Sauditimesonline

KMCC NANNAMBRA ED
'മുസാഅദ' റിലീഫ്: പതിറ്റാണ്ടിന്റെ നിറവില്‍ കരുണയുടെ കൈതാങ്ങ്
saudi

മലയാളി തീര്‍ത്ഥാടകര്‍ക്ക് മക്കയില്‍ സ്വീകരണം

മക്ക: ഹജ്ജ് കമ്മിറ്റി വഴി കേരളത്തില്‍ നിന്നെത്തിയ ആദ്യ സംഘത്തിന് ഐസിഎഫ്-ആര്‍എസ്‌സി വളണ്ടിയര്‍ കോര്‍ സ്വീകരണം നല്‍കി. 166 ഹാജിമാരുമായി കോഴിക്കോട് നിന്ന് പുറപ്പെട്ടു ജിദ്ദയിലെത്തിയ തീര്‍ത്ഥാടക സംഘത്തിന് മക്കയിലാണ് സ്വീകരണം ഒരുക്കിയത്. അസീസിയയില്‍ 282-ാം നമ്പര്‍ മക്തബിന് കീഴില്‍ 182-ാം നമ്പര്‍ ബില്‍ഡിങ്ങിലാണ് താമസം ഒരുക്കിയിട്ടുള്ളത്. മുസല്ല അടങ്ങിയ കിറ്റ് നല്‍കിയും ലബ്ബയ്ക്ക വരികള്‍ ഉരുവിട്ടുമാണ് ഹാജിമാരെ സ്വീകരിച്ചത്. ഹനീഫ അമാനി, ജമാല്‍ കക്കാട്, അനസ് മുബാറക്, അന്‍സാര്‍ താനാളൂര്‍, സുഹൈര്‍ കോതമംഗലം, മുഈനുദ്ധീന്‍ ബറകാത്തി, […]

saudi

ഹാജിമാര്‍ക്ക് സ്വീകരണം

ജിദ്ദ: കേരള മുസ്ലിം ജമാഅത് എറണാകുളം ജില്ലാ പ്രസിഡറ്റും ജാമിഅഃ അശ്അരിയ്യ ജനറല്‍ സെക്രട്ടറിയുമായ വി.എച്ച്. അലി ദാരിമിയുടെയും എസ്.വൈ.എസ് സ്‌റ്റേറ്റ് വൈസ് പ്രസിഡന്റ് അബ്ദുല്‍ ജബ്ബാര്‍ സഖാഫിയുടെയും നേതൃത്വത്തില്‍ ജിദ്ദ വിമാനത്താവളത്തില്‍ എത്തിയ എറണാകുളം ജാമിഅ അശ്അരിയ്യ ഹജ്ജ് ഗ്രൂപ്പിന് ഐസിഎഫ്-ആര്‍എസ്‌സി വളണ്ടിയര്‍മാരും ജാമിഅഃ അശ്അരിയ്യ ജിദ്ദ കമ്മിറ്റി അംഗങ്ങളും ചേര്‍ന്ന് സ്വീകരണം നല്‍കി. ബഷീര്‍ എറണാകുളം, അബ്ദുല്‍ കലാം സഖാഫി, അബ്ദുല്‍ ജബ്ബാര്‍, ഉബൈദ് പെരുമ്പാവൂര്‍, സിദ്ദിഖ് ആലപ്പുഴ, സുഹൈര്‍, സിദ്ദീഖ് വലിയപറമ്പ്, യഹിയ

