Sauditimesonline

lulu
സൗദി ഉല്‍പ്പന്നങ്ങളുടെ പെരുമയുമായി ലുലു 'സൗദി ഷോപ്പിംഗ് ഫിയസ്റ്റ'
gulf, saudi

ഭരണഘടനാ മൂല്യങ്ങള്‍ സംരക്ഷിക്കപ്പെടണം; ജനങ്ങളുടെ ജീവിത ഭാരം ലഘൂകരിക്കണം

റിയാദ്: പ്രവാസി വെല്‍ഫെയര്‍ സെന്‍ട്രല്‍ പ്രൊവിന്‍സ് കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ ഇന്ത്യയുടെ 80ന-ാമത് സ്വാതന്ത്ര്യദിനം ആഘോഷിച്ചു. ദേശീയ ഗാനത്തോടെ ആരംഭിച്ച പരിപാടികളില്‍ കുട്ടികളുടെ കലാപരിപാടികളും സ്വാതന്ത്ര്യദിന ക്വിസ് മത്സരവും അരങ്ങേറി. രാജ്യത്തിന്റെ ഭരണഘടനാ തത്വങ്ങളും ഫെഡറല്‍ സംവിധാനവും ജനാധിപത്യ മൂല്യങ്ങളും സംരക്ഷിക്കാന്‍ ഓരോ പൗരനും പ്രതിജ്ഞാബദ്ധരാകണമെന്ന് ചടങ്ങില്‍ സംസാരിച്ചവര്‍ അഭിപ്രായപ്പെട്ടു. തൊഴിലില്ലായ്മ, ദാരിദ്ര്യം, കര്‍ഷകരുടെ പ്രതിസന്ധികള്‍, ജനങ്ങള്‍ നേരിടുന്ന ജീവിതഭാരങ്ങള്‍ എന്നിവ ലഘൂകരിക്കുന്നതില്‍ അധികാരികള്‍ കൂടുതല്‍ ശ്രദ്ധ ചെലുത്തണമെന്നും പ്രസംഗകര്‍ ചൂണ്ടിക്കാട്ടി. പ്രവാസി വെല്‍ഫെയര്‍ വൈസ് പ്രസിഡന്റ് അംജദ് […]

gulf, saudi

ഭാഷാ സമര അനുസ്മരണവും യാത്രയയപ്പും സംഘടിപ്പിച്ചു

റിയാദ്: വണ്ടൂര്‍ മണ്ഡലം കെ.എം.സി.സിയുടെ നേതൃത്വത്തില്‍ ഭാഷാ സമര അനുസ്മരണം സംഘടിപ്പിച്ചു. പ്രവാസം അവസാനിപ്പിച്ച് നാട്ടിലേക്ക് മടങ്ങുന്ന മണ്ഡലം വൈസ് പ്രസിഡന്റ് നിസാര്‍ മാനു മമ്പാടിനു യാത്രയയപ്പ്, റിയാദ് കെ.എം.സി.സി കുടുംബ സുരക്ഷാ പദ്ധതിയുടെ മണ്ഡലതല ഉദ്ഘാടനം എന്നിവയുും നടന്നു. സെന്‍ട്രല്‍, ജില്ലാ, മണ്ഡലം കെ.എം.സി.സി ഭാരവാഹികളും പ്രവര്‍ത്തകരും പങ്കെടുത്ത ചടങ്ങ് മലപ്പുറം ജില്ലാ സെക്രട്ടറി സഫീര്‍ തിരൂര്‍ ഉദ്ഘാടനം ചെയ്തു. സത്താര്‍ താമരത്ത് ഭാഷാ സമര അനുസ്മരണ പ്രഭാഷണം നടത്തി. കുടുംബ സുരക്ഷാ പദ്ധതിയുടെ മണ്ഡലതല

gulf, saudi

തണലറ്റ കുടുംബത്തിന് സ്‌നേഹത്തണലായി കെഎംസിസി: ശ്രീകുമാറിന്റെ ഓര്‍മ്മകള്‍ക്ക് മുന്നില്‍ 10 ലക്ഷത്തിന്റെ കരുതല്‍

