അഡ്വ. ടി സിദ്ദീഖിന് റിയാദില്‍ സ്വീകരണം
റിയാദ്: കെപിസിസി വര്‍ക്കിംഗ് പ്രസിഡന്റ് അഡ്വ: ടി സിദ്ദിഖ് എംഎല്‍എ റിയാദിലെത്തി. കിംങ് ഖാലിദ് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ സെന്‍ട്രല്‍ കമ്മറ്റി പ്രസിഡന്റ് അബ്ദുള്ള വല്ലാഞ്ചിറയുടെ നേതൃത്വത്തില്‍ ഊഷ്മള സ്വീകരണം നല്‍കി. ‘കോണ്‍ഗ്രസിന്റെ മതേതര മാതൃക -കോമ’ എന്ന പ്രമേയത്തില്‍ അരങ്ങേറുന്ന റിയാദ് ഒഐസിസി 14-ാം വാര്‍ഷികത്തില്‍ പങ്കെടുക്കാനാണ് ടി സിദ്ദീഖിന്റെ സൗദി സന്ദര്‍ശനം. സിനിയര്‍ വൈസ് പ്രസിഡണ്ട് സലിം കളക്കര, വര്‍ക്കിംഗ് പ്രസിഡണ്ട് നവാസ് വെള്ളിമാട്കുന്ന്, ജോയിന്‍ ട്രഷറര്‍ കരീം കൊടുവള്ളി, സെന്‍ട്രല്‍ കമ്മറ്റി ജനറല്‍ സെക്രട്ടറിമാരായ […]














