റിയാദില്‍ തീപ്പൊരി താളപ്പെരുക്കം; വേടന്‍ ലൈവിന് തിരിതെളിക്കാന്‍ അന്‍സിബ
റിയാദ്: താളത്തിന്റെയും വാക്കുകളുടെയും തീപ്പൊരി ചിതറിക്കാൻ വേടൻ റിയാദിലെത്തുന്നു. പരിപാടിയുടെ ആവേശത്തിന് തിരിതെളിക്കാൻ സിനിമാ താരം അൻസിബ ഹസ്സൻ മുഖ്യാതിഥിയാകും. ഒക്ടോബർ രണ്ടിന് അരങ്ങേറുന്ന ‘വേടൻ ലൈവ്’ മെഗാ ഷോയുടെ ടൈറ്റിൽ, ടിക്കറ്റ് ലോഞ്ച് ഇന്നു വൈകീട്ട് (31-07-2026) ആറിനു മുറബ്ബ റിയാദ് അവന്യൂ മാളിലെ ലുലു ഹൈപ്പർമാർക്കറ്റിൽ നടക്കും. റാപ്പ് സംഗീതത്തിന്റെ മൂർച്ചയും വേഗവും താളപ്പെരുമയും പങ്കുവെച്ച് പ്രവാസികളെ ആവേശം കൊള്ളിക്കാനൊരുങ്ങുന്ന ഷോയുടെ സംഘാടകർ മൂൺഗ്ലൈഡ് എന്റർടെയ്ൻമെന്റ്‌സും മലയാളി സംഘടനകളുടെ കൂട്ടായ്മയായ എൻആർകെ ഫോറവുമാണ്. ചടങ്ങിൽ […]