കായംകുളം/റിയാദ്: പ്രവാസ ലോകത്ത് തോളോടുതോള്‍ ചേര്‍ന്ന് പ്രവര്‍ത്തിച്ച സഹപ്രവര്‍ത്തകന്റെ അകാല വിയോഗത്തില്‍ തളര്‍ന്നുപോയ കുടുംബത്തെ ചേര്‍ത്തുപിടിച്ച് റിയാദ് കെഎംസിസി ആലപ്പുഴ ജില്ലാ കമ്മിറ്റി. അപ്രതീക്ഷിതമായി തണല്‍ നഷ്ടപ്പെട്ട ചെട്ടികുളങ്ങര സ്വദേശി ശ്രീകുമാറിന്റെ കുടുംബത്തിന് 10 ലക്ഷം രൂപയുടെ ധനസഹായം നല്‍കി കെഎംസിസി മാതൃകയായി. സഹകരണ എക്‌സൈസ് വകുപ്പ് മന്ത്രി എം. ലിജു ധനസഹായം കൈമാറി. പ്രവാസികളുടെ കാരുണ്യവും സഹജീവി സ്‌നേഹവും നാടിന് എന്നെന്നും മാതൃകയാണെന്ന് മന്ത്രി ഓര്‍മ്മിപ്പിച്ചു. കായംകുളം വെയര്‍ഹൗസിന് സമീപം മുസ്ലിം ലീഗ് ഓഫീസ് ഗ്രൗണ്ടില്‍

gulf, saudi

ലുലു ‘ഇന്ത്യ ഉത്സവി’ന് സൗദിയില്‍ തകര്‍പ്പന്‍ തുടക്കം; അംബാസഡര്‍ വിപുല്‍ ഉദ്ഘാടനം ചെയ്തു

റിയാദ്: സ്വാതന്ത്ര്യദിനാഘോഷത്തിന്റെ ഭാഗമായി സൗദി ലുലു ഹൈപ്പര്‍മാര്‍ക്കറ്റുകളില്‍ ‘ലുലു ഇന്ത്യ ഉത്സവി’ന് തുടക്കം. റിയാദ് മുറബ്ബ അവന്യൂ മാള്‍ ലുലുവില്‍ നടന്ന ചടങ്ങില്‍ സൗദിയിലെ ഇന്ത്യന്‍ അംബാസഡര്‍ വിപുല്‍ ഉദ്ഘാടനം ചെയ്തു. ലോഗോ പ്രകാശനവും അംബാസഡര്‍ നിര്‍വ്വഹിച്ചു. ലുലു ഹൈപ്പര്‍മാര്‍ക്കറ്റ് സൗദി കൊമേഴ്‌സ്യല്‍ ഡയറക്ടര്‍ നെമില്‍ നസീര്‍, മാനേജ്‌മെന്റ് പ്രതിനിധികള്‍ എന്നിവര്‍ സന്നിഹിതരായിരുന്നു. പരമ്പരാഗത ഇന്ത്യന്‍ നൃത്തങ്ങള്‍, ഡ്രംസ് ബാന്‍ഡ് മേളം, സാംസ്‌കാരിക പരിപാടികള്‍ എന്നിവ അരങ്ങേറി. ഇന്ത്യയും സൗദി അറേബ്യയും തമ്മിലുള്ള വാണിജ്യ, സൗഹൃദ ബന്ധങ്ങള്‍

