Sauditimesonline

russul
റസ്സല്‍ മഠത്തിപ്പറമ്പിലിന് പിഎംഎഫ് യാത്രയയപ്പ്

Saudi News

Damam, gulf, Jeddah, Riyad

കൊവിഡ് ബാധിതരുടെ എണ്ണം ഉയരുന്നു

റിയാദ്: സൗദിയില്‍ കൊവിഡ് ബാധിതരുടെ എണ്ണം ഉയരുന്നു. 24 മണിക്കൂറിനിടെ പുതുതായി 146 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. രണ്ട് പേര്‍ മരിച്ചു. 99 പേര്‍ രോഗമുക്തി നേടി. വിവിധ പ്രവിശ്യകളിലായി 31 പേര്‍ തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയില്‍ കഴിയുന്നുണ്ട്. കഴിഞ്ഞ മൂന്ന് ദിവസം തുടര്‍ച്ചയായി 100ന് മുകളിലാണ് പുതുതായി കൊവിഡ് ബാധിക്കുന്നവരുടെ എണ്ണം. രാജ്യത്ത് ഇതുവരെ 5,50,988 പേര്‍ക്കാണ് കൊവിഡ് ബാധിച്ചതെന്നും ആരോഗ്യ മന്ത്രാലയം അറിയിച്ചു. അതിനിടെ, അഞ്ച് വയസ് മുതലുളള കുട്ടികള്‍ക്കും വാക്‌സിന്‍ കൊടുക്കും. ബൂസ്റ്റര്‍ […]

Damam, gulf, Jeddah, Riyad

ബൂസ്റ്റര്‍ ഡോസ് അപ്പോയ്ന്റ്‌മെന്റ് എല്ലാവര്‍ക്കും

റിയാദ്: സൗദിയില്‍ കൊവിഡ് വാക്‌സിന്റെ ബൂസ്റ്റര്‍ ഡോസ് മുഴുവന്‍ ആളുകള്‍ക്കും ലഭ്യമാക്കുന്നതിന് ബുക്കിംഗ് ആരംഭിച്ചു. രണ്ട് ഡോസ് വാക്‌സിന്‍ സ്വീകരിച്ച് ആറു മാസം പിന്നിട്ടവര്‍ക്ക് മാത്രമാണ് നേരത്തെ സിഹത്തി ആപ് വഴി ബുക് ചെയ്യാന്‍ സൗകര്യം ഉണ്ടായിരുന്നത്. എന്നാല്‍ ഒമൈക്രോണ്‍ ലോക രാജ്യങ്ങളില്‍ പ്രത്യക്ഷപ്പെട്ട സാഹചര്യത്തില്‍ പ്രതിരോധ ശേഷി ഉറപ്പു വരുത്തുന്നതിന് അപ്പോയ്ന്റ് നേടുന്ന മുഴുവന്‍ ആളുകള്‍ക്കും ബൂസ്റ്റര്‍ ഡോസ് വിതരണം ചെയ്യും. ഫെബ്രുവരി 1 മുതല്‍ തവക്കല്‍നാ ആപില്‍ ബൂസ്റ്റര്‍ ഡോസ് എടുത്തവര്‍ക്ക് മാത്രമായിരിക്കും ഇമ്യൂണ്‍

Damam, gulf, Jeddah, Riyad

ലുലു ഹൈപ്പര്‍ കിഴക്കന്‍ പ്രവിശ്യയില്‍ വിലക്കിഴിവ്; 200 റിയാല്‍ പര്‍ചേസിന് 100 റിയാല്‍ ഗിഫ്റ്റ് വൗചര്‍

