റിയാദിലെ ഇന്ത്യന്‍ എംബസിയില്‍ സ്വാതന്ത്ര്യദിനാഘാഷം
റിയാദ്: ഇന്ത്യയുടെ എണ്‍പതാം സ്വാതന്ത്ര്യദിനം റിയാദിലെ ഇന്ത്യന്‍ എംബസിയില്‍ ആവേശപൂര്‍വം ആഘോഷിച്ചു. റിയാദിലെ മലയാളി സമൂഹം ഉള്‍പ്പെടെ0 പ്രവാസികള്‍, മാധ്യമപ്രവര്‍ത്തകര്‍, സൗദി പൗരന്മാര്‍ എന്നിവരടക്കം ആയിരത്തിലധികം പേര്‍ പങ്കെടുത്തു. ‘വന്ദേമാതരം’ ആലപിച്ചാണ് പരിപാടികള്‍ ആരംഭിച്ചത്. അംബാസഡര്‍ വിപുല്‍ ദേശീയ പതാക ഉയര്‍ത്തി. തുടര്‍ന്ന് ദേശീയഗാനം ആലപിച്ചു. എംബസിയിലെ മഹാത്മാഗാന്ധിയുടെ പ്രതിമയില്‍ പുഷ്പാര്‍ച്ചന നടത്തിയ അംബാസഡര്‍, സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ച് രാഷ്ട്രപതിയുടെ സന്ദേശം അംബാസഡര്‍ അവതരിപ്പിച്ചു. ഇന്ത്യയും സൗദി അറേബ്യയും തമ്മില്‍ ശക്തവും വിശാലവുമായ ഉഭയകക്ഷി ബന്ധത്തെക്കുറിച്ച് അംബാസഡര്‍ വിപുല്‍ വിശദീകരിച്ചു. […]