gulf, saudi

‘യങ് ഇന്ത്യ, സ്‌ട്രോങ് ഡെമോക്രസി’: ഐസിഎഫ് ജനസഭ

ജുബൈല്‍: ഇന്ത്യയുടെ 80-ാം സ്വാതന്ത്ര്യദിനാഘോഷത്തോടനുബന്ധിച്ച് ‘യങ് ഇന്ത്യ, സ്‌ട്രോങ് ഡെമോക്രസി’ എന്ന പ്രമേയത്തില്‍ ഇന്ത്യന്‍ കള്‍ച്ചറല്‍ ഫൗണ്ടേഷന്‍ (ഐസിഎഫ്) ജുബൈല്‍ റീജിയന്‍ കമ്മിറ്റി ജനസഭ സംഘടിപ്പിച്ചു. പരിപാിെ അബ്ദുല്‍ കരീം കാസിമി ഉദ്ഘാടനം ചെയ്തു. ഫിനാന്‍സ് സെക്രട്ടറി ജലീല്‍ കൊടുവള്ളി അധ്യക്ഷത വഹിച്ചു. രാജ്യത്തെ ജനാധിപത്യ സംവിധാനങ്ങളെ ശക്തിപ്പെടുത്തുന്നതില്‍ യുവാക്കളുടെ പങ്കാളിത്തം അനിവാര്യമാണെന്ന് വിഷയം അവതരിപ്പിച്ച റീജിയന്‍ കമ്മിറ്റി സെക്രട്ടറി ജാഫര്‍ കൊടിഞ്ഞി പറഞ്ഞു. രാജ്യം നേരിടുന്ന വെല്ലുവിളികളെ മറികടക്കാന്‍ യുവജനങ്ങളുടെ ശരിയായ ദിശയിലുള്ള മുന്നേറ്റത്തിനു സാധിക്കുമെന്നും

gulf, saudi

പൊതുകാര്യങ്ങളിലെ ഐക്യം റിയാദ് മലയാളികളുടെ കരുത്ത്: അബു മാത്തന്‍ ജോര്‍ജ്

റിയാദ്: ഇന്ത്യന്‍ പ്രവാസി സമൂഹത്തിന്റെ ക്ഷേമത്തിനായി പ്രവര്‍ത്തിക്കുന്ന സൗദിയിലെ ഇന്ത്യന്‍ മിഷന് മലയാളി സമൂഹം നല്‍കുന്ന സേവനങ്ങള്‍ നിസ്തുലമാണെന്ന് എംബസി ഡെപ്യൂട്ടി ചീഫ് ഓഫ് മിഷന്‍ (ഡിസിഎം) അബു മാത്തന്‍ ജോര്‍ജ്. പൊതുകാര്യങ്ങളില്‍ എന്‍ആര്‍കെ ഫോറത്തിന് കീഴില്‍ വിവിധ മലയാളി സംഘടനകള്‍ ഒന്നിക്കുന്നത് റിയാദിലെ പ്രവാസി ഐക്യത്തിന്റെ പ്രതിഫലനമാണ്. സേവനകാലാവധി പൂര്‍ത്തിയാക്കി മടങ്ങുന്ന അദ്ദേഹത്തിന് ഒലയ്യയിലെ അല്‍ ഖസര്‍ ഹോളിഡേ ഇന്‍ ഹോട്ടലില്‍ റിയാദിലെ മലയാളി സംഘടനകളുടെ കൂട്ടായ്മ എന്‍ആര്‍കെ ഫോറം നല്‍കിയ യാത്രയയപ്പില്‍ മറുപടി പ്രസംഗം

gulf, saudi

വേദികളെ കീഴടക്കാം; വാക്കുകളുടെ മൂര്‍ച്ചകൂട്ടാം: ‘കളരി’യില്‍ തിളങ്ങി പ്രവാസികള്‍

മുഹമ്മദ് കല്ലിങ്ങല്‍ റിയാദ്: പ്രവാസത്തിന്റെ തിരക്കുകള്‍ക്കും വാരാന്ത്യ വിശ്രമത്തിനുമിടയില്‍ പ്രസംഗ കലയുടെ പുതിയ പാഠങ്ങള്‍ പരിശീലിക്കുകയാണ് ഒരു കൂട്ടം പ്രവാസികള്‍. ഒ.ഐ.സി.സി റിയാദ് സെന്‍ട്രല്‍ കമ്മിറ്റിയുടെ കീഴില്‍ നടന്നു വരുന്ന മലയാള പ്രസംഗ പരിശീലനം ‘കളരി’ ശ്രദ്ധ നേടുകയാണ്. ബത്ഹയിലെ ഒ.ഐ.സി.സി ആസ്ഥാനം ‘സബര്‍മതി’യില്‍ വെള്ളിയാഴ്ചകളില്‍ രാവിലെ 9 മുതല്‍ 10.30 വരെയാണ് പരിശീലനം. വാക്കുകളുടെ മൂര്‍ച്ചയും ശബ്ദ നിയന്ത്രണവും ഭാവാഭിനയവും സമന്വയിപ്പിച്ച് വേദിയില്‍ എങ്ങനെ മികച്ച രീതിയില്‍ സംസാരിക്കാമെന്നാണ് കളരിയില്‍ പഠിപ്പിക്കുന്നത്. ഒ.ഐ.സി.സി നാഷണല്‍ കമ്മിറ്റി