ദമാം: ആഘോഷ നാളില്‍ ലുലു ഹൈപ്പറിന്റെ വാര്‍ഷീകാഘോഷ സമ്മാനം. ഒരാഴ്ച്ച നീണ്ടുനില്‍ക്കുന്ന വന്‍ വിലക്കിഴിവ് കിഴക്കന്‍ പ്രവിശ്യയിലെ ലുലു സ്‌റ്റോറുകളില്‍ ആരംഭിച്ചു. ജുബൈല്‍, ദമ്മാം ഷാത്തി എന്നിവിടങ്ങളിലെ ലുലു ഹൈപ്പര്‍മാര്‍ക്കറ്റുകളിലും ജുബൈല്‍ ഗലേറിയ ലുലു എക്‌സ്പ്രസ് എന്നിവിടങ്ങളിലുമാണ് ഓഫര്‍. ഡിസംബര്‍ 25 വരെ വിലക്കിഴിവും വിവിധ ഓഫറുകളും തുടരും. പലചരക്ക് സാധനങ്ങള്‍, ലൈഫ് സ്‌റ്റൈല് ഉല്പ്പന്നങ്ങള്‍, ഇലക്ട്രോണിക്‌സ് തുടങ്ങിയ വിഭാഗങ്ങളില്‍ പ്രത്യേക ഓഫറും പ്രഖ്യാപിച്ചിട്ടുണ്ട്. കൂടാതെ വസ്ത്രങ്ങള്‍, ആഭരണങ്ങള്‍, പാദരക്ഷകള്‍, കിഡ്‌സ് ഉലപ്പന്നങ്ങള്‍, ലേഡിസ് ബാഗുകള്‍ എന്നിവ

Damam, gulf, Jeddah, Riyad

സീനിയര്‍ കെയര്‍ അസിസ്റ്റന്റ്: യുകെയില്‍ അവസരം

റിയാദ്: ബ്രിട്ടനില്‍ തൊഴില്‍ തേടുന്നവര്‍ക്ക് സുവര്‍ണാവസരം. ആരോഗ്യ മേഖലയില്‍ നിരവധി തൊഴിലവസരങ്ങളാണ് പൊതു, സ്വകാര്യ മേഖലയില്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുളളത്. സ്വകാര്യ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന ആരോഗ്യ പരിചരണ കേന്ദ്രങ്ങളിലേക്ക് സീനിയര്‍ ഹെല്‍ത് കെയര്‍ അസിസ്റ്റന്റ് തസ്തികയില്‍ നിരവധി ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. എഎന്‍എം, ജിഎന്‍എം, പോസ്റ്റ് ബേസിക്, ബിഎസ്‌സി, അല്ലെങ്കില്‍ ഏതെങ്കിലും ഹെല്‍ത് പ്രൊഫഷണല്‍ യോഗ്യത നേടിയവര്‍ക്ക് അപേക്ഷിക്കാം. താല്‍പര്യമുളളവര്‍ bdo4@espanovus.ukഎന്ന ഇ-മെയില്‍ വിലാസത്തില്‍ വിശദമായ ബയോ ഡാറ്റ അയക്കുക. ആഴ്ചയില്‍ 39 മണിക്കൂര്‍. ഓവര്‍ടൈമിനും അവസരം ഉണ്ട്.

Damam, gulf, Jeddah, Riyad

ഓറ ആര്‍ടിക്രാഫ്റ്റ് ‘രംഗ്’ ചിത്രപ്രദര്‍ശനം

റിയാദ്: മലയാളി വീട്ടമ്മമാരുടെ കൂട്ടായ്മ ഓറ ആര്‍ടിക്രാഫ്റ്റ് റിയാദില്‍ ചിത്രപ്രദര്‍ശനം സംഘടിപ്പിച്ചു. രംഗ് എന്ന പേരില്‍ റിയാദ് അവന്യൂമാളില്‍ നടന്ന പരിപാടി ഫിംഗര്‍ പെയ്ന്റിംഗ് ആര്‍ട്ടിസ്റ്റും ഗിന്നസ് റെക്കോഡ് ഉടമയുമായ വിനി വേണുഗോപാല്‍ ഉദ്ഘാടനം ചെയ്തു. വിരല്‍ തുമ്പുകള്‍ ഉപയോഗിച്ച് പൂന്തോട്ടം വരച്ചായിരുന്നു ഉദ്ഘാടനം. വിനി വേണുഗോപാലിന് ലാലു വര്‍ക്കി ഉപഹാരം സമ്മാനിച്ചു. കാലിഗ്രഫി പ്ര്വര്‍ശനം, കളറിംഗ്, ഡ്രോയിംഗ്, കാര്‍ഡ് മെയ്കിംഗ് മത്സരം എന്നിവയും അരങ്ങേറി. പ്രവാസി കുടുംബിനികളുടെയും കുട്ടികളുടെയും സര്‍ഗ ശേഷി പരിപോഷിപ്പിക്കുന്നതിനാണ് ഓറ ആര്‍ടിക്രാഫ്ട്

