സൗദിയിലെ ഇന്ത്യന്‍ സ്‌കൂളുകളില്‍ ഓണ്‍ലൈന്‍ പഠനം ആരംഭിച്ചു
റിയാദ്: സൗദി അറേബ്യയിലെ ഇന്ത്യന്‍ സ്‌കൂളുകളില്‍ ഓണ്‍ലൈന്‍ പഠനം ആരംഭിച്ചു. കെ.ജി മുതല്‍ ക്ലാസ് 12 വരെ വെര്‍ച്വല്‍ പഠനം ഏപ്രില്‍ ഒന്ന് മുതലാണ് ആരംഭിച്ചത്. രാവിലെ ഏഴ് മുതല്‍ ഉച്ചക്ക് 12.30 വരെയാണ് പഠന സമയം. ക്ലൗഡ് മീറ്റിങ് ആപ്ലിക്കേഷനായ ‘സൂം’ ഉപയോഗിച്ചാണ് അധ്യയനം. അധ്യാപകരും വിദ്യാര്‍ഥികളും സ്വന്തം വീടുകളില്‍ ഇരുന്ന് വിഡിയോ കോണ്‍ഫറന്‍സിങ്ങിലൂടെ ക്ലാസ് റൂമുകളിലെത്തും. അധ്യാപകര്‍ നേരത്തെ തന്നെ സമയം നിശ്ചയിച്ച് മീറ്റിങ് ഐഡി ക്രിയേറ്റ് ചെയ്ത് വിദ്യാര്‍ഥികള്‍ക്ക് അയച്ചുകൊടുക്കും. ഓരോ വിഷയത്തിനും […]













