പ്രവാസി ദ്രോഹ നടപടികളില്‍ നിന്ന് സര്‍ക്കാര്‍ പിന്മാറണം: സമസ്ത ഇസ്‌ലാമിക് സെന്റര്‍
റിയാദ്: വിദേശത്തുനിന്ന് വരുന്നവര്‍ക്ക് നിര്‍ബന്ധിത ഹോം ക്വാറന്റൈന്‍ ഉള്‍പ്പെടെ പ്രവാസികളെ ദ്രോഹിക്കുന്ന നടപടികളില്‍ നിന്ന് സര്‍ക്കാര്‍ പിന്മാറണമെന്ന് സമസ്ത ഇസ്‌ലാമിക് സെന്റര്‍ സഊദി നാഷണല്‍ കമ്മിറ്റി സെക്രട്ടേറിയറ്റ് ആവശ്യപ്പട്ടു. കൊവിഡ് വ്യാപനത്തിന്റെ പേരിലാണ് ഇത്തരമൊരു നിര്‍ദേശം. എന്നാല്‍, വ്യാപകമായി സര്‍ക്കാര്‍ ആഘോഷങ്ങളും പരിപാടികളും യാതൊരു മാനദണ്ഡങ്ങളും പാലിക്കാതെയാണ് നടക്കുന്നത്. പാര്‍ട്ടി സമ്മേളനങ്ങളും ഫുട്‌ബോള്‍ മേളകളും ഉദ്ഘാടന മാമാങ്കങ്ങള്‍ക്കും നിയന്ത്രണമില്ല. ശക്തമായ മുന്‍കരുതലുകളും ടെസ്റ്റുകള്‍ക്കും വിധേയമായി എത്തുന്ന പ്രവാസികളെയാണ് വീടുകളില്‍ തളച്ചിടാന്‍ നിര്‍ബന്ധിക്കുന്നത്. മണിക്കൂറുകള്‍ക്കുളില്‍ വിവിധ കൊവിഡ് പരിശോധനകളും […]













