Sauditimesonline

ceasefire
ഭീഷണിയൊഴിഞ്ഞ 24 മണിക്കൂര്‍; നാളെ നിര്‍ണായക ചര്‍ച്ച
gulf, saudi

പതിനെട്ടു വര്‍ഷം നാടുകാണാത്ത ആന്ധ്രാ സ്വദേശിയുടെ മൃതദേഹം നാട്ടിലെത്തിച്ചു

റിയാദ്: പതിനെട്ടു വര്‍ഷം നാടുകാണാത്ത ആന്ധ്രപ്രദേശ് സ്വദേശി മരണത്തിന് കീഴടങ്ങി. മാര്‍ച്ച് 3ന് മരിച്ച കരീംനഗര്‍ സ്വദേശി മോന്‍സയ്യ ഗതാറ (60)യുടെ മൃതദേഹം ചേതനയറ്റ ശരീരം ഇന്നലെ നാട്ടിലെത്തിച്ചു. തൊഴില്‍ തേടി റിയാദിലെത്തിയതിനു ശേഷം നാട്ടില്‍ പോയിട്ടില്ല. കുടുംബവുമായി ബന്ധം ഉണ്ടായിരുന്നെങ്കിലും യാത്രയ്ക്കുളള തടസ്സം കോടതിയില്‍ നിലവിലുളള കേസുകളായിരുന്നു. ഇതു രാജ്യം വിടാന്‍ തടസ്സമായി. നിയമ നടപടികള്‍ പൂര്‍ത്തിയാക്കി എയര്‍പോര്‍ട്ട് ജവാസാത്തില്‍ നിന്നു ഫൈനല്‍ എക്‌സിറ്റ് നേടിയാണ് മൃതദേഹം നാട്ടിലെത്തിച്ചത്. മൃതദേഹം നാട്ടിലെത്തിക്കുന്നതിനുളള ചെലവ് ഇന്ത്യന്‍ എംബസി […]

gulf, saudi

നോര്‍ക്ക ട്രിപ്പിള്‍ വിന്‍: 18 നഴ്‌സുമാര്‍ ജര്‍മ്മനിയിലേയ്ക്ക്

തിരുവനന്തപുരം: നോര്‍ക്ക ട്രിപ്പിള്‍ വിന്‍ പദ്ധതി വഴി 18 നഴ്‌സുമാര്‍ക്ക് ജര്‍മ്മന്‍ വര്‍ക്ക് പെര്‍മിറ്റ് കൈമാറി. പദ്ധതിയുടെ നാലും അഞ്ചും ബാച്ചുകളില്‍ ഉള്‍പ്പെട്ട ജര്‍മ്മന്‍ ഭാഷാപരിശീലനം പൂര്‍ത്തിയാക്കിയ എട്ട് നഴ്‌സുമാര്‍ക്കും വര്‍ക്ക് പെര്‍മിറ്റുകള്‍ കൈമാറി. നോര്‍ക്ക റസിഡന്റ് വൈസ് ചെയര്‍മാന്‍ പി. ശ്രീരാമകൃഷ്ണന്‍ ആണ് വര്‍ക്ക് പെര്‍മിറ്റ് കൈമാറിയത്. ജര്‍മ്മനിയിലേയ്ക്ക് ട്രിപ്പിള്‍ വിന്‍ വഴി റിക്രൂട്ട്‌ചെയ്ത നഴ്‌സുമാര്‍ അടുത്ത ആറുമാസത്തിനുളളില്‍ 1000 പിന്നിട്ട് വലിയ കൂട്ടമായി മാറുമെന്നാണ് പ്രതീക്ഷിക്കുന്നത്. തിരുവനന്തപുരം, കൊച്ചി സെന്ററുകളില്‍ ജര്‍മ്മന്‍ ഭാഷാ പഠനത്തിന്റെ

