതൃത്വവും ഉണ്ടായാല്‍ മാത്രമാണ് ഇന്ത്യന്‍ സാഹചര്യത്തില്‍ മുസ്‌ലിം സമൂഹത്തിന്

gulf, saudi

റഹീം കേസ് 17ന്: പ്രതീക്ഷയും ആശങ്കയും പങ്കുവെച്ച് നിയമ സഹായ സമിതി

റിയാദ്: നവംബര്‍ 17ന് മോചന ഉത്തരവ് ഉണ്ടാകുമെന്ന ശുഭ വാര്‍ത്ത കേള്‍ക്കാന്‍ കഴിയുമെന്നാണ് പ്രതീക്ഷയെന്ന് റിയാദ് റഹീം നിയമ സഹായ സമിതി. എന്നാല്‍, നൂറു ശതമാനം ഉറപ്പുപറയാനാവില്ലെന്നും രാജ്യത്തിന്റെ നീതിന്യായ വ്യവസ്ഥയുമായി ബന്ധപ്പെട്ടു നടക്കുന്ന കോടതി വ്യവഹാരങ്ങള്‍ക്ക് അതിന്റേതായ നടപടിക്രമങ്ങള്‍ ആവശ്യമയി വരുമെന്നും കണ്‍വീനര്‍ അബ്ദുല്ല വല്ലാഞ്ചിറ പറഞ്ഞു. സമിതിയ്‌ക്കെതിരെ ഉയര്‍ന്ന ആരോപണങ്ങളോട് സഹായ സമിതി പ്രതികരിക്കുകയും ചെയ്തു. അബ്ദുല്‍ റഹീമിന്റെ മോചനം മാത്രമാണ് സഹായ സമിതിയുടെ ആത്യന്തിക ലക്ഷ്യം. അനാവശ്യ ചര്‍ച്ചകള്‍ അവസാനിപ്പിക്കണം. യൂടൂബേഴ്‌സും വ്‌ളോഗര്‍മാരും

gulf, saudi

ഇഖാമ കാലാവധി കഴിഞ്ഞവര്‍ക്കും ഫൈനല്‍ എക്‌സിറ്റ്‌ നേടാം: ഇന്ത്യ അംബാസഡര്‍

റിയാദ്: ഇഖാമ കാലാവധി കഴിഞ്ഞവര്‍ക്ക് സ്‌പോണ്‍സര്‍ഷിപ്പ് മാറുന്നതിനും ഫൈനല്‍ എക്‌സ് നേടി നാട്ടിലേ്്ക്ക് മടങ്ങുന്നതിനും അവസരമുണ്ടെന്നു ഇന്ത്യന്‍ അംബാസഡര്‍ ഡോ. സുഹൈല്‍ അജാസ് ഖാന്‍. എംബസിയില്‍ രജിസ്റ്റര്‍ ചെയ്തതിനുശേഷം ലേബര്‍ ഓഫീസില്‍ നിന്നു എക്‌സിറ്റ് നേടാം. എന്‍കെ പ്രേമചന്ദ്ര എംപിയുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് അംബാസഡര്‍ ഇക്കാര്യങ്ങള്‍ വ്യക്തമാക്കിയത്. ഇക്കാമയുടെ കാലാവധി കഴിഞ്ഞു അധികൃതരുടെ കസ്റ്റഡിയിലായാല്‍ ഡീപോര്‍ട്ടേഷന്‍ സെന്ററിലേക്ക് മാറ്റും. അങ്ങനെ നാട്ടിലേക്ക് മടങ്ങിയാല്‍ സൗദി അറേബ്യയിലേക്കു തിരിച്ചുവരവ് പ്രയാസകരമാണ്. ഇത്തരക്കാരുടെ അറസ്റ്റ് ഒഴിവാക്കി പ്രവാസികളെ സഹായിക്കാന്‍ കഴിയുമോയെന്ന്

