Sauditimesonline

obiy 1
എട്ടു വര്‍ഷത്തെ കാത്തിരിപ്പ് വിഫലം; നാടണയാനിരിക്കെ മലയാളി റിയാദില്‍ മരിച്ചു
gulf, saudi

റിയാദ് ഇസ്‌ലാഹി സെന്റര്‍; അബ്ദുല്‍ ഖയ്യൂം ബുസ്താനി പ്രസിഡന്റ്

റിയാദ്: റിയാദ് ഇന്ത്യന്‍ ഇസ്‌ലാഹി സെന്റര്‍ സെന്‍ട്രല്‍ കമ്മിറ്റി ഭരണ സമിതിയും ആറു യൂണിറ്റ് ഭാരവാഹികളും ചുമതലയേറ്റു. സെന്‍ട്രല്‍ കമ്മിറ്റി ഭരണസാരഥികളായി അബ്ദുല്‍ ഖയ്യൂം ബുസ്താനി (പ്രസിഡന്റ്), അബ്ദുറസാഖ് സ്വലാഹി (ജനറല്‍ സെക്രട്ടറി), മുഹമ്മദ് സുല്‍ഫീക്കര്‍ (ട്രഷറര്‍) എന്നിവരെ തെരഞ്ഞെടുത്തു. നൗഷാദ് അലി പി, അഡ്വ. അബ്ദുല്‍ ജലീല്‍, മുജീബ് അലി തൊടികപ്പുലം, അബ്ദുല്‍ വഹാബ് പാലത്തിങ്ങല്‍, മൂസ തലപ്പാടി (വൈസ് പ്രസിഡന്റ്), അബ്ദുസ്സലാം ബുസ്താനി, മുഹമ്മദ് കുട്ടി കടന്നമണ്ണ, സാജിദ് കൊച്ചി, ഷീദ് വടക്കന്‍ (ജോയിന്റ് […]

gulf, saudi

ഹാജിമാര്‍ക്ക് യാത്രയയപ്പും വി.കെ മുഹമ്മദിന് സ്വീകരണവും

റിയാദ്: ഹജ്ജ് നിര്‍വ്വഹിക്കാന്‍ പോകുന്ന ധര്‍മടം മണ്ഡലം കെഎംസിസി പ്രവര്‍ത്തകര്‍ക്ക് യാത്രയയപ്പു നല്‍കി. ഇന്ത്യന്‍ യൂണിയന്‍ മുസ്ലിം ലീഗ് ദേശീയ കൗണ്‍സിലറായി തെരഞ്ഞെടുത്ത വി. കെ മുഹമ്മദിന് സ്വീകരണവും നല്‍കി. നൗഷാദ് അഞ്ചരക്കണ്ടി അധ്യക്ഷത വഹിച്ചു. ജില്ല പ്രസിഡന്റ് അന്‍വര്‍ വാരം ഉദ്ഘാടനം ചെയ്തു. ജില്ലാ ട്രഷറര്‍ യഹ്ഖൂബ് തില്ലക്കേറി, ബഷീര്‍ പിണറായി, റഹ്മാന്‍ കൊയ്യോട്, നൗഫല്‍ കൊയ്യോട്, ഹാഷിം ചക്കരക്കല്‍, മഹ്‌റൂഫ് എടക്കാട്, സഹീദ് കല്ലായി, സഹീര്‍ ചക്കരക്കല്‍ ആശംസകള്‍ നേര്‍ന്നു. സ്വീകരണത്തിന് വി. കെ

