ബുറൈദയില്‍ റബിയ ഉത്സവത്തിന് തിരക്കേറി
മിദിലാജ് വലിയന്നൂര്‍ ബുറൈദ: അറബ് ഗ്രാമീണ പൈതൃകം വിളംബരം ചെയ്യുന്ന റബിയ ആഘോഷങ്ങള്‍ക്ക് ബുറൈദയില്‍ തുടക്കം. പരമ്പരാഗത വിഭവങ്ങള്‍ തയ്യാറാക്കുന്നതും കരകൗശല ഉത്പ്പന്നങ്ങളുടെ നിര്‍മാണവും പ്രദര്‍ശിപ്പിക്കുന്ന പവിലിയനാണ് സന്ദര്‍ശകരെ ആകര്‍ഷിക്കുന്നത്. ബുറൈദ അല്‍ ഹസിയ റോഡിലാണ് റബിയ ആഘോഷങ്ങള്‍ക്ക് വേദി ഒരുക്കിയിട്ടുളളത്. വിവിധ സര്‍ക്കാര്‍ ഏജന്‍സികള്‍ സംയുക്തമായാണ് ആഘോഷ പരിപാടികള്‍ക്ക് നേതൃത്വം നല്‍കുന്നത്. കാര്‍ഷിക ഗ്രാമമായ ബുറൈദയില്‍ ശീതകാലത്തെ പ്രധാന ആഘോഷങ്ങളിലൊന്നാണ് റബിയ മേള. പരമ്പരാഗത അറബ് വിഭവങ്ങള്‍ പരിചയപ്പെടാനും തയ്യാറാക്കുന്ന വിധം പുതു തലമുറക്ക് പഠിക്കാനും […]














