ബാഫഖി തങ്ങള്‍ തലമുറകള്‍ക്ക് തണലേകിയ നേതാവ്: എം എ റസാഖ് മാസ്റ്റര്‍
റിയാദ്: മുസ്ലിം സമുദായംപിന്നാക്കവും ദാരിദ്ര്യവും അനുഭവിച്ചിരുന്ന കാലത്ത് അധികാരത്തിന്റെ തണലോ സൗകര്യങ്ങളോ ഇല്ലാതിരുന്നിട്ടും സമുദായത്തിന് വേണ്ടി നിസ്വാര്‍ത്ഥമായി പ്രവര്‍ത്തിച്ച വലിയ മനുഷ്യനായിരുന്നു സയ്യിദ് അബ്ദുറഹ്മാന്‍ ബാഫഖി തങ്ങളെന്ന് മുസ്ലിം ലീഗ് കോഴിക്കോട് ജില്ലാ പ്രസിഡന്റ് എം എ റസാഖ് മാസ്റ്റര്‍. റിയാദ് കെഎംസിസി കോഴിക്കോട് ജില്ലാ കമ്മിറ്റി ഡി പാലസ് ഓഡിറ്റോറിയത്തില്‍ നല്‍കിയ സ്വീകരണത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. രാഷ്ട്രീയ സാമുഹിക മേഖലകളില്‍ മുസ്ലീംലീഗിനേയും മുസ്ലിം സംഘടനകളെയും പരിഗണിക്കാതിരുന്ന കാലഘട്ടത്തിലായിരുന്നു അദ്ദേഹം സമുദായ നേതൃത്വം കൈയാളിയിരുന്നത്. സംഘര്‍ഷഭരിതവും സങ്കീര്‍ണവുമായ […]













