Sauditimesonline

DOMESTIC LABOUR
സൗദിയില്‍ സ്ഥാപനങ്ങളില്‍ നിന്ന് ഗാര്‍ഹിക വിസയിലേക്ക് തനാസില്‍ മാറ്റം; വസ്തതുത ഇതാണ്
gulf, saudi

കൊല്ലം യശസ്സുയർത്താൻ റിയാദിൽ സാംസ്‌കാരിക കൂട്ടായ്മ

റിയാദ്: കൊല്ലം ജില്ല കള്‍ച്ചറല്‍ അസോസിയേഷന്‍ (കെ.സി.എ) റിയാദില്‍ പ്രവര്‍ത്തനം ആരംഭിച്ചു. സംഘടനയുടെ നേതൃത്വത്തില്‍ അംഗങ്ങളുടെ സര്‍ഗ ശേഷി പരിപോഷിപ്പിക്കുകയും വിവിധ വിഷയങ്ങളില്‍ ബോധവത്കരണം നടത്തുകയും ചെയ്യും. ജില്ലയുടെ യശസ്സുയര്‍ത്തി തനത് കലാരൂപങ്ങളും സാമൂഹിക, സാംസ്‌കാരിക പ്രവര്‍ത്തനങ്ങളും സജീവമാക്കും. ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്കു പുറമെ അംഗങ്ങളെ സഹായിക്കും. സൗദി-ഇന്ത്യ ദേശീയ ആഘോഷങ്ങള്‍ ഒരുക്കുമെന്നും സംഘാടകര്‍ പറഞ്ഞു. നിസാര്‍ പള്ളിക്കശ്ശേരില്‍ ജനറല്‍ കണ്‍വീനറായ 21 അംഗ അഡ്്‌ഹോക്ക് കമ്മിറ്റിയുടെ നേതൃത്വത്തില്‍ രണ്ടു മാസം അംഗത്വ കാമ്പയി നടന്നു. അതിനു ശേഷം […]

gulf, saudi

സഹായം കെണിയായി: മലയാളിയ്ക്ക് തടവ്; നാടുകടത്തല്‍

റിയാദ്: അപരിചിതനെ വാഹനത്തില്‍ കയറ്റി സഹായിച്ച മലയാളിയ്ക്കു തടവിന് പുറമെ ജോലിയും നഷ്ടം. 11 വര്‍ഷത്തെ സേവനാനന്തര ആനുകൂല്യം നഷ്ടമായതിന് പുറമെ തടവും അനുഭവിക്കേണ്ടി വന്നു. 11 വര്‍ഷം െ്രെഡവറായി ജോലി ചെയ്തിരുന്ന പത്തനംതിട്ട ആറന്മുള പ്രസാദ് കുമാറിന്റെ ജീവിതമാണ് തകിടം മറിഞ്ഞത്. ജിസാനിലെ കമ്പനിയിലായിരുന്ന ജോലി. യാത്രക്കിടെ വഴിയില്‍ സഹായം അഭ്യര്‍ത്ഥിച്ച യമന്‍ പൗരനെ വാഹനത്തില്‍ കയറ്റി. യാത്രക്കിടെ പോലീസ് പരിശോധനയില്‍ യമനിക്ക് ഇക്കാമ ഉണ്ടായിരുന്നില്ല. വിശദപരിശോധനയില്‍ അതിര്‍ത്തി കടന്ന് നിയമവിരുദ്ധമായി സൗദിയില്‍ പ്രവേശിച്ചതാണെന്നു കണ്ടെത്തി.

