പിഡിപി മുഹമ്മദ് റിയാദില്‍ മരിച്ചു
റിയാദ്: പിഡിപി മുഹമ്മദ് എന്നറിയപ്പെടുന്ന എച് മുഹമ്മദ് തിരുവത്ര (52) റിയാദില്‍ മരിച്ചു. ശാരീരിക അസ്വസ്ഥതകളെ തുടര്‍ന്ന് നസീമിലെ അല്‍ ജസീറ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനിയില്ല. പതിനാറു വര്‍ഷമായി സൗദിയിലെ സുലൈയില്‍ സൂപ്പര്‍ മാര്‍ക്കറ്റ് നടത്തി വരികയായിരുന്നു. ഗുരുവായൂര്‍ നിയോജക മണ്ഡലത്തില്‍ പിഡിപിയുടെ തുടക്കം മുതല്‍ സജീവമായിരുന്നു. പിസിഎഫ് തൃശൂര്‍ ജില്ലാ ജോയിന്റ് സെക്രട്ടറിയായിരുന്നു. ചേറ്റുവ പാലം ടോള്‍ പിരിവിനെതിരെയുള്ള സമരത്തിന്റെ നേതൃനിരയില്‍ നിന്ന് സാമൂഹിക, സാംസ്‌കാരിക രംഗത്തും പ്രവര്‍ത്തിച്ചിരുന്നു. സഹോദരന്‍ എച് ഹസന്‍, ബന്ധുക്കളായ ഹംസ, […]