gulf, saudi

മതവിദ്വേഷവും വേര്‍തിരിവും പ്രതിരോധിക്കണം; മതേതര ഇന്ത്യയെ തകര്‍ക്കരുത്

റിയാദ്: സ്വാതന്ത്ര്യസമര സേനാനികൾ സ്വപ്നം കണ്ട മതേതരത്വവും അഖണ്ഡ ഭാരതവും സംരക്ഷിക്കേണ്ടത് ഓരോ പൗരന്റെയും ഉത്തരവാദിത്വമാണെന്ന് എഴുത്തുകാരനും ചിന്തകനും ഐ.ഒ.സി മിഡിൽ ഈസ്റ്റ് കൺവീനറുമായ മൻസൂർ പള്ളൂർ പറഞ്ഞു. സ്വാതന്ത്ര്യസമരത്തിന്റെ മൂല്യങ്ങളും സന്ദേശങ്ങളും പുതുതലമുറയ്ക്ക് പകർന്നുനൽകേണ്ടത് അനിവാര്യമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഓവര്‍സീസ് ഇന്ത്യന്‍ കള്‍ച്ചറല്‍ കോണ്‍ഗ്രസ് (ഒ.ഐ.സി.സി) സെന്‍ട്രല്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ ഇന്ത്യയുടെ 80-ാം സ്വാതന്ത്ര്യദിനാഘോഷത്തിന്റെ ഭാഗമായി ബത്ഹ സബര്‍മതിയില്‍ സംഘടിപ്പിച്ച ‘ആസാദി@79’ പരിപാടിയില്‍ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. സ്വാതന്ത്ര്യസമരത്തിലെ റാം പ്രസാദ് ബിസ്മിലും അഷ്ഫാഖുള്ള ഖാനും

gulf, saudi

നാട്ടിലെത്തിക്കാനുള്ള ശ്രമങ്ങള്‍ക്കിടെ അയ്യപ്പന്‍ വിടവാങ്ങി

റിയാദ്: മൂന്നു മാസമായി റിയാദ് കിങ് സൗദ് മെഡിക്കല്‍ സിറ്റി തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലായിരുന്ന മലപ്പുറം കൊണ്ടോട്ടി കാണ്ടക്കാട് വട്ടപ്പറമ്പ് ഹൗസില്‍ അയ്യപ്പന്‍ ചൂണ്ടക്കാടന്‍ (59) നിര്യാതനായി. മേയ് 12ന് നെഞ്ചുവേദനയെ തുടര്‍ന്നാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. വെന്റിലേറ്ററിന്റെ സഹായത്തോടെ ചികിത്സയില്‍ കഴിയുകയായിരുന്നു. ഇതിനിടെ ആരോഗ്യനിലയില്‍ പുരോഗതി കണ്ടതോടെ റിയാദ് മലപ്പുറം ജില്ലാ കെ.എം.സി.സി വെല്‍ഫെയര്‍ വിങ്ങ് എയര്‍ ആംബുലന്‍സില്‍ നാട്ടിലെത്തിക്കാന്‍ ശ്രമിച്ചിരുന്നു. എന്നാല്‍ ആരോഗ്യസ്ഥിതി വീണ്ടും മോശമായതോടെ ഡോക്ടര്‍മാര്‍ യാത്രാനുമതി നിഷേധിച്ചു. 28 വര്‍ഷമായി റിയാദില്‍ പ്രവാസിയായ