gulf, saudi

വാഹനാപകടത്തില്‍ രിസാല സെക്രട്ടറിയുടെ പത്‌നി ഉള്‍പ്പെടെ മൂന്നു മരണം

റിയാദ്: രിസാല സ്റ്റഡി സര്‍ക്കിള്‍ (അര്‍.എസ്.സി) ഒമാന്‍ ദേശീയ സെക്രട്ടറി കോഴിക്കോട് കാപ്പാട് സ്വദേശി ശിഹാബ് കാപ്പാടും കുടുംബവും സഞ്ചരിച്ച വാഹനം അപകടത്തില്‍പെട്ട് മൂന്നു മരണം. ശിഹാബിന്റെ പത്‌നി സഫല (30), മകള്‍ ആലിയ (7), സുഹൃത്ത് മിസ്അബിന്റെ മകന്‍ ദഖ്‌വാന്‍ (6) എന്നിവരാണ് മരിച്ചത്. ഒമാനില്‍നിന്ന് ഉംറ തീര്‍ഥാടനത്തിന് പുറപ്പെട്ട കുടുംബങ്ങള്‍ സൗദി അതിര്‍ത്തി ബത്ഹയില്‍ മാര്‍ച്ച് 30 രാവിലെ 8.30നാണ് അപകടത്തില്‍പ്പെട്ടത്. കണ്ണൂര്‍ മമ്പറം സ്വദേശി മിസ്അബ് കൂത്തുപറമ്പും കുടുംബവുമാണ് ശിഹാബിനൊപ്പം വാഹനത്തില്‍ യാത്രചെയ്തിരുന്നത്.

gulf, saudi

ബത്ഹ കേരള മാര്‍ക്കറ്റില്‍ ട്രെന്‍ഡി വിമാര്‍ട്ട് ഉദ്ഘാടനം ചെയ്തു

റിയാദ്: വിവ ഗ്രൂപ്പിന്റെ ട്രെന്‍ഡി വിമാര്‍ട്ട് ഹൈപ്പര്‍മാര്‍ക്കറ്റ് ബത്ഹ കേരള മാര്‍ക്കറ്റില്‍ പ്രവര്‍ത്തനം ആരംഭിച്ചു. മാനേജിംഗ് ഡയറക്ടര്‍ ശൈഖ് ഷംസീര്‍, സിഇഒ മുഹമ്മദ് സിനാന്‍, ഡയറക്ടര്‍മാരായ മുഹമ്മദ് മുസ്തഫ, മുഹമ്മദ് ആഷിഖ് കൊട്ടേക്കാട്, വ്യവസായ പ്രമുഖരായ അലവിക്കുട്ടി ഒളവട്ടൂര്‍, നജ്മുദ്ദീന്‍ മഞ്ഞളാംകുഴി എന്നിവരുടെ സാന്നിധ്യത്തില്‍ ജാബിര്‍ തങ്ങള്‍ ഉദ്ഘാടനം നിര്‍വ്വഹിച്ചു. സൗദി പൗരപ്രമുഖരും സാമൂഹിക, സാംസ്‌കാരിക രംഗത്തെ പ്രമുഖരും സന്നിഹിതരായിരുന്നു. ഉപഭോക്താക്കള്‍ക്ക് പുതിയ ഷോപ്പിംഗ് അനുഭവം സമ്മാനിയ്ക്കാന്‍ വിപുലമായ സൗകര്യങ്ങളാണ് ട്രെന്‍ഡി വിമാര്‍ട്ട് ഹൈപ്പര്‍മാര്‍ക്കറ്റില്‍ ഒരുക്കിയിട്ടുളളത്. പലചരക്ക്