gulf, saudi

പ്രസംഗം പരിശീലനം; ടോസ്റ്റ് മാസ്‌റ്റേഴ്‌സ് ശിലപശാല നവം. 15ന്

റിയാദ്: ആശയവിനിമയ മികവും പ്രഭാഷണ കലയും പരിശീലിയ്ക്കാന്‍ ശില്പശാല സംഘടിപ്പിക്കുന്നു. റിയാദ് മലയാളം ടോസ്റ്റ്മാസ്‌റ്റേഴ്‌സ് ക്ലബ് നവംബര്‍ 15ന് ബത്ഹ ഡി-പാലസ് ഓഡിറ്റോറിയത്തിലാണ് ഏകദിന ശില്പശാല സംഘടിപ്പിക്കുന്നത്. പങ്കെടുക്കാന്‍ താല്‍പര്യമുള്ളവര്‍ https://forms.gle/k8a8RYoHrKTkJTsQA ഗൂഗിള്‍ ഫോം വഴി രജിസ്റ്റര്‍ ചെയ്യണമെന്നും സംഘാടകര്‍ അറിയിച്ചു. പ്രാക്ടിക്കല്‍ സെഷനുകളും തിയറി ക്ലാസ്സുകളും ഉള്‍പ്പെടുത്തിയാണ് ശില്പശാല. ആര്‍ക്കും പരിശീലനത്തിലൂടെ കൈവരിക്കാന്‍ കഴിയുന്ന മേഘലയാണ് പ്രഭാഷണ കല. നവാസ് റഷീദ് റോയിട്ടേഴ്‌സ്, കൃഷ്ണകുമാര്‍, മൈമൂന അബ്ബാസ് എന്നിവര്‍ നേതൃത്വം നല്‍കും. കൂടാതെ, ഗ്രൂപ്പ് ആക്റ്റിവിറ്റികളും

gulf, saudi

‘കൈസെന്‍’ ക്യാമ്പയിന്‍: ക്രിക്കറ്റ് ലീഗ് താരലേലവും ട്രോഫി പ്രകാശനവും

റിയാദ്: പ്രവാസികളുടെ കായികോത്സവം കെപിഎല്‍ ക്രിക്കറ്റ് ലീഗിന്റെ താരലേലവും ട്രോഫി പ്രകാശനവും നടന്നു. കെഎംസിസി കാസര്‍കോട് ജില്ലാ കമ്മിറ്റിയുടെ ‘കൈസെന്‍’ ത്രൈമാസ ക്യാമ്പയിന്റെ ഭാഗമായാണ് ലീഗ് മത്സരം. ബത്ഹ ഡി-പാലസ് ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങില്‍ സൗദി കെഎംസിസി ദേശീയ കമ്മിറ്റി സ്‌പോര്‍ട്‌സ് വിഭാഗം ജനറല്‍ കണ്‍വീനര്‍ മുജീബ് ഉപ്പട ഉദ്ഘാടനം ചെയ്തു. റിയാദ് കാസര്‍കോട് ജില്ലാ കെഎംസിസി പ്രസിഡന്റ് ഷാഫി സെഞ്ച്വറി അധ്യക്ഷത വഹിച്ചു. താര ലേലത്തില്‍ ഹുദൈഫ് പടന്നയെ ആണ് ഏറ്റവും ഉയര്‍ന്ന തുകയ്ക്ക് ലേലം