gulf, saudi

പി എം എഫ് സ്വാതന്ത്ര്യ ദിനാഘോഷം

റിയാദ്: പ്രവാസി മലയാളി ഫൗണ്ടേഷന്‍ 80-ാമത് സ്വാതന്ത്ര്യ ദിനം വര്‍ണ്ണാഭമായ പരിപാടികളോടെ ആഘോഷിച്ചു. ബിലാല്‍ നിസാമിന്റെ നേതൃത്വത്തില്‍ കുട്ടികളുടെ ദേശ ഭക്തി ഗാനം ആലപിച്ചു. പ്രസിഡന്റ് യാസിര്‍ അലി അധ്യക്ഷത വഹിച്ചു. മുതിര്‍ന്ന അംഗം തൊമ്മികുഞ്ഞ് സ്രാമ്പിക്കല്‍ സ്വാതന്ത്ര്യ ദിന സന്ദേശം നല്‍കി കേക്ക് മുറിച്ചു പരിപാടി ഉത്ഘാടനം ചെയ്തു. സലിം വാലിലപ്പുഴ, ഷിബു ഉസ്മാന്‍, ബഷീര്‍ സാപ്റ്റിക്കോ, നൗഷാദ് യാക്കൂബ്, നിസാം കായംകുളം, സുധീര്‍ എന്നിവര്‍ ആശംസകള്‍ നേര്‍ന്നു. അല്‍ത്താഫ് കാലിക്കറ്റ്, ഷിജു കോട്ടുങ്ങല്‍, ഫൗസിയ

gulf, saudi

‘സ്വതന്ത്ര ഇന്ത്യ; അവകാശ പോരാട്ടങ്ങളുടെ മാതൃഭൂമി’ റിയാദില്‍ ഫ്രീഡം ടോക്

റിയാദ്: രാജ്യത്തിന്റെ ജനാധിപത്യ മതേതര മൂല്യങ്ങള്‍ തകര്‍ക്കാനുള്ള നീക്കങ്ങള്‍ക്കെതിരെ പ്രവാസലോകം ഒറ്റക്കെട്ടായി നിലകൊള്ളണമെന്ന് റിയാദ് ഇന്ത്യന്‍ ഇസ്‌ലാഹി സെന്റര്‍ സൗഹൃദ സംഗമം ആഹ്വാനം ചെയ്തു. ‘സ്വതന്ത്ര ഇന്ത്യ; അവകാശ പോരാട്ടങ്ങളുടെ മാതൃഭൂമി’ എന്ന പ്രമേയത്തില്‍ ബത്ഹയിലെ ഇസ്‌ലാഹി സെന്റര്‍ ഓഡിറ്റോറിയത്തില്‍ സംഘടിപ്പിച്ച ‘ഫ്രീഡം ടോക്ക്’ പരിപാടിയില്‍ റിയാദിലെ രാഷ്ട്രീയ, സാമൂഹിക, സാംസ്‌കാരിക, മാധ്യമ രംഗത്തെ പ്രമുഖര്‍ സാന്നിഹിതരായിരുന്നു. പ്രവാസി ഭാരതീയ സമ്മാന്‍ ജേതാവ് ശിഹാബ് കൊട്ടുകാട് പരിപാടി ഉദ്ഘാടനം ചെയ്തു. ആര്‍.ഐ.ഐ.സി വൈസ് പ്രസിഡന്റ് അഡ്വ. അബ്ദുല്‍

gulf, saudi

‘മാറുന്ന കാലം, മാറ്റമില്ലാത്ത ആദര്‍ശം’; ദേശീയ സംഗമം ഒക്‌ടോബര്‍ 23ന്

റിയാദ്: ഇന്ത്യന്‍ ഇസ്‌ലാഹി സെന്റര്‍ നേതൃത്വം നല്‍കുന്ന 26-ാമത് ‘ലേണ്‍ ദി ഖുര്‍ആന്‍’ ദേശീയ സംഗമം ഒക്ടോബര്‍ 23ന് നടക്കും. ‘മാറുന്ന കാലം, മാറ്റമില്ലാത്ത ആദര്‍ശം’ എന്ന പ്രമേയത്തിലാണ് സംഗമം. ഇതിന്റെ പോസ്റ്റര്‍ പ്രകാശനം എന്‍.ആര്‍.കെ ജനറല്‍ കണ്‍വീനര്‍ സുരേന്ദ്രന്‍ കൂട്ടായിക്ക് നല്‍കി ശിഹാബ് കൊട്ടുകാട് നിര്‍വഹിച്ചു. ഭാരവാഹികളായ അബ്ദുല്‍ വഹാബ് പാലത്തിങ്കല്‍, മൂസ തലപ്പാടി, അഷ്‌റഫ് തിരുവനന്തപുരം, ശുകൂര്‍ ചെലേമ്പ്ര, സിബ്ഗത്തുള്ള, മുജീബ് ഒതായി, ഫിറോസ് മലാസ് എന്നിവര്‍ പരിപാടികള്‍ക്ക് നേതൃത്വം നല്‍കി. അബ്ദുസ്സലാം ബുസ്താനി