gulf, saudi

പാലക്കാട് കൂട്ടായ്മ ഇഫ്താര്‍ സംഗമം

റിയാദ്: ഐക്യത്തിന്റെയും സൗഹൃദത്തിന്റെയും ഉത്സവ വിരുന്നൊരുക്കി പാലക്കാട് ജില്ലാ പ്രവാസി അസോസിയേഷന്‍ ഇഫ്താര്‍ സംഗമം. റിയാദ് സുലൈ എക്‌സിറ്റ് 18ലെ സദാ കമ്മ്യൂണി സെന്ററില്‍ നടന്ന സംഗമത്തില്‍ ജാതി, മത, രാഷ്ട്രീയ ഭേദമന്യേ നിരവധിപേര്‍ പങ്കെടുത്തു. ഇഫ്താര്‍ വിരുന്നിനൊപ്പം പാലക്കാട് ജില്ലയിലെ പതിനഞ്ച് അനാഥ, അഗതി മന്ദിരങ്ങളിലും ഫ്താര്‍ ഒരുക്കിയാണ് അസോസിയേഷന്‍ ഫ്താര്‍ സംഗമം ഒരുക്കിയത്. സാംസ്‌കാരിക സമ്മേളനം ശിഹാബ് കൊട്ടുകാട് ഉദ്ഘാടനം ചെയ്തു,. പ്രസിഡന്റ് ഷഫീര്‍ പത്തിരിപ്പാല അധ്യക്ഷത വഹിച്ചു. സെക്രട്ടറി അബൂബക്കര്‍ നഫാസ് സ്വാഗതവും

gulf, saudi

കോട്ടയം ഒഐസിസി ഇഫ്താര്‍ ഈവനിംഗ്

റിയാദ്: മതമൈത്രിയുടെ സന്ദേശം പങ്കുവെച്ചു ഒഐസിസി കോട്ടയം ജില്ലാ കമ്മിറ്റി ‘ഇഫ്താര്‍ ഈവനിംഗ്’ ശ്രദ്ധേയമായി. അസീസിയ അല്‍മദീന ഹൈപ്പര്‍മാര്‍ക്കറ്റ് ഓഡിറ്റോറിയത്തില്‍ സംഘടിപ്പിച്ച ഇഫ്താര്‍ സംഗമത്തില്‍ കോട്ടയം ജില്ല പ്രതിനിധികള്‍ക്ക് പുറമെ റിയാദിലെ രാഷ്ട്രീയ, സാമൂഹിക, സാംസ്‌കാരിക, ജീവകാരുണ്യ രംഗത്തെ പ്രമുഖര്‍ പങ്കെടുത്തു. ഒഐസിസി കോട്ടയം ജില്ലാ പ്രസിഡന്റ് ബഷീര്‍ കോട്ടയം അദ്ധ്യക്ഷത വഹിച്ചു. സാംസ്‌കാരിക സമ്മേളനം ഒഐസിസി സെന്‍ട്രല്‍ കമ്മിറ്റി പ്രസിഡന്റ് സലിം കളക്കര ഉദ്ഘാടനം ചെയ്തു. കെപിസിസി ജനറല്‍ സെക്രട്ടറി അഡ്വ.പി എ. സലിം മുഖ്യാതിഥിയായിരുന്നു.

gulf, saudi

മാസപ്പിറവി സൗദി സുപ്രിം കോടതി സ്ഥിരീകരിച്ചു; നമസ്‌കാര സമയം

റിയാദ്: ശവ്വാല്‍ മാസപ്പിറവി ദൃശ്യമായതായി സൗദി സുപ്രീം കോടതി സ്ഥിരീകരിച്ചു. ഈദുല്‍ഫിത്തര്‍ മാര്‍ച്ച് 30 ഞായറാഴ്ച ആഘോഷിക്കും. നാളെ സൂര്യോദയത്തിന് തൊട്ടുപിന്നാലെ രാജ്യത്തു ഈദ് നമസ്‌കാരം നടക്കുമെന്നും അധികൃതര്‍ അറിയിച്ചു. റിയാദിലെ ഹോത്ത സുദൈര്‍, തുമൈര്‍ എന്നിവിടങ്ങളിലാണ് മാസപ്പിറവി ദൃശ്യമായത്. ഒമാന്‍ ഒഴികെ മറ്റ് ജിസിസി രാജ്യങ്ങളിലും നാളെ ഈദുല്‍ ഫിത്വര്‍ ആഘോഷിക്കും. സൗദിയില്‍ 19,887 പള്ളികളില്‍ ഈദ് നമസ്‌കാരം നടക്കും. ഇതിനുളള ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി ഇസ്‌ലാമിക കാര്യ മന്ത്രി ശൈഖ് അബ്ദുല്ലത്തീഫ് അല്‍ശൈഖ് പറഞ്ഞു. പ്രഭാത