gulf, saudi

ജിഎംഎഫ് പുതുവര്‍ഷ കലണ്ടര്‍ പ്രകാശനം

റിയാദ്: ഗള്‍ഫ് മലയാളി ഫെഡറേഷന്‍ പുതുവര്‍ഷ കലണ്ടര്‍ പ്രകാശനം ചെയ്തു. ജിസിസി രാജ്യങ്ങളില്‍ പ്രവര്‍ത്തിക്കുന്ന സംഘടനയുടെ വളന്റിയര്‍മാര്‍, ഹെല്‍പ്പ് ഡെസ്‌ക് ടീം അംഗങ്ങള്‍, കേരളത്തില്‍ സംഘടനയുടെ ലീഗല്‍ സെല്‍ അഡ്‌വൈസര്‍ അംഗങ്ങള്‍, നിയമവിദഗ്ദര്‍, ജിസിസിയിലെ ഇന്ത്യന്‍ എംബസികളുടെ ടെലിഫോണ്‍ നമ്പര്‍, നോര്‍ക്ക, എന്‍ആര്‍സെല്‍ വിവരങ്ങള്‍, പ്രവാസിള്‍ക്കു ഉപകാരപ്രദമായ പ്രധാന നമ്പറുകള്‍ എന്നിവ ഉള്‍പ്പെടുത്തിയാണ് പുതുവര്‍ഷ കലണ്ടര്‍ പ്രസിദ്ധീകരിച്ചത്. ഡോ. ഇദ്രീസ് കലണ്ടര്‍ പ്രകാശനം ചെയ്തു. സാമൂഹ്യപ്രവര്‍ത്തകന്‍ ശിഹാബ് കൊട്ടുകാട് ഏറ്റുവാങ്ങി. ജിസിസി ചെയര്‍മാന്‍ റാഫി പാങ്ങോട്, റിയാദ്

gulf, saudi

പെരുമ്പാവൂര്‍ കൂട്ടായ്മ ‘ട്വിക്‌സ്മാസ് ബീറ്റ്‌സ്’

റിയാദ്: ക്രിസ്തുമസ്-പുതുവത്സരം ആഘോഷിച്ച് പെരുമ്പാവൂര്‍ പ്രവാസി അസോസിയേഷന്‍. ‘ട്വിക്‌സ്മാസ് ബീറ്റ്‌സ്’ എന്ന പേരില്‍ സുലൈ അല്‍ അമാകിന്‍ ഓഡിറ്റോറിയത്തിലായിരുന്നു ആഘോഷം. സാംസ്‌കാരിക സമ്മേളനത്തില്‍ പ്രസിഡന്റ് സാജു ദേവസ്യ അധ്യക്ഷത വഹിച്ചു. സമൂഹിക പ്രവര്‍ത്തകന്‍ ശിഹാബ് കൊട്ടുകാട് ഉദ്ഘടനം ചെയ്തു. മുപ്പത് വര്‍ഷത്തെ പ്രവാസം അവസാനിപ്പിച്ച് നാട്ടിലേക്ക് മടങ്ങുന്ന സക്കീര്‍ ഹുസൈന് ചടങ്ങില്‍ യാത്രയയപ്പ് നല്‍കി. റിയാദിലെ വിവിധ സംഘടനാ നേതാക്കളായ അജീഷ് ചെറുവട്ടൂര്‍ (ഒഐസിസി), ഇഖ്ബാല്‍ ഇബ്രാഹിം (കെഎംസിസി), ഷുക്കൂര്‍ ആലുവ (എറണാകുളം ജില്ലാ പ്രവാസി അസോസിയേഷന്‍),

