മസ്ജിദുകളില്‍ കൊവിഡ് ബാധ ഇല്ല
റിയാദ്: സൗദിയില്‍ 24 മണിക്കൂറിനിടെ 96 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. 27 പേര്‍ക്ക് രോഗം സ്ഥിരീകരിച്ച റിയാദിലാണ് ഏറ്റവും കൂടുതല്‍ വൈറസ് ബാധ റിപ്പോര്‍ട്ട് ചെയ്തത്. രാജ്യത്ത് ചികിത്സയിലായിരുന്ന 5 പേര്‍ മരിച്ചതായും ആരോഗ്യ മന്ത്രാലയം അറിയിച്ചു. അതിനിടെ, രാജ്യത്തെ മസ്ജിദുകള്‍ കൊവിഡ് മുക്തമാണെന്ന് ഇസ്‌ലാമിക കാര്യ മന്ത്രാലയം അറിയിച്ചു. കഴിഞ്ഞ നാലു ദിവസത്തിനിടെ മസ്ജിദുകളില്‍ കൊവിഡ് റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. അണു നശീകരണത്തിനായി മസ്ജിദുകള്‍ അടക്കേണ്ട സ്ഥിതി ഉണ്ടായിട്ടില്ലെന്നും മന്ത്രാലയം വ്യക്തമാക്കി. മസ്ജിദുകളിലെത്തുന്ന വിശ്വാസികള്‍ കൊവിഡ് പ്രോട്ടോകോള്‍ […]