Damam, gulf, Jeddah, Riyad

സൗദിക്കു പുറത്തുപോകുന്നത് ഒഴിവാക്കണമെന്ന് പബ്‌ളിക് ഹെല്‍ത് അതോറിറ്റി

റിയാദ്: ഒമൈക്രോണ്‍ സാന്നിധ്യം കൂടുതല്‍ രാജ്യങ്ങളില്‍ വ്യാപിക്കുന്ന സാഹചര്യത്തില്‍ സൗദിയില്‍ നിന്നു പുറത്തു പോകുന്നത് ഒഴിവാക്കണമെന്ന് പബ്‌ളിക് ഹെല്‍ത് അതോറിറ്റി. സൗദിയില്‍ നിന്നു വാക്‌സിന്‍ സ്വീകരിക്കാതെ നേരത്തെ രാജ്യം വിടുകയും വിദേശ രാജ്യങ്ങളില്‍ നിന്ന് മടങ്ങുകയും ചെയ്യുന്നവര്‍ വാക്‌സിന്‍ സ്വീകരിച്ചവരാണെങ്കിലും 5 ദിവസം ക്വാറന്റെനില്‍ കഴിയണം. ശ്വാസകോശ രോഗങ്ങള്‍, പനി എന്നിവ അനുഭവപ്പെടുന്നവര്‍ കൊവിഡ് പരിശോധന നടത്തണമെന്നും അതോറിറ്റി ആവശ്യപ്പെട്ടു. രാജ്യത്തുളള പൗരന്‍മാരുടെ സുരക്ഷ മുന്‍നിര്‍ത്തിയാണ് അതോറിറ്റിയുടെ മുന്നറിയിപ്പ്. അതേസമയം, രാജ്യം വിടുന്നതിന് വിലക്ക് ഏര്‍പ്പെടുത്തിയിട്ടില്ല. അതിനിടെ,

Damam, gulf, Jeddah, Riyad

അറബി കാലിഗ്രഫിക്ക് യുനസ്‌കോ അംഗീകാരം

റിയാദ്: അറബി കാലിഗ്രഫിക്ക് യുനസ്‌കോയുടെ അംഗീകാരം. സൗദി അറേബ്യയുടെ നേതൃത്വത്തില്‍ സമര്‍പ്പിച്ച അപേക്ഷ പരിഗണിച്ച് അദൃശ്യ സാംസ്‌കാരിക വാഭാഗത്തിലാണ് അറബി കാലിഗ്രഫിയെ ഉള്‍പ്പെടുത്തി അംഗീകാരം നല്‍കിയത്. അറബി കാലിഗ്രഫിയുടെ സൗന്ദര്യവും പൈതൃകവും പരിഗണിച്ചാണ് യുനസ്‌കോ അംഗീകാരം. സൗദിയുടെ നേതൃത്വത്തില്‍ 15 അറബ് രാജ്യങ്ങള്‍ നല്‍കിയ അപേക്ഷയെ തുടര്‍ന്നാണ് യുഎന്‍ എഡ്യൂകേഷനല്‍, സയന്റിഫിക് ആന്റ് കള്‍ചറല്‍ ഓര്‍ഗനൈസേഷന്‍ അറബി കാലിഗ്രഫിയെ അംഗീകരിച്ചത്. അറബി അക്ഷരങ്ങളുടെ കലാ മികവും മികച്ച കലാരൂപവുമാണ് അറബി കാലിഗ്രഫിയെന്ന് യുനസ്‌കോ വിലയിരുത്തി. കാലിഗ്രഫിയുടെ സൗന്ദര്യവും