gulf, saudi

കോഴിക്കോട് അസോസിയേഷന്‍ ലോഗോ പ്രകാശനം

റിയാദ്: കോഴിക്കോട് ജില്ലാ പ്രവാസി അസോസിയേഷന്‍ ലോഗോ പ്രകാശനവും മെഡിക്കല്‍ ക്യാമ്പും സംഘടിപ്പിച്ചു. തുമാമ അല്‍ ഫുര്‍സാനിലായിരുന്നു പരിപാടി. ലേബര്‍ ക്യാമ്പുകളിലെ തൊഴിലാളികള്‍ക്ക് സംഘടിപ്പിച്ച ക്യാതില്‍ നൂറിലധികം പേര്‍ പങ്കെടുത്തു. സംഘടനയുടെ ലോഗോ പ്രകാശനം ഡോ. സഫീര്‍ നിര്‍വ്വഹിച്ചു. അസ്ലം പാലത്ത് ഷെറീക് തൈക്കണ്ടി, ഫൈസല്‍ ടി സി, ഗഫൂര്‍ കൊയിലാണ്ടി, അര്‍ഷാദ്, മനാഫ്, നസീര്‍ തൈക്കണ്ടി, ഫഹിം അസ്ലം, രാജു, ഷെരീഫ്, റെഫീക്, നദീം അസ്ലം എന്നിവര്‍ ക്യാമ്പിന് നേതൃത്വം നല്‍കി.

gulf, saudi

കുഞ്ഞുമുഹമ്മദിനു എസ്എംഎസ് യാത്രയയപ്പ്

റിയാദ്: മൂന്നര പതിറ്റാണ്ടിലേറെ നീണ്ട പ്രവാസം അവസാനിപ്പിച്ച് നാട്ടിലേക്ക് മടങ്ങുന്ന ഷിഫ മലയാളി സമാജം (എസ്എംഎസ്) പ്രവര്‍ത്തകന്‍ കുഞ്ഞുമുഹമ്മദിനു സഹപ്രവര്‍ത്തകര്‍ യാത്രയയപ്പ് നല്‍കി. ചടങ്ങില്‍ പ്രസിഡന്റ് ഫിറോസ് പോത്തന്‍കോട് അധ്യക്ഷത വഹിച്ചു. രക്ഷാധികാരി അശോകന്‍ ചാത്തന്നൂര്‍ പ്രശംസാ ഫലകം സമ്മാനിച്ചു. റിയാദിലെ ഷിഫയില്‍ സാധാരണ തൊഴിലാളികളെ സംഘടിപ്പിച്ച് ക്ഷേമ പ്രവര്‍ത്തനങ്ങള്‍ നടത്തുന്ന എസ്എംഎസിന് എന്നും പിന്തുണ നല്‍കുകയും പ്രവര്‍ത്തക സമിതി അംഗമായിരുന്നു കുഞ്ഞുമുഹമ്മദെന്ന് ചടങ്ങില്‍ സംസാരിച്ചവര്‍ പറഞ്ഞു. സെക്രട്ടറി പ്രകാശ് ബാബു വടകര, രതീഷ് നാരായണന്‍, സുനില്‍

gulf, saudi

ഷിഫ മലയാളി സമാജം ചികിത്സാ സഹായം

റിയാദ്: ജോലി ചെയ്യുന്നതിനിടെ ഇടതു കൈക്ക് സാരമായി പരിക്കേറ്റ മലപ്പുറം സ്വദേശി ഉണ്ണികൃഷ്ണന് ഷിഫ മലയാളി സമാജ(എസ്എംഎസ്)ത്തിന്റെ കൈതാങ്ങ്. 70,000 രൂപയുടെ ധനസഹായം എക്‌സിക്യൂട്ടീവ് അംഗം ഉമ്മര്‍ പട്ടാമ്പി കൈമാറി. സാധാരണ തൊഴിലാളികളായ പ്രവാസികളുടെ ക്ഷേമത്തിനായി നിരവധി പദ്ധതികളാണ് ഷിഫ മലയാളി സമാജം നടപ്പിലാക്കിയിട്ടുളളത്. പ്രവാസികളുടെ കുടുംബാംഗങ്ങളുടെ ചികിത്സ, വിവാഹം, വിദ്യാഭ്യാസം തുടങ്ങിയവയ്ക്കും സഹായം നല്‍കിവരുന്നുണ്ട്. പ്രസിഡന്റ് ഫിറോസ് പോത്തന്‍കോട് അധ്യക്ഷത വഹിച്ചു. രക്ഷാധികാരി അശോകന്‍ ചാത്തന്നൂര്‍, സെക്രട്ടറി പ്രകാശ് ബാബു വടകര, രതീഷ് നാരായണന്‍, സുനില്‍