gulf, saudi

കുരുന്നുകള്‍ക്ക് പെരുന്നാള്‍ പുടവ സമ്മാനിച്ചു

റിയാദ്: കുരുന്നുകള്‍ക്കു പെരുന്നാള്‍ കോടി സമ്മാനിച്ച് തലശ്ശേരി മുസ്‌ലിം വെല്‍ഫെയര്‍ അസോസിയേഷന്‍. തലശ്ശേരി അന്‍വാരിയ എല്‍പി സ്‌കൂള്‍, തഹ്‌ലിം അവാം സ്‌കൂള്‍ എന്നിവിടങ്ങളിലെ 200 വിദ്യാര്‍ത്ഥികള്‍ക്കാണ് വസ്ത്രം വിതരണം ചെയ്തത്. അസോസിയേഷന്‍ പ്രസിഡന്റ് തന്‍വീര്‍ ഹാഷിം, സെക്രട്ടറി ഷമീര്‍ തീക്കൂക്കില്‍ എന്നിവര്‍ നേതൃത്വം നല്‍കി. പ്രവര്‍ത്തക സമിതി അംഗങ്ങളായ സമീര്‍ മൈലാടാന്‍, എസ്സാര്‍ മുഹമ്മദ്, കോഓര്‍ഡിനേറ്റര്മാരായ അബൂബക്കര്‍ സിദ്ദിക്, റഫീഖ് ഓവി, സിസിഎഫ് സെക്രട്ടറി മുഹമ്മദ് നിസാര്‍, നവാസ്, സ്‌കൂള്‍ ഹെഡ്മിസ്ട്രസ് സോയ ടീച്ചര്‍, ആബിദ ടീച്ചര്‍,

gulf, saudi

പെരുന്നാള്‍ കിറ്റ് വിതരണം ചെയ്തു കെഎംസിസി

റിയാദ്: ജോലിയും ശമ്പളവുമില്ലാതെ നിയമ കുരുക്കില്‍ കഴിയുന്ന പ്രവാസികള്‍ക്ക് റിയാദ് മലപ്പുറം ജില്ല കെഎംസിസി കമ്മിറ്റി പെരുന്നാള്‍ കിറ്റ് വിതരണം ചെയ്തു. പ്രസിഡന്റ് ഷൗക്കത്ത് കടമ്പോട്ട് അധ്യക്ഷത വഹിച്ചു. ബത്ഹയിലെ നൂര്‍ ഓഡിറ്റോറിയത്തില്‍ നടന്ന പരിപാടിയില്‍ കെഎംസിസി നാഷണല്‍ കമ്മിറ്റി സെക്രട്ടറിയേറ്റ് അംഗം കോയാമു ഹാജി ഉദ്ഘാടനം ചെയ്തു. ജില്ലയിലെ പതിനാറ് നിയോജക മണ്ഡലം കമ്മിറ്റികള്‍ മുഖേനയാണ് പെരുന്നാള്‍ കിറ്റിന് അര്‍ഹരായ പ്രവാസികളെ കണ്ടെത്തിയത്. പെരുന്നാള്‍ കിറ്റ് വിതരണ ഉല്‍ഘാടനം സെന്‍ട്രല്‍ കമ്മിറ്റി ജനറല്‍ സെക്രട്ടറി ശുഹൈബ്