saudi

കളിയും കാര്യവുമായി കുട്ടി ക്ലബ്ബുകള്‍

റിയാദ്: പ്രവാസി കുട്ടികളുടെ കഴിവുകള്‍ കണ്ടെത്തി പ്രോത്സാഹിപ്പിക്കുന്നതിനും ദിശാബോധം നല്‍കി വ്യക്തിത്വ വികസനം സാധ്യമാക്കുന്നതിനും സിജി റിയാദ് ചാപ്റ്റര്‍ ക്ലബ്ബുകള്‍ രൂപീകരിച്ചു. സീനിയര്‍ കുട്ടികള്‍ക്ക് ടീന്‍സ് കരിയര്‍ ക്ലബ്ബ്, ജൂനിയര്‍ കുട്ടികള്‍ക്ക് ടാലന്റ് ക്ലബ് എന്നിവയാണ് രൂപീകരിച്ചത്. വിദ്യാഭ്യാസ, തൊഴില്‍ മേഖലകളിലെ വൈവിധ്യമാര്‍ന്ന അവസരങ്ങളില്‍ ബോധവല്‍ക്കരണം നടത്തുക എന്നതും ക്ലബ്ബിന്റെ ലക്ഷ്യമാണ. പ്രഗത്ഭരായ കൗണ്‍സിലേഴ്‌സിന്റെ നേതൃത്വത്തില്‍ കുട്ടികളെ വ്യത്യസ്ത ഗ്രൂപ്പുകളാക്കി തിരിച്ച് അഭിരുചിക്കനുസരിച്ചു വിവിധ പരിപാടികള്‍ നടന്നു. സ്റ്റുഡന്‍ന്റ് ട്രയ്‌നര്‍ യതി മുഹമ്മദലി, സിജി കരിയര്‍ വിഭാഗം

saudi

നാല് പതിറ്റാണ്ടിന്റെ പ്രവാസം അവസാനിപ്പിച്ച് സൈനുദ്ദീന്‍ മടങ്ങുന്നു

റിയാദ്: കേളി കലാസാംസ്‌കാരിക വേദി റോദ ഏരിയ കമ്മറ്റി അംഗമായ സൈനുദ്ദീന്‍ 40 വര്‍ഷത്തെ പ്രവാസ ത്തിനു ശേഷം നാട്ടിലേക്ക് മടങ്ങുന്നു. പാലക്കാട് ജില്ലയിലെ പട്ടാമ്പി വല്ലപ്പുഴ സ്വദേശിയാണ്. റിയാദിലെ ‘സാവറി ട്രേഡിംഗ് ആന്റ് കോണ്‍ട്രാക്ടിംഗ് ‘കമ്പനിയിലെ ജീവനക്കാരനാണ്. കേളിയുടെ കേന്ദ്ര കമ്മറ്റി അംഗം, ഏരിയാ സെക്രട്ടറി, ഏരിയാ ട്രഷറര്‍ എന്നീ ചുമതലകള്‍ വഹിച്ചിരുന്നു. ഏരിയ തലത്തില്‍ സംഘടിപ്പിച്ച യാത്രയയപ്പ് യോഗത്തില്‍ നഹ്ദ യുണിറ്റ് സെക്രട്ടറി വിനയന്‍ അധ്യക്ഷത വഹിച്ചു. ഏരിയാ സെക്രട്ടറി ബിജി തോമസ് സ്വാഗതവും

saudi

ഹാജിമാര്‍ക്ക് കേളിയുടെ കരുതല്‍; 1500 യൂനിറ്റ് രക്തം ദാനം ചെയ്യും

റിയാദ്: ഹജ് തീര്‍ത്ഥാടകരുടെ ആരോഗ്യ സുരക്ഷയ്ക്കു കേളി കലാ സാംസ്‌കാരിക വേദിയുടെ കരുതല്‍. ഇതിനായി ‘ജീവസ്പന്ദനം-2024’ എന്ന പേരില്‍ മെഗാ രക്തദാന ക്യാമ്പ് സംഘടിപ്പിക്കുമെന്ന് സംഘാടകര്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. മെയ് 24ന് രാവിലെ 8 മുതല്‍ 5 വരെ മലാസ് ലുലു ഹൈപ്പര്‍മാര്‍ക്കറ്റിലാണ് ജീവസ്പന്ദനം പരിപാടിയുടെ ഏഴാമത് ക്യാമ്പിന് വേദി ഒരുക്കുക. സൗദി ആരോഗ്യ മന്ത്രാലയം, കിംഗ് സല്‍മാന്‍ മിലിറ്ററി ആശുപത്രി എന്നിവ ആവശ്യപ്പെട്ടതിനെ തുടര്‍ന്നാണ് ക്യാമ്പ് സംഘടിപ്പിക്കുന്നത്. ആരോഗ്യ മന്ത്രാലയത്തിന്റെ ബ്‌ളഡ് ട്രാന്‍സ്ഫ്യൂഷന്‍ സൗകര്യമുളള

