1.9 ലക്ഷം വീടുകളില്‍ വെളിച്ചമെത്തും; മദീനയിലെ അല്‍ ഹെനാകിയ സൗരോര്‍ജ്ജ നിലയം സജ്ജം
മദീന: സൗദി അറേബ്യയിലെ മദീന പ്രവിശ്യയില്‍ പ്രവര്‍ത്തനസജ്ജമായ അല്‍ ഹെനാകിയ സൗരോര്‍ജ്ജ നിലയം പുതിയ നാഴികക്കല്ലാകുന്നു. വര്‍ഷത്തില്‍ ഏകദേശം 1,90,000 വീടുകള്‍ക്ക് ആവശ്യമായ വൈദ്യുതി ഉല്‍പ്പാദിപ്പിക്കാന്‍ വന്‍കിട സൗരോര്‍ജ്ജ പദ്ധതിക്ക് ശേഷിയുണ്ടെന്ന് അധികൃതര്‍ വ്യക്തമാക്കി. രാജ്യത്തിന്റെ പുനരുപയോഗ ഊര്‍ജ്ജ മേഖലയിലെ ഏറ്റവും വലിയ ചുവടുവയ്പ്പുകളില ഒന്നായാണ് ഹെനാകിയ പദ്ധതി വിലയിരുത്തപ്പെടുന്നത്. ഹരിത ഊര്‍ജ്ജ ഉല്‍പ്പാദനത്തിലൂടെ പരിസ്ഥിതി മലിനീകരണം കുറയ്ക്കുന്നതിനും, ഭാവി തലമുറയ്ക്കായുള്ള ഊര്‍ജ്ജ ആവശ്യങ്ങള്‍ ഉറപ്പാക്കുന്നതിനും പദ്ധതി ലക്ഷ്യമിടുന്നു. സൗദി അറേബ്യയുടെ ‘വിഷന്‍ 2030’ പദ്ധതിയുടെ ഭാഗമായി […]