gulf, saudi

ഖുര്‍ആന്‍ സന്മര്‍ഗ ദര്‍ശനം നല്‍കുന്ന ഗ്രന്ഥം

റിയാദ്: വിശുദ്ധ ഖുര്‍ആന്‍ എല്ലാ മനുഷ്യര്‍ക്കും സന്മാര്‍ഗ ദര്‍ശനം നല്‍കുന്ന ഗ്രന്ഥമാണെന്നു ഐ.സി.എഫ് നാഷണല്‍ തസ്‌കിയ സെക്രട്ടറി ഉമര്‍ സഖാഫി മൂര്‍ക്കനാട്. ഇന്ത്യന്‍ കള്‍ച്ചറല്‍ ഫൗണ്ടേഷന്‍ (ഐ.സി.എഫ്) റിയാദ് റീജിയന്‍ സംഘടിപ്പിച്ച ട്യൂണപ്പ് പരിപാടിയില്‍ ‘പ്രവര്‍ത്തകന്റെ മാര്‍ഗരേഖ’ എന്ന വിഷയം അവതരിപ്പിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം. സമൂഹത്തെ മുന്‍വിധിയില്ലാതെ സമീപിക്കണം. എല്ലാ വിഭാഗം ജനങ്ങള്‍ക്കു വേണ്ടിയും നിലകൊള്ളണം. -അദ്ദേഹം ഓര്‍മ്മിപ്പിച്ചു. റീജിയന്‍ സംഘടനാ സെക്രട്ടറി അബ്ദുല്‍ ലത്തീഫ് മിസ്ബാഹി അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി ശരീഫ് മണ്ണൂര്‍ ഉദ്ഘാടനം

gulf, saudi

കേളി ശുമേസി യൂണിറ്റ് ചെസ്സ് , ക്യാരം ടൂര്‍ണമെന്റ് സംഘടിപ്പിച്ചു

റിയാദ്: കേളി കലാ സാംസ്‌കാരിക വേദി ബത്ഹ ഏരിയ ശുമേസി യൂണിറ്റിന്റെ എട്ടാമത് സമ്മേളനത്തിന്റെ ഭാഗമായി ചെസ്സ്, ക്യാരം മത്സരങ്ങള്‍ സംഘടിപ്പിച്ചു. കേളി ഓഫീസില്‍നടന്ന മത്സരങ്ങളില്‍ ക്യാരം ടൂര്‍ണമെന്റിന്റെ ഉദ്ഘാടനം കേന്ദ്രകമ്മറ്റി അംഗവും ബത്ഹ ഏരിയ സെക്രട്ടറിയുമായ രാമകൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു. ചെസ്സ് ടൂര്‍ണമെന്റിന്റെ ഉദ്ഘാടനം ഏരിയ പ്രസിഡന്റ് ഷഫീഖ് അങ്ങാടിപ്പുറം നിര്‍വഹിച്ചു. ചെസ്സ് മത്സരത്തിന്റെ ഫൈനലില്‍ സലീമും അനീഷും ഏറ്റുമുട്ടി സമനിലയില്‍ പിരിഞ്ഞു. മുജീബും മന്‍സൂറും ഏറ്റുമുട്ടിയ ക്യാരം ഫൈനലില്‍ മന്‍സൂര്‍ വിജയിച്ചു. വിജയികള്‍ക്ക് ശുമേസി

gulf, saudi

‘നമ്മള്‍സ്’ സോക്കര്‍ ലീഗ്; ഫൈറ്റേഴ്‌സ് ചാമ്പ്യന്‍മാര്‍

റിയാദ്: ‘നമ്മള്‍ ചാവക്കാട്ടുകാര്‍’ സൗദി ചാപ്റ്റര്‍ സംഘടിപ്പിച്ച ‘നമ്മള്‍സ് സിഎസ്സ്എല്‍ സീസണ്‍-1’ സെവന്‍സ് ഫുട്‌ബോള്‍ ടൂര്‍ണമെന്റ് സമാപിച്ചു. അല്‍ ഫനാര്‍ ഫുട്‌ബോള്‍ ഗ്രൗണ്ടില്‍ നടന്ന ആവേശകരമായ ഫൈനല്‍ മത്സരത്തില്‍ ഒന്നിനെതിരെ രണ്ടു ഗോളുകള്‍ക്ക് ബ്ലാസ്‌റ്റേഴ്‌സ് എഫ് സിയെ പരാജയപ്പെടുത്തി ഫൈറ്റേഴ്‌സ് എഫ് സി ജേതാക്കളായി. ഫൈസി ഫായിസ് (ടോപ് സ്‌കോറര്‍), ലാമിസ് ഇഖ്ബാല്‍ (പ്ലെയര്‍ ഓഫ് ദി ടൂര്‍ണമെന്റ്) എന്നിവര്‍ വ്യക്തിഗത പുരസ്‌കാരത്തിന് അര്‍ഹരായി. സാംസ്‌കാരിക സമ്മേളനത്തില്‍ സ്‌പോര്‍ട്‌സ് വിഭാഗം കണ്‍വീനര്‍ സലിം പാവറട്ടിയുടെ ആമുഖ പ്രഭാഷണം

