ആരവമടങ്ങി; കായികപ്രേമികള്‍ക്ക് വിരുന്നൊരുക്കി ‘അല്‍ മദീന-റിയാദ് ടാക്കീസ്’
റിയാദ്: നാടും വീടും വിട്ട് മരുഭൂമിയില്‍ വിയര്‍പ്പൊഴുക്കുമ്പോഴും മലയാളി പ്രവാസിയുടെ നെഞ്ചിലെ ഫുട്‌ബോള്‍ ഭ്രാന്തിന് ഒട്ടും കുറവില്ലെന്ന് തെളിയിക്കുകയാണ് റിയാദിലെ കാഴ്ചകള്‍. ലോകകപ്പ് ഫുട്‌ബോളിന്റെ ആവേശപ്പൂരത്തിന് തിരിതെളിയിച്ച മെക്‌സിക്കോ സിറ്റിയിലെ എസ്റ്റാഡിയോ അസ്‌റ്റെക്കയിലെ ആദ്യ വിസില്‍ മുതല്‍ ന്യൂയോര്‍ക്ക് ന്യൂജഴ്‌സി സ്‌റ്റേഡിയത്തിലെ കലാശപ്പോരാട്ടം വരെ പ്രവാസ ലോകത്തെ കളിപ്രേമികള്‍ക്കായി റിയാദ് അല്‍ മദീന ഹൈപ്പര്‍മാര്‍ക്കറ്റില്‍ ഒരുക്കിയ ‘അല്‍ മദീന-റിയാദ് ടാക്കീസ് തത്സമയ ബിഗ് സ്‌ക്രീന്‍ പ്രദര്‍ശനം-ലോകകപ്പ് വൈബ് ഓണ്‍ 2026’ന് ആവേശോജ്ജ്വല സമാപനം. നാട്ടിന്‍പുറത്തെ ക്ലബ്ബ് അന്തരീക്ഷം […]