Damam, gulf, Jeddah, Riyad

റിയാദ് മെട്രോ മൂന്ന് മാസത്തിനകം

റിയാദ്: റിയാദ് മെട്രോ മൂന്ന് മാസത്തിനം വാണിജ്യാടിസ്ഥാനത്തില്‍ സര്‍വീസ് ആരംഭിക്കുമെന്ന് റോയല്‍ കമ്മീഷന്‍. മെട്രോ റെയില്‍ പദ്ധതിയുടെ 92 ശതമാനം നിര്‍മാണം പൂര്‍ത്തിയാക്കിയതായും കമ്മീഷന്‍ അറിയിച്ചു. സൗദി തലസ്ഥാന നഗരിയെ ബന്ധിപ്പിക്കുന്ന ബൃഹത് പദ്ധതിയാണ് റിയാദ് മെട്രോ. സര്‍വീസ് ആരംഭിക്കുന്നതോ ൈലോകത്തിലെ ഏറ്റവും വലിയ മെട്രോകളിലൊന്നായി റിയാദ് മെട്രോ മാറും. റിയാദ് റോയല്‍ കമ്മീഷന് കീഴിലാണ് മെട്രോ പദ്ധതി നടപ്പിലാക്കുന്നത്. ട്രാക്കുകളുടെ നിര്‍മാണം പൂര്‍ണമായും പൂര്‍ത്തിയായി. സിഗ്‌നലുകള്‍, സുരക്ഷാ സംവിധാനങ്ങള്‍ എന്നിവയും സജ്ജമാണ്. സ്‌റ്റേഷനുകളിലെ ഫിനിഷിംഗ് ജോലികളാണ്

Damam, gulf, Jeddah, Riyad

കുനൂര്‍ ദുരന്തം: ധീര സൈനികര്‍ക്ക് പ്രണാമം അര്‍പ്പിച്ച് റിയാദ് ടാകീസ്

റിയാദ്: കുനൂര്‍ ഹെലികോപ്റ്റര്‍ അപകടത്തില്‍ ജീവന്‍ പൊലിഞ്ഞ സൈനിക ഉദ്യോഗസ്ഥര്‍ക്ക് പ്രവാസി സമൂഹത്തിന്റെ പ്രണാമം. റിയാദാലെ പ്രവാസി കൂട്ടായ്മ റിയാദ് ടാകീസിന്റെ നേതൃത്വത്തിലാണ് അനുസ്മരണം സംഘടിപ്പിച്ചത്. സംയുക്ത സൈനിക മേധാവി ജന. ബിപിന്‍ റാവത്ത്, പത്‌നി മധുലിക റാവത്ത്, മലയാളി വ്യോമസേന വാറന്റ് ഓഫീസര്‍ എ. പ്രദീപ് എന്നിവര്‍ ഉള്‍പ്പെടെ കൂനൂര്‍ അപകടത്തില്‍ ജീവന്‍ പൊലിഞ്ഞവര്‍ക്കാണ് അനുസ്മരണ ചടങ്ങ് സംഘടിപ്പിച്ചത്. മലാസ് അല്‍മാസ് ഓഡിറ്റോറിയത്തില്‍ പുഷ്പാര്‍ച്ചനയോടെ പരിപാടി ആരംഭിച്ചത്. ശിഹാബ് കൊട്ടുകാട് മുഖ്യപ്രഭാഷണം നിര്‍വഹിച്ചു. ഇന്ത്യക്ക് നഷ്ട്ടമായതു

Damam, gulf, Jeddah, Riyad

പുതിയ പ്രതിസന്ധി: ഇന്ത്യയില്‍ നിന്ന് ബൂസ്റ്റര്‍ ഡോസ് ഇല്ലാതെ തവക്കല്‍നാ ഇമ്യൂണ്‍ ലഭിക്കില്ല