gulf, saudi

സ്ഥാനം ഏറ്റെടുത്ത് ഡ്യൂണ്‍സ് സെനറ്റ് അംഗങ്ങള്‍

റിയാദ്: ഡ്യൂണ്‍സ് ഇന്റര്‍നാഷണല്‍ സ്‌കൂള്‍ സെനറ്റ് അംഗങ്ങളുടെ സ്ഥാനാരോഹരണം നടന്നു. സെനറ്റ് അംഗങ്ങളുടെ സത്യപ്രതിജ്ഞാ ചടങ്ങില്‍ പ്രിന്‍സിപ്പല്‍ സംഗീത അനൂപ് സത്യവാചകം ചൊല്ലിക്കൊടുത്തു. വിവിധ വിഭാഗങ്ങളിലേക്ക് തെരഞ്ഞെടുത്ത അംഗങ്ങള്‍ക്ക് ബാഡ്ജുകള്‍ നല്‍കി ആദരിച്ചു. ഡല്‍ഹി പബ്ലിക് സ്‌കൂള്‍ പ്രിന്‍സിപ്പല്‍ മൈരാജ് മുഹമ്മദ് ഖാന്‍ മുഖ്യാതിഥിയായിരുന്നു. ദാറത്തുസ്സലാം ഗ്രൂപ്പ് ഓഫ് സ്‌കൂള്‍സ് ഡെപ്യൂട്ടി ജനറല്‍ മാനേജര്‍ സുല്‍ത്താന്‍, ഫിനാന്‍സ് മാനേജര്‍ ഷനോജ്, സ്‌കൂള്‍ മാനേജര്‍ അബീര്‍, ഡ്യൂണ്‍സ് സ്‌കൂള്‍ ഹെഡ്മിസ്ട്രസ് വിദ്യ വിനോദ്, സിഒഇ ഷാനിജ ഷനോജ് എന്നിവര്‍

gulf, saudi

ഉപരി പഠനത്തിന് അവസരം ഒരുക്കണം: നവയുഗം

ദമ്മാം: സൗദി അറേബ്യയിലെ പ്രവാസി ഇന്ത്യക്കാരായ വിദ്യാര്‍ത്ഥികള്‍ക്ക് പ്ലസ് ടൂ കഴിഞ്ഞ് ഉപരി പഠനത്തിന് അവസരം ഒരുക്കണമെന്ന് നവയുഗം സാംസ്‌ക്കാരികവേദി ദമ്മാം ദല്ല മേഖല സമ്മേളനം ആവശ്യപ്പെട്ടു. പ്രശ്‌ന പരിഹാരത്തിനു കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകള്‍ ഇടപെടണമെന്നു വിനീഷ് കുന്നുംകുളം അവതരിപ്പിച്ച സമ്മേളന പ്രമേയം വ്യക്തമാക്കി. ഇന്ത്യന്‍ യൂണിവേഴ്‌സിറ്റികളുടെ വിദൂരപഠനകേന്ദ്രങ്ങള്‍ സൗദിയില്‍ ആരംഭിയ്ക്കാന്‍, കേന്ദ്രസര്‍ക്കാര്‍ സൗദി സര്‍ക്കാരുമായി നയതന്ത്രതലത്തില്‍ ചര്‍ച്ചകള്‍ നടത്തി അനുമതി നേടണം. പ്രവാസി കുട്ടികള്‍ക്ക് നാട്ടിലെത്തി കുറഞ്ഞ ഫീസില്‍ ബോര്‍ഡിങ് സംവിധാനത്തോടെ പഠിയ്ക്കാന്‍ കഴിയുന്ന സ്ഥാപനങ്ങളും,