gulf, saudi

സിപിഎമ്മും ബിജെപിയും ഇരുട്ടിന്റെ മറവില്‍ കൈകോര്‍ക്കുന്നു: എന്‍കെ പ്രേമചന്ദ്രന്‍ എംപി

റിയാദ്: പ്രത്യാശയും പ്രതീക്ഷയും നല്‍കുന്നതാണ് ഭാവിയുടെ ഇന്ത്യന്‍ രാഷ്ട്രീയമെന്നു എന്‍ കെ പ്രേമചന്ദ്രന്‍ എംപി. മതേതര ജനാധിപത്യത്തിന്റെ നില നില്‍പ്പിനെ ദുര്‍ബലപ്പെടുത്തുന്ന ശക്തികളെ രാജ്യം അതെ നാണയത്തില്‍ തിരിച്ചറിഞ്ഞു. അതിന്റെ പ്രതിഫലനമാണ് പാര്‍ലമെന്റ് തെരെഞ്ഞെടുപ്പു ഫലമെന്ന് അദ്ദേഹം വ്യക്തമാക്കി. റിയാദ് ഓഐസിസി കൊല്ലം ജില്ല കമ്മിറ്റി സംഘടിപ്പിച്ച സ്വീകരണ സമ്മേളനത്തില്‍ പങ്കെടുത്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. രാഹുല്‍ ഗാന്ധി നയിച്ച ഭാരത് ജോഡോ യാത്ര അക്ഷരാര്‍ത്ഥത്തില്‍ ജനാധിപത്യത്തിന്റെ ഉത്സവമായിരുന്നു. വര്‍ത്തമാനകാല ഇന്ത്യന്‍ രാഷ്ട്രീയത്തിലെ അടിസ്ഥാന ജീവല്‍ പ്രശ്‌നങ്ങള്‍ മുന്നോട്ട്

gulf, saudi

കോഴിക്കോട് സമാധാന സമ്മേളനം നവം 12ന്; മദീന മസ്ജിദുന്നബവി ഇമാം പങ്കെടുക്കും

കോഴിക്കോട്: ‘ഇസ്‌ലാം മാനവികതയുടെയും സമാധാനത്തിന്റെയും മതം’ എന്ന പ്രമേയത്തില്‍ കെഎന്‍എം സംസ്ഥാന സമിതി സംഘടിപ്പിക്കുന്ന സമാധാന സമ്മേളനം 12നു വൈകീട്ട് 5ന് കോഴിക്കോട് കടപ്പുറത്ത് നടക്കും. മദീന മസ്ജിദുന്നബവി ഇമാം ശൈഖ് ഡോ.അബ്ദുല്ല അബ്ദുറഹ്മാന്‍ അല്‍ ബുഅയ്ജാന്‍ സമ്മേളനം ഉദ്ഘാടനം ചെയ്യും. മനോഹരമായ ഖുര്‍ആന്‍ പാരായണവും മികച്ച പ്രഭാഷണങ്ങളും നടത്തി ശ്രദ്ധ നേടിയ പണ്ഡിതനും അക്കാദമിഷ്യനുമാണ് മദീന ഇമാം. വര്‍ഗ്ഗീയ, വിഭാഗീയ ചിന്തകള്‍ക്കെതിരെ സൗഹൃദത്തിന്റെയും സഹിഷ്ണുതയുടെയും സന്ദേശം സമൂഹത്തിന് നല്‍കുക എന്നതാണ് സമാധാന സമ്മേളനം ലക്ഷ്യം വയ്ക്കുന്നതെന്ന്

Scroll to Top