റിയാദ്: ഇന്ത്യയില്‍ നിന്ന് ബൂസ്റ്റര്‍ ഉള്‍പ്പെടെ മൂന്ന് ഡോസ് വാക്‌സിന്‍ എടുത്തവര്‍ക്ക് മാത്രമായിരിക്കും തവക്കല്‍നാ ആപ്പില്‍ ഇമ്യൂണ്‍ സ്റ്റാറ്റസ് ലഭ്യമാക്കുക എന്ന് സൂചന. ഇന്നലെ വരെ രണ്ട് ഡോസ് എടുത്തവര്‍ക്ക് ഇമ്യൂണ്‍ സ്റ്റാറ്റസ് ലഭിച്ചിരുന്നു. കേരളത്തിലുളള സൗദി പ്രവാസികള്‍ ഇന്നു മുതല്‍ തവക്കല്‍നാ ആപ്പില്‍ കൊവിഡ് വാക്‌സിനേഷന്‍ സര്‍ട്ടിഫിക്കേറ്റ് അപ്‌ലോഡ് ചെയ്യാന്‍ ശ്രമിച്ചെങ്കിലും ബൂസ്റ്റര്‍ ഡോസ് സര്‍ട്ടിഫിക്കേറ്റ് ഇല്ലാത്തതിനാല്‍ സാധ്യമായില്ല. മാസങ്ങളായി ഇന്ത്യയില്‍ കുടുങ്ങിയവര്‍ക്കും പുതിയ വിസയില്‍ സൗദി അറേബ്യയിലേക്ക് പുറപ്പെടാന്‍ കാത്തിരിക്കുന്നവര്‍ക്കും ഇത് പുതിയ പ്രതിസന്ധി

Damam, gulf, Jeddah, Riyad

അനധികൃത സംരംഭങ്ങള്‍ നിയമ വിധേയമാക്കണം: ഡിഫ സെമിനാര്‍

റിയാദ്: സൗദിയില്‍ ബെനാമി സംരംഭങ്ങള്‍ നിയമ വിധേയമാക്കുന്നതിന് അനുവദിച്ച സമയം പരമാവധി പ്രയോജനപ്പെടുത്തി രാജ്യതാല്‍പര്യങ്ങളോടൊപ്പം സഞ്ചരിക്കണമെന്ന് ബിസിനസ് കണ്‍സള്‍ട്ടന്റ് ബഷീന മുസ്‌ലിയാരകത്ത്. ബെനാമികള്‍ക്കെതിരെ ശക്തമായ നടപടികളുമായി അധിക്യതര്‍ മുന്നോട്ട് നീങ്ങുകയാണ്. ഈ സാഹചര്യത്തില്‍ പ്രവാസി സംരഭകര്‍ നിക്ഷേപ മന്ത്രാലയത്തിന്റെ ഇന്‍വെസ്റ്റ്‌മെന്റ് ലൈസന്‍സ് കരസ്ഥമാക്കി സംരംഭം മുന്നോട്ടു കൊണ്ടുപോകണമെന്നും അദ്ദേഹം പറഞ്ഞു. ദമാം ഇന്ത്യന്‍ ഫുട്‌ബോള്‍ അസോസിയേഷന്‍ (ഡിഫ) ബദര്‍ അല്‍ റാബി ഓഡിറ്റോറിയത്തില്‍ സംഘടിപ്പിച്ച സെമിനാറില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ലോകത്ത് സുരക്ഷിതവും ലാഭം നേടാനും കഴിയുന്ന ബിസിനസിന്

Damam, gulf, Jeddah, Riyad

വിദേശികളില്‍ നിന്ന് 49 ലക്ഷം തട്ടി; പൊലീസുകാര്‍ അറസ്റ്റില്‍

റിയാദ്: സൗദിയില്‍ വിദേശികളില്‍ നിന്ന് പണം തട്ടിയ മൂന്ന് പൊലീസ്‌കാരെയും ഒരു സ്വദേശി പൗരനെയും അറസ്റ്റ് ചെയ്തതായി കണ്‍ട്രോള്‍ ആന്റ് ആന്റി കറപ്ഷന്‍ കമ്മീഷന്‍ അറിയിച്ചു. 49 ലക്ഷം റിയാലാണ് പൊലീസുകാര്‍ തട്ടിയെടുത്തത്. തട്ടിപ്പിന് ഇരയായ വിദേശികള്‍ക്ക് പണത്തിന്റെ ഉറവിടം വ്യക്തമാക്കാന്‍ കഴിയാത്തതിനാല്‍ ഇവരെയും കസ്റ്റഡിയിലെടുത്തു. പൊലീസുകാര്‍ പണം തട്ടിയെടുത്ത മറ്റൊരു സംഭവത്തില്‍ മൂന്ന് പൊലീസുകാരെ ആഭ്യന്തര മന്ത്രാലയത്തിന്റെ സഹായത്തോടെ അറസ്റ്റ് ചെയ്തതായും കമ്മീഷന്‍ വ്യക്തമാക്കി. അഴിമതിക്കെതിരെ ശക്തമായ നടപടിയാണ് രാജ്യത്ത് തുടരുന്നത്. നാര്‍കോടിക്‌സ് കണ്‍ട്രോള്‍ ഉദ്യോഗസ്ഥന്‍