gulf, saudi

ഐസിഎഫ് കരിയര്‍ ഗൈഡന്‍സ് വെബിനാര്‍

റിയാദ്: വിദ്യാര്‍ത്ഥികള്‍ക്കും രക്ഷിതാക്കള്‍ക്കും ഇന്ത്യന്‍ കള്‍ച്ചറല്‍ ഫൗണ്ടേഷന്‍ (ഐസിഎഫ്) ഈസ്റ്റ് ചാപ്റ്റര്‍ കരിയര്‍ ഗൈഡന്‍സ് വെബിനാര്‍ സംഘടിപ്പിച്ചു. ഉന്നത വിദ്യാഭ്യാസ മേഖലയിലെ വിവിധ സാധ്യതകള്‍ സംബന്ധിച്ച് സമഗ്ര വിവരങ്ങള്‍ നല്‍കുന്നതായിരുന്നു വെബിനാര്‍. വിദ്യാഭ്യാസ കൗണ്‍സിലറും അക്കാദമിക് പ്ലാനറുമായ മുനീര്‍ എം സി വെബിനാറിന് നേതൃത്വം നല്‍കി. ഉന്നത വിദ്യാഭ്യാസ രംഗത്തെ വിവിധ അവസരങ്ങള്‍ വിശദീകരിച്ചു. സംശയ നിവാരണങ്ങള്‍ക്കും അവസരം ഉണ്ടായിരുന്നു. ഡയറക്ട് അഡ്മിഷന്‍ ഓഫ് സ്റ്റുഡന്റ്‌സ് എബ്രോഡ് (ഉഅടഅ) പോലുള്ള എന്‍ജിനീയറിങ് പ്രവേശന പദ്ധതികളും വിശദീകരിച്ചു. ഐസിഎഫ്

gulf, saudi

ഐസിഎഫ് ഭവനം കൈമാറി

മക്ക: കേരള മുസ്ലിം ജമാഅത്തിന്റെ സാന്ത്വനം ദാറുല്‍ ഖൈര്‍ പദ്ധതിയില്‍ പ്രകാരം മക്ക ഐസിഎഫ് പൂര്‍ത്തിയാക്കിയ ഭവനം കൈമാറി. രണ്ടു പതിറ്റാണ്ടിലധികം മക്കയില്‍ പ്രവാസിയായിരുന്ന മക്കരപ്പറമ്പ് സ്വദേശിക്കാണ് വീട് കൈമാറിയത്. സെപ്റ്റംബറില്‍ മക്ക ഐസിഎഫ് പ്രസിഡന്റ് അബ്ദു റഷീദ് അസ്ഹരിയാണ് വീടിന് തറക്കല്ലിട്ടത്. ‘പ്രവൃത്തി’ ക്ഷേമകാര്യ സെക്രട്ടറി ജമാല്‍ കാക്കാടിന്റെ മേല്‍നോട്ടത്തില്‍ നിര്‍മ്മാണം പൂര്‍ത്തിയാക്കിയത്. മക്ക ഐസിഎഫിന്റെ മൂന്നാമത്തെ ദാറുല്‍ ഖൈര്‍ വീടാണ് കൈമാറിയത്. 2018ലെ പത്തുമല ഉരുള്‍ പൊട്ടലില്‍ വീട് നഷ്ടപ്പെട്ടവര്‍ക്കാണ് ആദ്യ വീട് നല്‍കിയത്.