gulf, saudi

അലിവ് ഹാഫ് റിയാല്‍ ക്ലബ്ബ് സംഗമം

റിയാദ്: ഒതുക്കുങ്ങല്‍ പഞ്ചായത്ത് കെഎംസിസി അലിവ് ഹാഫ് റിയാല്‍ ക്ലബ്ബ് സംഗമവും ഇഫ്താര്‍ മീറ്റും ബത്ഹ ഡി പാലസ് ബിസിനസ് ഹാളില്‍ നടന്നു. വേങ്ങര മണ്ഡലം കെഎംസിസി പ്രസിഡന്റ് നജ്മുദീന്‍ അരീക്കന്‍ ഉദ്ഘാടനം ചെയ്തു. റിയാദ് മലപ്പുറം ജില്ല കെഎംസിസി പ്രസിഡന്റ് ഷൗക്കത്ത് കടമ്പോട്ട് മുഖ്യ പ്രഭാഷണം നിര്‍വഹിച്ചു. ഹലാലകള്‍ കൊണ്ട് വിസ്മയം തീര്‍ത്ത് ഒരു പതിറ്റാണ്ട് കാലമായി നിരവധി നിര്‍ധന രോഗികള്‍ക്ക് ലക്ഷകണക്കിന് രൂപയുടെ സഹായമെത്തിച്ച അലിവ് ഹാഫ് റിയാല്‍ ക്ലബ്ബ് പദ്ധതി കൂടുതല്‍ പ്രവര്‍ത്തകരിലേക്ക്

gulf, saudi

ഇസ്‌ലാഹി സെന്റര്‍ നാല്പതാം വാര്‍ഷികം ഏപ്രില്‍ 11ന് റിയാദില്‍

റിയാദ്: റിയാദ് ഇന്ത്യന്‍ ഇസ്‌ലാഹി സെന്റര്‍ നാല്പതാം വാര്‍ഷികം സമാപന സമ്മേളനം ഏപ്രില്‍ 11ന് നടക്കും. ഇതിന്റെ പ്രചാരണ ഉദ്ഘാടനം സംസ്ഥാന ഹജ്ജ് കമ്മിറ്റി അംഗവും കെഎന്‍എം സംസ്ഥാന ട്രഷററുമായ നൂര്‍ മുഹമ്മദ് നൂര്‍ഷ, ദഅ്‌വ ആന്റ് അവയര്‍നസ് സൊസൈറ്റി പ്രബോധക വിഭാഗം മേധാവി മാഹിര്‍ ബിന്‍ മുഹമ്മദ് അല്‍ഹമാമി എന്നിവര്‍ നിര്‍വഹിച്ചു. നാല്പത് വര്‍ഷം സജീവമായി പ്രവര്‍ത്തനരംഗത്ത് നില്‍ക്കുവാന്‍ ഇസ്ലാഹി സെന്ററിന് സാധിച്ചത് ആദര്‍ശ രംഗത്തെ പ്രതിബദ്ധതയും പ്രവര്‍ത്തനരംഗത്തെ മികവുകൊണ്ടുമാണെന്ന് നൂര്‍ മുഹമ്മദ് നൂര്‍ഷ പറഞ്ഞു.

gulf, saudi

അര്‍ബുദ ബാധിതര്‍ക്ക് കാരുണ്യ ഹസ്തം; മൈത്രി 20 ലക്ഷം വിതരണം ചെയ്യും

റിയാദ്: അര്‍ബുദ ബാധിതരായ നിര്‍ധനര്‍ക്കു കാരുണ്യ ഹസ്തവുമായി റിയാദിലെ പ്രവാസി കൂട്ടായ്മ മൈത്രി കരുനാഗപ്പളളി. 10,000 രൂപ വീതം 200 പേര്‍ക്ക് ധന സഹായം നല്‍കുന്ന 20 ലക്ഷം രൂപയുടെ പദ്ധതിയാണ് നടപ്പിലാക്കുന്നത്. മൈത്രി ഇരുപതാം വാര്‍ഷികത്തിന്റെ ഭാഗമായാണ് പദ്ധതിയെന്ന് ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. ഏപ്രില്‍ അവസാനം കരുനാഗപ്പള്ളിയില്‍ സഹായം വിതരണം ചെയ്യും. നിര്‍ധിഷ്ട ഫോമില്‍ അപേക്ഷ സമര്‍പ്പിക്കുന്നവരില്‍ നിന്ന് തെരഞ്ഞെടുക്കുന്നവര്‍ക്കാണ് സഹായം. ഏപ്രില്‍ 2 മുതല്‍ 7 വരെ കരുനാഗപ്പള്ളി ഗേള്‍സ് ഹൈസ്‌കൂളിന് സമീപം