Damam, gulf, Jeddah, Riyad

ലോകത്തെ ഏറ്റവും വലിയ അമ്യുസ്‌മെന്റ് പാര്‍ക്ക് റിയാദില്‍

റിയാദ്: സൗദിയില്‍ നിര്‍മാണം പുരോഗമിക്കുന്ന ഖിദ്ദിയ്യ വിനോദ നഗരത്തില്‍ ലോകത്തെ ഏറ്റവും വലിയ അമ്യുസ്‌മെന്റ് പാര്‍ക്ക് വരുന്നു. നിര്‍മാണത്തിന് സിക്‌സ് ഫഌഗ്‌സ് കമ്പനി നേതൃത്വം നല്‍കും. ഇതിനായി 375 കോടി റിയാലിന്റെ കരാര്‍ ഒപ്പുവെച്ചു. ഫ്രഞ്ച് കമ്പനിയായ ബോയ്ഗസ് ബാട്ടിമെന്റ് ഇന്റര്‍നാഷണല്‍ കമ്പനിയും സൗദിയിലെ അല്‍മബാനി ജനറല്‍ കോണ്‍ട്രാക്ടിംഗ് കമ്പനിയും സംയുക്തമായി പദ്ധതി പൂര്‍ത്തിയാക്കും. മൂന്നേകാല്‍ ലക്ഷം ചതുരശ്രമീറ്റര്‍ വിസ്തൃതിയിലാണ് അമ്യൂസ്‌മെന്റ് പാര്‍ക്ക് നിര്‍മിക്കുക. 28 ഗെയിമുകളിള്‍ പത്തെണ്ണം മുതിര്‍ന്നവര്‍ക്കും 18 എണ്ണം കുടുംബങ്ങള്‍ക്കും കുട്ടികള്‍ക്കും നീക്കിവെച്ചിട്ടുണ്ട്.

Damam, gulf, Jeddah, Riyad

ഇന്ത്യയുടെ കൊവാക്‌സിന് അംഗീകാരം; തവക്കല്‍നയില്‍ അപ്‌ഡേറ്റ് ചെയ്യാം

റിയാദ്: ഇന്ത്യയുടെ കൊവാക്‌സിന്‍ സ്വീകരിച്ചവര്‍ക്ക് സൗദിയിലെ തവക്കല്‍നാ ആപ്പില്‍ ഇമ്യൂണ്‍ സ്റ്റാറ്റസ് ലഭിക്കും. നേരത്തെ വാക്‌സിന് അംഗീകാരം ലഭിക്കാത്ത സാഹചര്യത്തില്‍ നിരവധി പ്രവാസികള്‍ പ്രതിസന്ധി നേരിട്ടിരുന്നു. ലോകാരോഗ്യ സംഘടന വാക്‌സിന് അംഗീകാരം നല്‍കിയതോടെ സൗദി അറേബ്യയും അംഗീകാരം നല്‍കി. ഇതോയൈാണ് കോവാക്‌സിന്‍ സ്വീകരിച്ചവര്‍ക്ക് തവക്കല്‍നാ ആപ്പില്‍ രജിസ്റ്റര്‍ ചെയ്യാന്‍ അവസരം ഒരുങ്ങിയത്. ഫൈസര്‍, മൊഡേണ, ജോണ്‍സണ്‍ ആന്‍ഡ് ജോണ്‍സണ്‍, കോവിഷീല്‍ഡ് എന്നീ വാക്‌സിനുകളാണ് സൗദി അറേബ്യ അഗീകരിച്ചത്. ഇതിന് പുറമെ സിനോഫാം, സിനോവാക്, കോവാക്‌സിന്‍ എന്നിവക്കും അംഗീശാരം

Scroll to Top