gulf, saudi

അല്‍ ആലിയ സ്‌കൂളിന് മികച്ച വിജയം

റിയാദ്: സിബിഎസ്ഇ പത്ത്, പന്ത്രണ്ട് ക്ലാസ്സ് പരീക്ഷയില്‍ മികച്ച വിജയം നേടി അല്‍ ആലിയ ഇന്റര്‍നാഷണല്‍ സ്‌കൂള്‍. പ്ലസ് ടൂ സയന്‍സ് വിഭാഗത്തില്‍ ഉമൈര്‍ സമീര്‍ (95.2 ശതമാനം), മുഹമ്മദ് അദീന്‍ (92.4), ഗോഡ്വിന്‍ പൗലോസ് (88.6), കോമേഴ്‌സ് വിഭാഗത്തില്‍ വഫ റഹ്മാന്‍ (94.2), അസ്ലഹ അസീം (94), മനാല്‍ സൈദ് മുഹമ്മദ് (91) എന്നിവരാണ് സ്‌കൂള്‍ ടോപ്പേഴ്‌സ്. പത്താം ക്ലാസില്‍ അല്‍ന എലിസബത്ത് ജോഷി (95.4 ശതമാനം) സിദ്ധാര്‍ഥ് ആര്‍. എന്‍. നായര്‍ (95.2) എന്നിവര്‍

saudi

ഫ്‌ളൈ ഓവര്‍ നിര്‍മ്മിച്ചു ശാശ്വത പരിഹാരം ഉണ്ടാക്കണം: ഒഐസിസി

റിയാദ്: നിര്‍മ്മാണത്തിലിരിക്കുന്ന നാഷണല്‍ ഹൈവേ തകര്‍ന്ന സംഭവത്തില്‍ ഫ്‌ളൈ ഓവര്‍ നിര്‍മ്മിച്ചു ശാശ്വത പരിഹാരം ഉണ്ടാക്കണമെന്ന് റിയാദ് ഓഐസിസി മലപ്പുറം ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു. നാഷണല്‍ ഹൈവേ അതോറിറ്റിയുടെ ധിക്കാര നിലപാടുകളും കേന്ദ്രവും പിണറായി ഭരണകൂടവും തുടരുന്ന ഒത്തുകളിയുമാണ് ഹൈവേ തകര്‍ച്ചക്ക് കാരണം. മഴക്കാലത്ത് ധാരാളം വെള്ളം ഉയരുന്ന കൂരിയാട് വയലിലൂടെ കടലുണ്ടിപ്പുഴയിലേക്കുള്ള വെള്ളമൊഴുക്ക് തടസ്സപ്പെടുത്തുന്ന രീതിയില്‍ 50 മീറ്റര്‍ ഉയരത്തിലാണ് റോഡ് നിര്‍മ്മാണ്. ഇത് അശാസ്ത്രീയവും വെള്ളപ്പൊക്ക സാധ്യത വര്‍ധിപ്പിക്കുകയും ചെയ്യും. കര്‍ഷകര്‍ക്ക് ദുരിതം സമ്മാനിക്കുന്ന

gulf, saudi

രാജാവിന്റെ അതിഥിയായി വിസ്ഡം പ്രസിഡന്റ് മദനിയ്ക്കു ക്ഷണം

മലപ്പുറം: വിസ്ഡം ഇസ്ലാമിക് ഓര്‍ഗനൈസേഷന്‍ സംസ്ഥാന പ്രസിഡന്റും ജാമിഅ: അല്‍ഹിന്ദ് അല്‍ ഇസ്ലാമിയ്യ ചെയര്‍മാനുമായ പി.എന്‍. അബ്ദുല്‍ ലത്തീഫ് മദനിക്ക് സൗദി സര്‍ക്കാര്‍ അതിഥിയായി ഹജ്ജ് നിര്‍വഹിക്കാന്‍ അവസരം. മലപ്പുറം പുളിക്കല്‍ സ്വദേശിയാണ്. സൗദി രാജാവ് സല്‍മാന്‍ ബിന്‍ അബ്ദുല്‍ അസീസ് ലോകമെമ്പാടുമുള്ള പ്രമുഖ വ്യക്തികളെ ഹജ്ജിന് അതിഥികളായി ക്ഷണിക്കും. ഇന്ത്യയില്‍ നിന്ന് 50 പേര്‍ക്കാണ് ഇത്തവണ അവസരം. യാത്ര, താമസം, ഭക്ഷണം തുടങ്ങിയ ചെലവുകള്‍ സൗദി രാജാവിന്റെ പ്രത്യേക പദ്ധതിയില്‍ ഉള്‍പ്പെടുത്തിയാണ് നല്‍കും. മെയ് 27ന്