saudi

നയനാര്‍ പ്രവാസികളെ ചേര്‍ത്തുനിര്‍ത്തിയ നേതാവ്: നവോദയ

റിയാദ്: ഇന്ത്യയിലാദ്യമായി പ്രവാസികാര്യ വകുപ്പും പ്രവാസി ഇന്‍ഷുറന്‍സും ഏര്‍പ്പെടുത്തി പ്രവാസികളെ ഹൃദയത്തോട് ചേര്‍ത്തുനിര്‍ത്തിയ മുഖ്യമന്ത്രിയായായിരുന്നു ഇ കെ നയനാരെന്ന് നവോദയ സംഘടിപ്പിച്ച ഇ കെ നായനാര്‍ അനുസ്മരണ യോഗം. ക്ഷേമപെന്‍ഷന്‍, സാക്ഷരതാ മിഷന്‍, ജനകീയാസൂത്രണം തുടങ്ങി സാധാരണ ജനതയുടെ ജീവിത നിലവാരം ഉയര്‍ത്തിയ ജനകീയ മുഖ്യമന്ത്രിയായിരുന്നു അദ്ദേഹം. സരസഭാഷണത്തിലൂടെ കക്ഷി രാഷ്ട്രീയത്തിനതീതമായി ജനങ്ങളുടെ പ്രിയങ്കരനായിമാറിയ നേതാവായിരുന്ന ഇകെ നയനാര്‍. അനുസ്മരണയോഗം നവോദയ സ്ഥാപകാംഗം കുമ്മിള്‍ സുധീര്‍ ഉദ്ഘാടനം ചെയ്തു. ലോകസഭാ തെരഞ്ഞെടുപ്പ് പരാജയഭീതിയില്‍ വര്‍ഗീയധ്രുവീകരണം സൃഷ്ടിക്കാനുള്ള ബോധപൂര്‍വമായ

saudi

പത്തനംതിട്ട സ്വദേശി ദമ്മാമില്‍ മരിച്ചു

ദമ്മാം: പത്തനംതിട്ട ഉള്ളനാട് പുളനാട് മുളനില്‍കുന്നത്തില്‍ പി.എം സാജന്‍ (57) ദമാമില്‍ ഹ്യദയാഘാതം മൂലം നിര്യാതനായി. ജോലിക്കിടെ ശാരീരിക അസ്വസ്ഥത അനുഭവപ്പെട്ടതിനെ തുടര്‍ന്ന് കോബാര്‍ ദോസരി ഹോസ്പിറ്റലില്‍ എത്തിച്ചുവെങ്കിലും രക്ഷിക്കാനായില്ല. 32 വര്‍ഷം ദമാം സെക്കന്റ് ഇന്‍ഡസ്ട്രിയല്‍ സിറ്റിയിലെ യു എസ് ജി മിഡില്‍ ഈസ്റ്റ് കമ്പനിയില്‍ പ്രൊഡക്ഷന്‍ വിഭാഗത്തില്‍ ജോലി ചെയ്തുവരികയായിരുന്നു. പന്തളം മുടിയൂര്‍ക്കോണം വാലില്‍ വടക്കേതില്‍ സിജിയാണ് ഭാര്യ. മെഡിക്കല്‍ വിദ്യാര്‍ത്ഥിയായ സോന, ഇഞ്ചിനിയറിംഗ് വിദ്യാര്‍ത്ഥിയായ അനു എന്നിവര്‍ മക്കളാണ്. ബാബു, ജോയ്, സാമുവേല്‍

