സൗദിയില്‍ ലെവി ഒഴിവാക്കി; ആര്‍ക്കെല്ലാം
റിയാദ്: സൗദി അറേബ്യയില്‍ വിദേശ തൊഴിലാളികള്‍ക്കു ഏര്‍പ്പെടുത്തിയ ലെവി പിന്‍വലിക്കാന്‍ മന്ത്രി സഭാ യോഗം തീരുമാനിച്ചു. ഇഖാമ പുതുക്കുന്നതിന് മാസം 800 റിയാല്‍ വീതം വര്‍ഷം 9600 റിയാല്‍ ആണ് ലെവി ഈടാക്കിയിരുന്നത്. കിരീടാവകാശിയും പ്രധാനമന്ത്രിയുമായ പ്രിന്‍സ് മുഹമ്മദ് ബിന്‍ സല്‍മാന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന മന്ത്രി സഭാ യോഗമാണ് സുപ്രധാന തീരുമാനത്തിന് അംഗീകാരം നല്‍കിയത്. പുതിയ നിയമം പ്രാബല്യത്തില്‍ വരുന്നതോടെ ഫാക്ടറികള്‍, നിര്‍മ്മാണ യൂണിറ്റുകള്‍, ഉല്‍പ്പാദന പ്ലാന്റുകള്‍ എന്നിവിടങ്ങളില്‍ ജോലി ചെയ്യുന്ന വിദേശ തൊഴിലാളികള്‍ക്ക് ലെവി അടക്കാതെ […]