gulf, saudi

റിയ കപ്പ് ക്രിക്കറ്റ്: ഹാരാ യൂണിറ്റ് ചാമ്പ്യന്‍മാര്‍

റിയാദ്: റിയാദ് ഇന്ത്യന്‍ അസോസിയേഷന്‍ ഇന്റര്‍ യൂണിറ്റ് ക്രിക്കറ്റ് ടൂര്‍ണമെന്റ് സുലൈ കേരള ക്രിക്കറ്റ് അസോസിയേഷന്‍ ഗ്രൗണ്ടില്‍ അരങ്ങേറി. പ്രസിഡന്റ് ഉമ്മര്‍കുട്ടി മത്സരങ്ങള്‍ ഉദ്ഘാടനം ചെയ്തു. സെക്രട്ടറി അരുണ്‍ കുമരന്‍ സന്നിഹിതനായിരുന്നു. യൂണിറ്റ് തലത്തില്‍ നാല് ടീമുകള്‍ മത്സരത്തില്‍ മാറ്റുരച്ചു. വാശിയേറിയ ഫൈനല്‍ മത്സരത്തില്‍ ഹാര യൂണിറ്റ് ചാമ്പ്യന്‍മാരായി. മാലാസ് യൂണിറ്റ് റണ്ണേഴ്‌സ് അപ്പ് ട്രോഫി നേടി. ഹബീബ് റഹ്മാന്‍, അരുണ്‍ കുമരന്‍, ഡെന്നി ഇമ്മട്ടി, റെജിമോന്‍, ബിജു ജോസഫ്, അജുമോന്‍ എന്നിവര്‍ അമ്പയര്‍മാരായിരുന്നു. ടൂര്‍ണമെന്റിലെ നല്ല

gulf, saudi

ചരിത്രം മാത്രമല്ല ഗാന്ധി; പുനര്‍നിര്‍മ്മിക്കപ്പെടുന്ന പ്രതീകം

റിയാദ്: പിയുഷ് ശ്രീവാസ്തവയുടെ ‘ഫ്രം ഗാന്ധി ടു ന്യൂ ഗാന്ധി’ എന്ന പുസ്തകം അവതരിച്ച് ചില്ല ഡിസംബര്‍ വായനയ്ക്ക് തുടക്കം. ഗാന്ധിയെ ചരിത്ര വ്യക്തിയായി മാത്രമല്ല, കാലാകാലങ്ങളില്‍ രാഷ്ട്രീയമായി പുനര്‍നിര്‍മ്മിക്കപ്പെടുന്ന പ്രതീകമായി വായിക്കുന്ന വിമര്‍ശനാത്മക പഠനമാണെന്ന് പുസ്തകം വിലയിരുത്തി ഷഹീബ അഭിപ്രായപ്പെട്ടു. ഗാന്ധിയന്‍ ചിന്തകള്‍ ഇന്നത്തെ അധികാര രാഷ്ട്രീയം തിരഞ്ഞെടുത്ത് ഉപയോഗിക്കുന്നതും, വിമോചന രാഷ്ട്രീയവും പ്രതീക രാഷ്ട്രീയവും തമ്മിലുള്ള സംഘര്‍ഷവുമാണ് ഗ്രന്ഥത്തിന്റെ കേന്ദ്രചിന്തയെന്നു ഷഹീബ പറഞ്ഞു. ആന്‍ജി തോമസിന്റെ ‘ദ ഹേറ്റ് യു ഗീവ്’ എന്ന നോവല്‍

gulf, saudi

ഹനീഫ കുട്ടായിക്ക് എസ്എംഎസ് യാത്രയയപ്പ്

റിയാദ്: മൂന്നു പതിറ്റാണ്ടു നീണ്ട പ്രവാസം അവസാനിപ്പിച്ചു നാട്ടിലേക്കു മടങ്ങുന്ന ഹനീഫ കുട്ടായിക്ക് ഷിഫാ മലയാളി സമാജം യാത്രഅയപ്പ് നല്‍കി. അലൂമിനിയം ഫാബ്രിക്കേറ്ററായി ജോലി ചെയ്യുന്ന ഹനീഫ മലപ്പുറം കൂട്ടായി സ്വദേശിയാണ്, ഷിഫാ മലയാളി സമാജം വൈസ് പ്രസിഡന്റ് സ്ഥാനവും വഹിക്കുന്നു. സമാജം ഓഫീസില്‍ നടന്ന യാത്രയയപ്പില്‍ രക്ഷാദികാരികളായ സാബു പത്തടി, മധു വര്‍ക്കല, പ്രസിഡന്റ് ഫിറോസ് പോത്തന്‍കോട്, സെക്രട്ടറി ഷജീര്‍ കല്ലമ്പലം, ട്രഷറര്‍ ബാബു കണ്ണോത്, മോഹനന്‍ കണ്ണൂര്‍, ബിനീഷ് തിരുവല്ല എന്നിവര്‍ സന്നിഹിതരായിരുന്നു. ഷിഫാ