saudi

മക്കയിലെത്തിയ മലയാളി തീര്‍ഥാടകര്‍ക്ക് സ്വീകരണം

മക്ക: കേന്ദ്ര ഹജ്ജ് കമ്മിറ്റി വഴി കേരളത്തില്‍ നിന്നു ഈ വര്‍ഷത്തെ ആദ്യ ഹാജിമാരുടെ സംഘം മക്കയിലെത്തി. കരിപ്പൂര്‍ ഹജ്ജ് ക്യാമ്പില്‍ നിന്ന് ഇന്നലെ രാത്രി എയര്‍ ഇന്ത്യാ എക്‌സ്പ്രസില്‍ പുറപ്പെട്ട സംഘം പുലര്‍ച്ചയോടെ ജിദ്ദ വിമാനത്താവളത്തിലിറങ്ങി. 86 പുരുഷന്മാരും 80 സ്ത്രീകളും ഉള്‍പ്പെടെ 166 തീര്‍ഥാടകരാണ് ആദ്യ സംഘത്തിലുള്ളത്. പുലര്‍ച്ചെ ജിദ്ദ ഹജ്ജ് ടെര്‍മിനലിലെത്തിയ ഹാജിമാരെ നാല് ബസ്സു കളില്‍ മക്കയിലെത്തിച്ചു. മക്കയിലെ അസീസിയയിലാണ് ഹാജിമാര്‍ക്ക് താമസ സൗകര്യം. തീര്‍ഥാടക സംഘത്തിന് മക്ക കെഎംസിസി ഹജ്ജ്

gulf, saudi

ആദ്യ മലയാളി തീര്‍ഥാടക സംഘം ജിദ്ദയില്‍; ഊഷ്മള സ്വീകരണം ഒരുക്കി ഹജ് മിഷന്‍

റിയാദ്: കേരളത്തില്‍ നിന്ന് ഹജ് നിര്‍വഹിക്കാനെത്തിയ ആദ്യ സംഘത്തിന് ജിദ്ദയില്‍ ഊഷ്മള സ്വീകരണം. ഇന്ന് പുലര്‍ച്ചെ മൂന്നിനാണ് 80 വനിതകള്‍ ഉള്‍പ്പെടെ 166 തീര്‍ഥാടകരുമായി കോഴിക്കോട് നിന്നു പുറപ്പെട്ട എയര്‍ ഇന്ത്യാ എക്‌സ്പ്രസ് ജിദ്ദ കിംഗ് അബ്ദുല്‍ അസീസ് ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ടിലെത്തിയത്. തീര്‍ഥാടകരെ ജിദ്ദ കോണ്‍സുലേറ്റ് ഉദ്യോഗസ്ഥര്‍, ഹജ് വളന്റിയര്‍മാര്‍ എന്നിവരുടെ നേതൃത്വത്തില്‍ സ്വീകരിച്ചു. പുലര്‍ച്ചെ മൂന്നിനെത്തിയ തീര്‍ഥാടകരുടെ എമിഗ്രേഷന്‍ നടപടികള്‍ വളരെ വേഗം പൂര്‍ത്തിയാക്കി. ഇവരുടെ ലഗേജുകള്‍ താമസ സ്ഥലത്ത് എത്തിക്കും. അതുകൊണ്ടുതന്നെ കാലതാമസം ഇല്ലാതെ

