Sauditimesonline

akg
നവകേരള മുന്നേറ്റത്തിന് ഇടത് സര്‍ക്കാര്‍ അനിവാര്യം: കേളി

Saudi News

Damam, gulf, Jeddah, Riyad

കര്‍ഫ്യൂ ലംഘിച്ച ഭര്‍ത്താവിന് പണികൊടുത്തു ഭാര്യ

റിയാദ്: കൊവിഡ് വൈറസ് ബാധയെ പ്രതിരോധിക്കാന്‍ സൗദി അറേബ്യയില്‍ പ്രഖ്യാപിച്ച കര്‍ഫ്യൂ ലംഘിച്ച സ്വദേശി യുവാവിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. കര്‍ഫ്യൂ നിലവിലുളള സമയം സുഹൃത്തുക്കളോടൊപ്പം പുറത്തു കറങ്ങാന്‍ പോയതോടെ ഭാര്യയാണ് പൊലീസില്‍ വിവരം അറിയിച്ചത്. സാമൂഹിക ഉത്തരവാദിത്തം നിര്‍വ്വഹിച്ച യുവതിക്ക് സാമൂഹിക മാധ്യമങ്ങളില്‍ മികച്ച പിന്തുണയാണ് ലഭിച്ചത്. രാജ്യത്തെ ജനങ്ങളുടെ ആരോഗ്യം, സുരക്ഷ എന്നിവ ഉറപ്പുവരുത്തുന്നതിനാണ് കര്‍ഫ്യൂ നടപ്പിലാക്കിയിട്ടുളളത്. ഇത് ലംഘിക്കാന്‍ ആരെയും അനുവദിക്കില്ലെന്ന് അധികൃതര്‍ ആവര്‍ത്തിച്ച് മുന്നറിയിപ്പ് നല്‍കി. ഇതിനായി കുല്‍നാ മസ്ഊല്‍ അഥവാ നാമെല്ലാം […]

Damam, gulf, Jeddah, Riyad

കൊണ്ടോട്ടി സ്വദ്ദേശി മക്കയില്‍ മരിച്ചു

മക്ക: മലപ്പുറം കൊണ്ടോട്ടി കൊടങ്ങാട ്‌സ്വദ്ദേശി ചെക്കാന്‍ ചോല മുഹമ്മദ് എന്ന ബാവ (60) നിര്യാതനായി. ഹൃദയ സ്തഭനം മൂലം താമസലത്തായിരുന്നു മരണം. മക്കയിലേ മിസ്ഫലയില്‍ മുപ്പത് വര്‍ഷമായി ലോഡ്ജ് ജീവനക്കാരനായിരുന്നു. ഉച്ചക്ക് സുഹൃത്തുക്കളോടൊപ്പം ഭക്ഷണംകഴിച്ച് കിടന്നതാണ്. നാട്ടില്‍ നിന്നു ഭാര്യ ടെലിഫോണ്‍ വിളിച്ചിട്ട് എടുക്കാത്തതിനെതുടര്‍ന്ന് ഇതേ സ്ഥാപനത്തില്‍ ജോലിചെയ്യുന്ന സുഹൃത്തുക്കളെ വിളിച്ചു.അവരുടെ അന്വേഷണത്തിലാണ് മരിച്ചുകിടക്കുന്നത് കണ്ടത്. ഭാര്യ മൈമൂന, മൂന്ന് മക്കള്‍: ജൗഹര്‍ ജിന്‍ഷാദ്, ആഫിയ, ജുബൈരിയ, മരുമക്കള്‍: സിയാദ്, സല്‍മാനുല്‍ ഫാരിസ്, രണ്ടാഴ്ച മുമ്പ്