gulf, saudi

സൗഹൃദത്തിന്റെ ‘വൈബ്’ ഒരുക്കി റിയാദ് ടാക്കീസ് വിന്റര്‍ ഫെസ്റ്റ്

റിയാദ്: സാംസ്‌കാരിക കൂട്ടായ്മ റിയാദ് ടാക്കീസ് ‘വിന്റര്‍ ഫെസ്റ്റ്-2026’ വിവിധ പരിപാടികളോടെ അരങ്ങേറി. കേക്ക് മുറിച്ച് മധുരം പങ്കുവച്ച് ക്രിസ്തുമസ്-പുതുവത്സരവും ആഘോഷിച്ചു. സുലൈ അഖിയാല്‍ ഓഡിറ്റോറിയത്തില്‍ നടന്ന ആഘോഷരാവില്‍ സനു മാവേലിക്കര, നജീം കൊച്ചുകലുങ്ക്, അനീഷ് എബ്രഹാം, ഷമീര്‍ വല്ലപ്പുഴ എന്നിവര്‍ ചേര്‍ന്ന് കേക്ക് മുറിച്ചു പരിപാടി ഉദ്ഘാടനം ചെയ്തു. സാംസ്‌കാരിക സമ്മേളനത്തില്‍ റിയാദ് ടാകീസ് പ്രസിഡന്റ് റിജോഷ് കടലുണ്ടി അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് സനു മാവേലിക്കര ഉദ്ഘാടനം ചെയ്തു, മാധ്യമ പ്രവര്‍ത്തകന്‍ വി ജെ

gulf, saudi

നന്ദകുമാറിന് കേളി യാത്രയയപ്പ്

റിയാദ്: രണ്ട് പതിറ്റാണ്ട് കാലത്തെ പ്രവാസം അവസാനിപ്പിച്ച് നാട്ടിലേക്ക് മടങ്ങുന്ന കേളി കലാ സാംസ്‌കാരിക വേദി ബത്ഹ എരിയ മര്‍ഖബ് യൂണിറ്റ് നിര്‍വാഹകസമിതി അംഗം നന്ദകുമാറിന് സഹപ്രവര്‍ത്തകര്‍ യാത്രയയപ്പ് നല്‍കി. കേളി ഓഫീസില്‍ നടന്ന യാത്രയയപ്പ് യോഗത്തില്‍ യൂണിറ്റ് പ്രസിഡന്റ് സലീം അംലാദ് അധ്യക്ഷത വഹിച്ചു. 19 വര്‍ഷം റിയാദില്‍ പെയിന്റിംഗ് ജോലികള്‍ ചെയ്തുവരുന്ന നന്ദകുമാര്‍ കോഴിക്കോട് കുറ്റിയാടി സ്വദേശിയാണ്. കേളി രക്ഷാധികാരി കമ്മറ്റി അംഗവും എന്‍ആര്‍കെ കണ്‍വീനറുമായ സുരേന്ദ്രന്‍കൂട്ടായി, മര്‍ഖബ് രക്ഷാധികാരി ആക്റ്റിങ് സെക്രട്ടറി അനില്‍

gulf, saudi

ആകാശത്ത് കിടമത്സരം; സൗദി എയര്‍ലൈന്‍സ് വരവോടെ ടിക്കറ്റ് നിരക്ക് കുറയുമോ?