saudi

റിയാദ് ജീനിയസ് ഫൈനലിസ്റ്റുകളെ ആദരിച്ചു

റിയാദ്: കേളി കലാ സാംസകാരിക വേദിയുടെ നേതൃത്വത്തില്‍ ഗ്രാന്റ്മാസ്റ്റര്‍ ജി.എസ് പ്രദീപ് നയിച്ച ജീനിയസ്-2024 വിജയികളെ ആദരിച്ചു. റിയാദ് ജീനിയസ് പട്ടം നേടിയ നവ്യാ സിംനേഷ്, ഫൈനല്‍ മത്സരാര്‍ത്ഥികള്‍ എന്നിവരെയാണ് കേളി ആദരിച്ചു. ബത്ഹ ലുഹ ആഡിറ്റോറിയത്തില്‍ വര്‍ണാഭമായ ചടങ്ങിലാം് കേളിയുടെയും കുടുംബവേദിയുടെയും നേതൃത്വത്തിലാണ് ആദരവ് നല്‍കിയത്. പ്രസിഡന്റ് സെബിന്‍ ഇക്ബാല്‍ അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി സുരേഷ് കണ്ണപുരം, പ്രസിഡന്റ് സെബിന്‍ ഇക്ബാല്‍, ട്രഷറര്‍ ജോസഫ് ഷാജി എന്നിവര്‍നിവ്യ സിംനേഷ്, അക്ബര്‍ അലി, ഷമല്‍ രാജ്, രാജേഷ്

saudi

കാല്‍പ്പന്തുത്സവത്തിന് യാമ്പു ഒരുങ്ങി; കെഎംസിസി ഫുട്‌ബോള്‍ മേള മെയ് 24ന്

യാമ്പു: സൗദി കെ.എം.സി.സി ദേശീയ ഫുട്‌ബോളിന്റെ രണ്ടാം വാര മല്‍സരങ്ങള്‍ യാമ്പു റോയല്‍ കമ്മീഷന്‍ റദ്‌വ സ്‌പോട്‌സ് സിറ്റി സ്‌റ്റേഡിയത്തില്‍ നടക്കും. മെയ് 24 വെള്ളി വൈകീട്ട് 6.30ന് ആദ്യ മത്സരം അരങ്ങേറും. റീം റിയല്‍ കേരളയെ എച്ച് എം ആര്‍ യാമ്പു എഫ് സി നേരിടും. സെമി പ്രവേശനം ലക്ഷ്യവുമായി ഗ്രൗണ്ടിലിറങ്ങുന്ന റീം റിയല്‍ കേരളക്കെതിരെ കഴിഞ്ഞ മല്‍സരത്തില്‍ നിന്നു വ്യത്യസ്ഥമായി പുത്തന്‍ താര നിരയുമാണ് എച്ച് എം. ആര്‍ യാമ്പു കളത്തിലിറങ്ങുന്നത്. അതു കൊണ്ട്

saudi

പാട്ടിന്റെ പാലാഴി തീര്‍ത്ത് ‘പുതുവെള്ളൈ മഴൈ’

റിയാദ്: പാട്ടിന്റെ പാലാഴിയില്‍ ശ്രുതിയും സ്വരവും രാഗവും താളവും സമന്വയിച്ചപ്പോള്‍ ‘പുതുവെള്ളൈ മഴൈ’ സംഗീത നിശയില്‍ മെലഡി ഗാനങ്ങളുടെ സാഗരം നിറഞ്ഞൊഴുകി. മൂന്നും നാലും പതിറ്റാണ്ടു മുമ്പ് മലയാളികള്‍ പാടുകയും ആസ്വദിക്കുകയും ചെയ്ത ഗാനങ്ങള്‍ പ്രവാസികള്‍ക്ക് ഗൃഹാതുരസ്മരണ ഉണര്‍ത്തുന്ന സംഗീത മേളയായി മാറി. 45 വര്‍ഷം മുമ്പ് ഉണ്ണിമേനോന്‍ ആലപിച്ച ഓളങ്ങള്‍ താളം തുള്ളുമ്പോള്‍ എന്ന ഗാനത്തോടെയാണ് സംഗീത നിശ തുടങ്ങിയത്. രണ്ടു വര്‍ഷം മുമ്പു പാടിയ രതിപുഷ്പം എന്ന എന്ന ഗാനവും ഹര്‍ഷാരവത്തോടെയാണ് കാണികള്‍ എതിരേറ്റത്.

