ഹംസ ജമാലിക്ക് യാത്രയയപ്പ്
റിയാദ്: പ്രമുഖ ഗ്രന്ഥകാരനും ഇസ്ലാമിക പ്രഭാഷകനുമായ ഉസ്താദ് ഹംസ ജമാലി കാല്‍ നൂറ്റാണ്ടുകാലത്തെ പ്രവാസം അവസാനിപ്പിച്ച് നാട്ടിലേക്ക് മടങ്ങുന്നു. സൗദി മതകാര്യ വകുപ്പിനു കീഴില്‍ മജ്മ ജാലിയാത്ത് മലയാള വിഭാഗം പ്രബോധകനാണ്. നേരത്തെ മദീനയിലും റിയാദിലും സേവനമനുഷ്ഠിച്ചിട്ടുണ്ട്. മണ്ണാര്‍ക്കാട് സ്വദേശിയാണ്. പള്ളിദര്‍സില്‍ പഠനം പൂര്‍ത്തിയാക്കി മദ്രാസ് ജമാലിയ്യ അറബിക് കോളേജില്‍ നിന്ന് ജമാലി ബിരുദം നേടി. തമിഴ്‌നാട്ടിലെ മദ്‌റസത്തുറഹ്മാനിയ്യ സുന്നിയ്യാ അറബിക് കോളേജില്‍ അധ്യാപകനായാണ് ഔദ്യോഗിക ജീവിതം ആരംഭിക്കുന്നത്. നവോത്ഥാന പ്രസ്ഥാനത്തില്‍ ആകൃഷ്ടനായി തിരൂരങ്ങാടി കെ.എം.എം.ഒ അറബിക് […]