മുഹമ്മദ് കല്ലിങ്ങല്‍ റിയാദ്: അഞ്ച് വര്‍ഷത്തെ ഇടവേളക്ക് ശേഷം സൗദി എയര്‍ലൈന്‍സ് കോഴിക്കോട് സെക്ടറില്‍ സര്‍വീസ് പുനരാരംഭിക്കുന്നു. ഫെബ്രുവരി ഒന്നു മുതല്‍ റിയാദ്-കോഴിക്കോട് സര്‍വീസ് ആരംഭിക്കും. ഇതോടെ മലബാര്‍ പ്രവാസികളുടെ ഏറെ നാളത്തെ കാത്തിരിപ്പിന് വിരാമമാകും. നിലവില്‍ എയര്‍ ഇന്ത്യ എക്‌സ്പ്രസ്, ഫ്‌ളൈ നാസ് എന്നിവ ഇതേ സെക്ടറില്‍ സര്‍വീസ് നടത്തുന്നുണ്ട്. സൗദി എയര്‍ലൈന്‍സിന്റെ വരവോടെ കിടമത്സരം വര്‍ധിക്കും. ഇത് ടിക്കറ്റ് നിരക്ക് കുറയാന്‍ ഇടയാക്കുമെന്നാണ് പ്രവാസികളുടെ പ്രതീക്ഷ. 2020ല്‍ എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാന അപകടത്തെ

gulf, saudi

മഞ്ചീസ് രുചിക്കൂട്ട് ഹായിലിലും; പുതിയ ശാഖ ഉദ്ഘാടനം ചെയ്തു

ഹായില്‍: മനംനിറയും രുചിക്കൂട്ടൊരുക്കി ‘മഞ്ചീസ്’ ഫാസ്റ്റ് ഫുഡ് ഹായില്‍ സിറ്റി സെന്ററില്‍ പ്രവര്‍ത്തനം ആരംഭിച്ചു. സിറ്റി ഫ്‌ളവര്‍ ഹൈപ്പര്‍മാര്‍ക്കറ്റിന് സമീപമാണ് പുതിയ ശാഖ ഉദ്ഘാടനം ചെയ്തത്. സിറ്റി ഫ്‌ളവര്‍ എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ മുഹ്‌സിന്‍ അഹമദ് ഉദ്ഘാടനം നിര്‍വ്വഹിച്ചു. സീനിയര്‍ ഡയറക്ടര്‍ ഇകെ റഹീം, മാര്‍ക്കറ്റിംഗ് മാനേജര്‍ നിബിന്‍ ലാല്‍, മഞ്ചീസ് മാനേജര്‍മാരായ മുഹമ്മദ് അലി, സിജോ, സിറ്റി ഫ്‌ളവര്‍ ഹായില്‍ ്രബാഞ്ച് മാനേജര്‍ മനോജ് തിരൂര്‍ എന്നിവരുടെ സാന്നിധ്യത്തിലായിരുന്നു ഉദ്ഘാടനം. ബഹറൈനിലും സൗദിയിലും പ്രവര്‍ത്തിക്കുന്ന ‘മഞ്ചീസ്’ വിവിധയിനം