gulf, saudi

വിയോജിപ്പുകള്‍ ജനാധിപത്യത്തിന്റെ അനിവാര്യഘടകം; ഫെഡറലിസം സംരക്ഷിക്കപ്പെടണം

ദമ്മാം: ദേശീയപതാക ഉയര്‍ത്തിയും മധുരം വിതരണം ചെയ്തും ഒഐസിസി ഈസ്‌റ്റേണ്‍ പ്രോവിന്‍സ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ ദമ്മാമില്‍ ഭാരതത്തിന്റെ 80-ാം സ്വാതന്ത്ര്യദിനം ആഘോഷിച്ചു. പ്രോവിന്‍സ് ഒഐസിസി പ്രസിഡന്റ് ഇ.കെ. സലീം അധ്യക്ഷത വഹിച്ചു. നാഷണല്‍ കമ്മിറ്റി പ്രസിഡന്റ് ബിജു കല്ലുമല ദേശീയപതാക ഉയര്‍ത്തി സ്വാതന്ത്ര്യദിന സന്ദേശം നല്‍കി. ഭരണഘടന സംരക്ഷിക്കാനും ജനാധിപത്യം ശക്തിപ്പെടുത്താനും മതനിരപേക്ഷത കാത്തുസൂക്ഷിക്കാനും ഓരോ പൗരനും പ്രതിജ്ഞയെടുക്കേണ്ട ദിനമാണ് സ്വാതന്ത്ര്യദിനമെന്ന് ബിജു കല്ലുമല പറഞ്ഞു. 1947ല്‍ ഇന്ത്യയ്ക്ക് ലഭിച്ചത് അധികാര കൈമാറ്റം മാത്രമായിരുന്നില്ല; സ്വാതന്ത്ര്യവും ജനാധിപത്യത്തിലൂന്നിയ

gulf, saudi

റിയാദില്‍ ആലപ്പുഴ ഒഐസിസി സ്വാതന്ത്ര്യദിനാഘോഷം

റിയാദ്: ഇന്ത്യയുടെ എണ്‍പതാമത് സ്വാതന്ത്ര്യദിനം ആഘോഷിച്ച് റിയാദ് ഒഐസിസി ആലപ്പുഴ ജില്ലാ കമ്മിറ്റി. മലാസിലെ അല്‍മാസ് ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങില്‍ ജില്ലാ കമ്മിറ്റി പ്രസിഡന്റ് കമറുദ്ദീന്‍ താമരക്കുളം സ്വാതന്ത്ര്യദിന സന്ദേശം നല്‍കി. ആഘോഷങ്ങളുടെ ഭാഗമായി ഭാരവാഹികളും കമ്മിറ്റി അംഗങ്ങളും ചേര്‍ന്ന് കേക്ക് മുറിച്ചു. വര്‍ക്കിങ് പ്രസിഡന്റ് ഷബീര്‍ വരിക്കപ്പള്ളി, സെന്‍ട്രല്‍ കമ്മിറ്റി ജനറല്‍ സെക്രട്ടറി സൈഫ് കായംകുളം, ഭാരവാഹികളായ അനീഷ് ഖാന്‍, ഷൈജു നമ്പലശ്ശേരി, ഷിബു ഉസ്മാന്‍, ഹാഷിം കുഞ്ഞ്, ആഘോഷ് ശശി, നിസാം രണ്ടാംകുറ്റി, കാഷുഫുദ്ദീന്‍,

Scroll to Top