ലീഗല്‍ സര്‍വ്വീസ് ആക്ട് ഭേദഗതി ചെയ്യണം; പ്രവാസി ഇന്ത്യക്കാക്കു നിയമ സഹായം ഉറപ്പാക്കണം: പിഎല്‍സി
തിരുവനന്തപുരം: പ്രവാസി ലീഗല്‍ സെല്‍ (പിഎല്‍സി) കേരള ഘടകം പ്രതിനിധികള്‍ എന്‍ കെ പ്രേമചന്ദ്രന്‍ എംപിയുമായി കൂടിക്കാഴ്ച നടത്തി. പ്രവാസി ഇന്ത്യക്കാര്‍ നേരിടുന്ന വിവിധ പ്രശ്‌നങ്ങള്‍ ചര്‍ച്ചു. ആറ് ആവശ്യങ്ങള്‍ ഉള്‍പ്പെട്ട നിവേദനവും സമര്‍പ്പിച്ചു. പിഎല്‍സി ഉന്നയിച്ച വിഷയങ്ങള്‍ ഗൗരവമുളളതാണെന്നും ലോകസഭയില്‍ വതരിപ്പിക്കുമെന്നും പ്രേമചന്ദ്രന്‍ പറഞ്ഞു. പാര്‍ലമെന്റിന്റെ മണ്‍സൂണ്‍ സമ്മേളനത്തില്‍ വിദേശകാര്യ മന്ത്രി എസ്. ജയ്ശങ്കറുമായും വിദേശകാര്യ സെക്രട്ടറിയുമായും ദല്‍ഹിയില്‍ കൂടിക്കാഴ്ചയ്ക്കു അവസരം ഒരുക്കാമെന്നും എംപി ഉറപ്പുനല്‍കി. പ്രവാസി ഇന്ത്യക്കാര്‍ക്ക് നിയമ സഹായം ലഭ്യമാക്കുന്നതിന് ലീഗല്‍ സര്‍വ്വീസ് […]