gulf, saudi

ബാലന്റെ പരാമര്‍ശം ഗുരുതര രാഷ്ട്രീയ കുറ്റം; സിപിഎം നിലപാട് അപകടകരമെന്ന് ഒഐസിസി

റിയാദ്: വര്‍ഗീയ വിഷം ചീറ്റിയ മുന്‍ മന്ത്രിയും സിപിഎം നേതാവുമായ എ.കെ. ബാലന്‍ കേരളത്തിന്റെ മതസൗഹാര്‍ദ്ദ പാരമ്പര്യത്തെ പരസ്യമായി അപമാനിച്ചെന്ന് ഒഐസിസി റിയാദ് സെന്‍ട്രല്‍ കമ്മിറ്റി. സമൂഹത്തില്‍ ഛിദ്രതയും കലാപവും സൃഷ്ടിക്കുന്ന ഗുരുതര രാഷ്ട്രീയ കുറ്റമാണ് ബലന്റെ പ്രസ്താവന. ഇതു അപലപനീയവും പ്രതിഷേധാര്‍ഹവുമാണെന്ന് ഒഐസിസി പ്രസ്താവനയില്‍ പറഞ്ഞു. മതനിരപേക്ഷത പ്രസംഗിക്കുന്ന സിപിഎം നേതാക്കളുടെ ഇരട്ടത്താപ്പിന്റെ നഗ്‌നമായ ഉദാഹരണമാണ് ബാലന്റെ പരാമര്‍ശം. അധികാര രാഷ്ട്രീയ താല്‍പര്യങ്ങള്‍ക്കായി സമൂഹത്തെ മതത്തിന്റെ പേരില്‍ വിഭജിക്കാന്‍ ശ്രമിക്കുന്ന സിപിഎം നിലപാട് അപകടകരവും വും

gulf, saudi

കണ്ണീരുണങ്ങാത്ത അപകടങ്ങള്‍ ഓര്‍മ്മിപ്പിക്കുന്നത്

മുഹമ്മദ് കല്ലിങ്ങല്‍ റിയാദ്: ഓരോ യാത്രയും മടങ്ങിവരാനുള്ള പ്രതീക്ഷയാണ്. കുടുംബത്തോടൊപ്പം ചിരിച്ചും ഉല്ലസിച്ചും സഞ്ചരിച്ചവര്‍ ഒരു നിമിഷത്തില്‍ കണ്ണീരിന്റെ വഴിയായി മാറിയപ്പോള്‍ പ്രവാസ ലോകം മുഴുവന്‍ തേങ്ങി. കഴിഞ്ഞ ദിവസങ്ങളില്‍ സൗദിയിലും യുഎഇയിലും ഉണ്ടായ വാഹനാപകടങ്ങളില്‍ പത്ത് മലയാളികള്‍ മരിച്ച സംഭവം വേദനയോടെയാണ് പ്രവാസി സമൂഹം ഓര്‍ക്കുന്നത്. മദീനയിലെയും അബുദാബിയിലെയും റോഡുകളില്‍ ഒരേ സമയം അണഞ്ഞത് പത്ത് ജീവിതങ്ങളാണ്. അതിലേറെ ഹൃദയഭേദകമായ കാഴ്ച, മരിച്ചവരില്‍ അഞ്ച് പേര്‍ ഒരേ കുടുംബത്തിലെ കുട്ടികളാണെന്ന യാഥാര്‍ഥ്യമാണ്. സുരക്ഷിതമായി ലക്ഷ്യത്തിലെത്തുമെന്ന വിശ്വാസത്തോടെ

gulf, saudi

മദീന അപകടം: മരണത്തിനു കീഴടങ്ങി ഹാദിയ

റിയാദ്: മദീനയില്‍ ശനിയാഴ്ച ഉണ്ടായ കാര്‍ അപകടത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്ന മലയാളി കുടുംബത്തിലെ ഒരാള്‍ കൂടി മരിച്ചു. സൗദി ജര്‍മ്മന്‍ ആശുപത്രി തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലായിരുന്ന ഹാദിയ ഫാത്വിമ (9) ആണ് മരിച്ചത്. മദീനയില്‍ നിന്ന് 170 കിലോ കീറ്റര്‍ അകലെ ജിദ്ദ-മദീന ഹൈവേയില്‍ വാദി ഫറഹയിലായിരുന്നു അപകടം. ഹാദിയായുടെ പിതാവ് അബ്ദുല്‍ ജലില്‍, മാതാവ് തസ്‌ന തോടേങ്ങല്‍, സഹോദരന്‍ ആദില്‍, ജലീലിന്റെ മാതാവ് മൈമുനത്ത് കാക്കേങ്ങല്‍ എന്നിവരാണ് ശനിയാഴ്ച മരിച്ചത്. ഇവരുടെ മൃതദേഹങ്ങള്‍ മദീന ജന്നത്തു

Scroll to Top