മദീന യൂനിവേഴ്‌സിറ്റിയില്‍ അന്താരാഷ്ട്ര സാംസ്‌കാരിക മേള
റിയാദ്: പന്ത്രണ്ടാമത് അന്താരാഷ്ട്ര സാംസ്‌കാരിക മേള മദീനയില്‍ ആരംഭിച്ചു. മദീന ഗവര്‍ണര്‍ പ്രിന്‍സ് സല്‍മാന്‍ ബിന്‍ സുല്‍ത്താന്‍ ഉദ്ഘാടനം ചെയ്തു. ജനങ്ങള്‍ക്കിടയില്‍ ആശയവിനിമയം, ഐക്യം, പരസ്പര ധാരണ എന്നിവ വളര്‍ത്തിയെടുക്കാനാണ് സാംസ്‌കാരിക മേള. വിവിധ രാജ്യങ്ങളുടെ പവിലിയനുകള്‍ ഗവര്‍ണര്‍ സന്ദര്‍ശിച്ചു. കൂട്ടുത്തരവാദിത്തം പ്രോത്സാഹിപ്പിക്കുകയും ഇസ്‌ലാമിക മൂല്യങ്ങള്‍ പരിചയപ്പെടുത്തുന്നതിനും മേള സഹായിക്കും. രാജ്യങ്ങള്‍ക്കിടയില്‍ ആശയ വിനിമയവും സഹവര്‍ത്തിത്വവും സമാധാനവും സൃഷ്ടിക്കാന്‍ വിവിധ പരിപാടികളാണ് മേളയുടെ ഭാഗമായി ഒരുക്കിയിട്ടുളളത്. യൂണിവേഴ്‌സിറ്റി വിദ്യാര്‍ത്ഥികളും പ്രാദേശിക സമൂഹവും തമ്മിലുള്ള ആശയവിനിമയം ശക്തിപ്പെടുത്താന്‍ സാംസ്‌കാരിക […]





