മലയാളിക്ക് ഇരട്ടിമധുരം; സൗദി ലുലുവില്‍ വിഭവസമൃദ്ധമായ ‘ഷെഫ് പിള്ള സദ്യ’
റിയാദ്: സൗദി അറേബ്യയിലെ മലയാളി പ്രവാസികള്‍ക്ക് ഇത്തവണ ഓണാഘോഷം കൂടുതല്‍ കെങ്കേമമാക്കാന്‍ ലുലു ഹൈപ്പര്‍മാര്‍ക്കറ്റ്. പ്രശസ്ത ഷെഫ് സുരേഷ് പിള്ളയുടെ സിഗ്‌നേച്ചര്‍ ഓണസദ്യ അവതരിപ്പിച്ചാണ് ലുലു ഗള്‍ഫിലെ ഓണാഘോഷങ്ങള്‍ക്ക് ഇരട്ടിമധുരം സമ്മാനിക്കുന്നത്. നാടന്‍ രുചിക്കൂട്ടുകളും ട്രെന്‍ഡിങ് വിഭവങ്ങളും ചേര്‍ത്തു വിഭവസമൃദ്ധമായ സദ്യ എല്ലാ ലുലു ഔട്ട്‌ലെറ്റുകളിലും ലഭ്യമാണ്. വാഴയിലയില്‍ വിളമ്പുന്ന പരമ്പരാഗത തനിമ ചോരാത്ത വിഭവങ്ങളാണ് ഷെഫ് പിള്ളയുടെ സിഗ്‌നേച്ചര്‍ സദ്യയുടെ പ്രധാന ആകര്‍ഷണം. പാലക്കാടന്‍ മട്ടച്ചോറ്, പരിപ്പുകറി, സാമ്പാര്‍, അവിയല്‍, ഓലന്‍, കാളന്‍, രസം, കൂട്ടുകറി, […]