saudi

സുരക്ഷ ഒരുക്കി ഒഐസിസി; അംഗത്വ കാര്‍ഡ് വിതരണം ചെയ്തു

റിയാദ്: ഒ.ഐ.സി.സി റിയാദ് സെന്‍ട്രല്‍ കമ്മിറ്റി സുരക്ഷാ പദ്ധതിയുടെ അംഗത്വ കാര്‍ഡ് വിതരണം ചെയ്തു. ഡിജിറ്റല്‍ രൂപത്തിലുളള കാര്‍ഡുകളാണ് വിതരണം ചെയ്തത്. ബത്ഹ സബര്‍മതി ഓഫീസില്‍ നടന്ന വിതരണോദ്ഘാടനം ഒ.ഐ.സി.സി റിയാദ് സെന്‍ട്രല്‍ കമ്മിറ്റി പ്രസിഡന്റ് അബ്ദുള്ള വല്ലാഞ്ചിറ നിര്‍വഹിച്ചു. സംഘടനാ ജനറല്‍ സെക്രട്ടറി ഫൈസല്‍ ബാഹസ്സന്‍ ഏറ്റുവാങ്ങി. സുരക്ഷാ പദ്ധതി കണ്‍വീനറും വര്‍ക്കിംഗ് പ്രസിഡന്റുമായ നവാസ് വെള്ളിമാട്കുന്ന് അധ്യക്ഷത വഹിച്ചു. ഒഐസിസി ഗ്ലോബല്‍ സെക്രട്ടറി റഷീദ് കൊളത്തറ,നാഷണല്‍ കമ്മിറ്റി അംഗം റഹിമാന്‍ മുനമ്പത്ത്, സെന്‍ട്രല്‍ കമ്മിറ്റി

saudi

റഹീമിന്റെ മോചനം: നടപടിക്രമങ്ങളില്‍ പുരോഗതിയെന്ന് സഹായസമിതി

റിയാദ്: സൗദി ജയിലില്‍ കഴിയുന്ന അബ്ദുല്‍ റഹീമിന്റെ മോചനത്തിനായുള്ള നടപടിക്രമങ്ങള്‍ സജീവമായി പുരോഗമിക്കുന്നുണ്ടെന്ന് റിയാദ് റഹീം സഹായസമിതി. കഴിഞ്ഞ ദിവസം ഇന്ത്യന്‍ എംബസി ഉദ്യോഗസ്ഥരും സഹായ സമിതി അംഗങ്ങളും റിയാദ് ഗവര്‍ണറേറ്റിലെ അനുരജ്ഞന കാര്യാലയം ഉദ്യോഗസ്ഥരുമായി കൂടിക്കാഴ്ച നടത്തി. ദിയ ധനം കുടുംബത്തിന് കൈമാറുന്നതിനുള്ള മാര്‍ഗനിര്‍ദേശം നല്‍കണമെന്ന് അഭ്യര്‍ത്തിച്ചു. പണം നല്‍കാനുള്ള ഗവര്‍ണറേറ്റിന്റെ നിര്‍ദേശത്തിനായി കാത്തിരിക്കുകയാണ് എംബസിയും സഹായ സമിതിയും. പണം സര്‍ട്ടിഫൈഡ് ചെക്കായി കുടുംബത്തിന് കൈമാറണം. അല്ലെങ്കില്‍ കോടതി അക്കൗണ്ടില്‍ അടക്കണം. ഇതുസംബന്ധിച്ച് ഗവര്‍ണറേറ്റ് ഇന്ത്യന്‍

Scroll to Top