gulf, saudi

ഹഫര്‍ അല്‍ ബാത്വിനില്‍ ‘ലോട്ട് ദി വാല്യു ഷോപ്പ്’; ഉത്പ്പന്നങ്ങള്‍ക്കു രണ്ടു മുതല്‍ 22 റിയാല്‍ വരെ

റിയാദ്: കിഴക്കന്‍ പ്രവിശ്യയിലെ ഹഫര്‍ അല്‍ ബാത്വിനില്‍ ലുലു ഒരുക്കിയ ‘ലോട്ട് ദി വാല്യു ഷോപ്പ്’ പ്രവര്‍ത്തനം ആരംഭിച്ചു. ഉപഭോക്താക്കള്‍ക്ക് അനുയോജ്യമായ ബജറ്റ് സൗഹൃദ ഷോപ്പിങ്ങ് അനുഭവം സമ്മാനിക്കാണ് പുതിയ കേന്ദ്രം. അല്‍ ഒതൈം മാളില്‍ സ്ഥിതി ചെയ്യുന്ന ലുലു ഹൈപ്പര്‍മാര്‍ക്കറ്റിനോട് ചേര്‍ന്ന് ഉന്നത ഗുണനിലവാരമുള്ള ഉല്‍പ്പന്നങ്ങളുടെ വിപുല ശേഖരം ഏറ്റവും മികച്ച വിലകളില്‍ ലഭ്യമാക്കുന്ന ലോട്ട് സ്‌റ്റോര്‍ ഉപഭോക്താക്കള്‍ക്ക് ലുലു ഒരുക്കുന്ന പെരുന്നാള്‍ സമ്മാനമാണ്. ജി.സി.സി രാജ്യങ്ങളില്‍ വിജയകരമാണ് ലോട്ട് സ്‌റ്റോറുകളുടെ സ്ഥാനം. അസാധാരണമായ മൂല്യം,

gulf, saudi

കിംഗ് ഫൈസല്‍ യൂണിവേഴ്‌സിറ്റിയും ഇറാം ഇലക്‌ട്രോണിക്‌സും സഹകരണ കരാര്‍ ഒപ്പുവച്ചു

ദമ്മാം: കിംഗ് ഫൈസല്‍ യൂണിവേഴ്‌സിറ്റി എഞ്ചിനീയറിംഗ് കോളേജും ഇറാം പവര്‍ ഇലക്ട്രോണിക്‌സ് കമ്പനിയും ദീര്‍ഘ കാല സഹകരണ ധാരണാപത്രം ഒപ്പുവെച്ചു. യൂണിവേഴ്‌സിറ്റി കാമ്പസില്‍ നടന്ന ചടങ്ങില്‍ അല്‍അഹ്‌സ ഗവര്‍ണര്‍ പ്രിന്‍സ് സൗദ് ബിന്‍ തലാല്‍, കിംഗ് ഫൈസല്‍ യൂണിവേഴ്‌സിറ്റി പ്രസിഡന്റ് ഡോ. മുഹമ്മദ് ബിന്‍ അബ്ദുള്‍ അസീസ് അല്‍ ഒഹാലി, ഇറാം ഹോള്‍ഡിംഗ്‌സിനെ പ്രതിനിധീകരിച്ച് സിഎംഡി ഡോ. സിദ്ദീഖ് അഹമ്മദ്, ഇറാം ഇലക്ട്രോണിക് ഡയറക്ടര്‍ സത്താം അല്‍ ഉമൈരി എന്നിവരാണ് ഒപ്പുവെച്ചത്. ഇന്ത്യന്‍ മാനേജ്‌മെന്റ് കമ്പനിയെ സംബന്ധിച്ചിടത്തോളം

Scroll to Top