gulf, saudi

ചില്ല പ്രതിമാസ വായന പുനരാരംഭിച്ചു

റിയാദ്: ചില്ലയുടെ പ്രതിമാസ വായന പുനരാരംഭിച്ചു. സൂം പ്ലാറ്റ്‌ഫോമില്‍ നടന്ന പരിപാടി മദ്രാസ് ഐഐടി വിദ്യാര്‍ത്ഥി അഖില്‍ ഫൈസല്‍ ചെന്നൈയില്‍ നിന്ന് തുടക്കം കുറിച്ചു. ഷേക്‌സ്പിയറിന്റെ വിഖ്യാത ക്ലാസിക് ദുരന്തനാടകം ‘ഒഥല്ലൊ’യുടെ വായനാനുഭവം, നാടകത്തില്‍ വിമര്‍ശന വിധേയമാകുന്ന വംശീയത, പക, വിദ്വേഷം, കുടിലത എന്നിവയെല്ലാം അവതാരകന്‍ അവതരിപ്പിച്ചു. ലോക ക്ലാസ്സിക്കുകളിലെ കഥാപാത്രങ്ങളെ പരിശോധിച്ചാല്‍ ഏറ്റവും കടുത്ത കുടിലതയുടെ പ്രതീകമാണ് ഇയാഗോയെന്ന് അഖില്‍ പറഞ്ഞു. അധ്യാപകനും എഴുത്തുകാരനുമായിരുന്ന കെ.കെ പ്രകാശം എഴുതി അരനൂറ്റാണ്ടു മുമ്പ് പ്രസിദ്ധീകരിച്ച ‘അച്ഛന്റെ മകള്‍’

gulf, saudi

ഫ്രാന്‍സിസിസ് മാര്‍പ്പാപ്പ പാര്‍ശ്വവല്‍ക്കരിക്കപ്പെട്ടവരെ ചേര്‍ത്തുപിടിച്ച നേതാവ്

റിയാദ്: പാര്‍ശ്വവല്‍ക്കരിക്കപ്പെട്ടവരെയും സമൂഹത്തിന്റെ താഴേ തട്ടില്‍ ജീവിക്കുന്നവരെയും ചേര്‍ത്തുപിടിച്ച അപൂര്‍വ്വ വ്യക്തിത്വമാണ് ഫ്രാന്‍സിസ് മാര്‍പാപ്പയെന്ന് വൈഎംസിഎ റിയാദ് പ്രസിഡന്റ് നിബു വര്‍ഗീസ്. ശാസ്ത്ര സിദ്ധാന്തങ്ങളെ തള്ളി പറയാതെ ചിന്തോദീപ്ത നിലപാടുകളോടെ ലോക മനസാക്ഷിയോട് സംവദിച്ച നേതാവാണ് മാര്‍പാപ്പ പറഞ്ഞു. വൈഎംസിഎ സംഘടിപ്പിച്ച മാര്‍പാപ്പ അനുസ്മരണത്തില്‍ അധ്യക്ഷത വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം. മിഡില്‍ ഈസ്റ്റ് ഇന്റര്‍നാഷണല്‍ സ്‌കൂള്‍ അധ്യാപിക പദ്മിനി യു നായര്‍ ഉത്ഘാടനം ചെയ്തു. പുതിയ മാര്‍പാപ്പ ലിയോ തിനാലാമന് എല്ലാ അര്‍ഥത്തിലും ഫ്രാന്‍സിസ് മാര്‍പാപ്പയുടെ പിന്തുടര്‍ച്ചക്കാരനാവാന്‍

Scroll to Top