റിയാദ് കലാഭവന്‍ പുതുവത്സരാഘോഷം ജനു 10ന്
റിയാദ്: കലാഭവന്‍ റിയാദിന്റെ ക്രിസ്ത്മസ്-പുതുവത്സരാഘോഷം ജനുവരി 10ന് മലസിലെ ചെറീസ് റെസ്‌റ്റോറന്റില്‍ നടക്കും. സാമൂഹിക, സേവന രംഗത്തെ മികച്ച പ്രവര്‍ത്തനങ്ങള്‍ക്ക് കലാഭവന്‍ കര്‍മ്മപുരസ്‌കാരം അല്‍ അമല്‍ പോളിക്ലിനിക് മെഡിക്കല്‍ ഡയറക്ടര്‍ ഡോ.രാമചന്ദ്രന് സമ്മാനിക്കും. പ്രവാസലോകത്ത് 20 വര്‍ഷം പൂര്‍ത്തിയ്ക്കിയ ആതുര സേവകരെ ആദരിക്കുകയും ചെയ്യും. ആഘോഷങ്ങളുടെ ഭാഗമായ റിയാദിലെ കലാകാരന്മാര്‍ അവതരിപ്പിക്കുന്ന വിവിധ കലാപരിപാടികള്‍ അരങ്ങേറുമെന്നും കലാഭവന്‍ ചെയര്‍മാന്‍ ഷാരോണ്‍ ഷെരീഫ്, സെക്രട്ടറി അലക്‌സ് കൊട്ടാരക്കര, ട്രഷറര്‍ കൃഷ്ണകുമാര്‍ എന്നിവര്‍ അറിയിച്ചു.