Damam, gulf, Jeddah, Riyad

സൗദിയില്‍ പുതിയ 92 കോവിഡ് ബാധിതര്‍; ആകെ 1104

നൗഫല്‍ പാലക്കാടന്‍ റിയാദ്: സൗദി അറേബ്യയില്‍ ഇന്ന് 92 പേര്‍ക്കു കൂടികോവിഡ് ബാധ സ്ഥിരീകരിച്ചു. ഇതോടെ രോഗ ബാധിതരുടെ എണ്ണം 1104 ആയി. ഇതുവരെ 35 പേര്‍ക്കു രോഗം ഭേദമായി. മൂന്ന് പേര്‍ മരിച്ചതായും ആരോഗ്യമന്ത്രാലയം അറിയിച്ചു. റിയാദ് (46), മദീന (19), ജിദ്ദ (7), ഖതീഫ് (10), ബുറൈദ (2), ദമ്മാം (4), ദഹ്റാൻ (2) ഹുഫൂഫ്, ഖോബാര്‍ എന്നിവിടങ്ങളില്‍ ഓരോ കേസുകളും റിപ്പോര്‍ട്ട് ചെയ്തു. കര്‍ഫ്യൂ നിലവിലുള്ള സമയം ആശുപത്രിയില്‍ പോകുന്നതിന് പുറത്തിറങ്ങാന്‍ സൗദി

Damam, gulf, Jeddah, Riyad

ആരോഗ്യ കേന്ദ്രങ്ങളിലെത്താന്‍ ആംബുലന്‍സ്; 997 നമ്പരില്‍ വിളിക്കണമെന്ന് അധികൃതര്‍

റിയാദ്: കൊവിഡ് വൈറസ് വ്യാപനം തടയുന്നതിന്റെ ഭാഗമായി സൗദിയില്‍ ഏര്‍പ്പെടുത്തിയ കര്‍ഫ്യൂ കര്‍ശനമായി പാലിക്കുകയാണ് രാജ്യത്തെ സ്വദേശികളും വിദേശികളും. കര്‍ഫ്യൂ ലംഘിച്ച് പുറത്തിറങ്ങിയാല്‍ നിയമ നടപടി സ്വീകരിക്കുമെന്ന് സുരക്ഷാ വിഭാഗം മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. മക്ക, മദീന, റിയാദ് പ്രവിശ്യകളില്‍ ഉച്ചകഴിഞ്ഞ് 3 മുതലാണ് കര്‍ഫ്യൂ. മറ്റു പ്രവിശ്യകളില്‍ വൈകുന്നേരം 7 മുതല്‍ രാവിലെ 6 വരെയുമാണ് കര്‍ഫ്യൂ ഏര്‍പ്പെടുത്തിയിട്ടുളളത്. കൊവിഡ് ഉയര്‍ത്തുന്ന ആശങ്കയുടെ പശ്ചാത്തലത്തില്‍ ഭക്ഷ്യവിതരണ കേന്ദ്രങ്ങളില്‍ മാത്രമാണ് ഉപഭോക്താക്കള്‍ എത്തുന്നത്. ഹൈപ്പര്‍മാര്‍ക്കറ്റുകളിലെത്തുന്നവര്‍ക്ക് സാനിറ്റൈസര്‍, ഗ്ലൗസ്, ഫെയ്‌സ്

Damam, gulf, Jeddah, Riyad

മാര്‍ച്ച് 18നും ജൂണ്‍ 30നും ഇടയില്‍ ഇഖാമ കാലാവധി കഴിഞ്ഞവര്‍ക്ക് ‘ഓട്ടോമാറ്റിക് റിന്യൂവല്‍’

റിയാദ്: തൊഴിലാളികള്‍ക്കുളള ലെവി ഇളവിന്റെ കൂടുതല്‍ വിവരങ്ങള്‍ പാസ്‌പോര്‍ട്ട് ഡയറക്ടറേറ്റ് പുറത്തുവിട്ടു. കൊവിഡ് വൈറസിന്റെ പശ്ചാത്തലത്തില്‍ തൊഴിലുടമകള്‍ക്കുണ്ടാകുന്ന സാമ്പത്തിക ബുദ്ധിമുട്ട് പരിഹരിക്കുന്നതിനാണ് ഇളവ് പ്രഖ്യാപിച്ചത്. ഇതുപ്രകാരം മാര്‍ച്ച് 18നും ജൂണ്‍ 30നും ഇടയില്‍ കാലാവധി കഴിയുന്ന വിദേശ തൊഴിലാളികളുടെ ഇഖാമ മൂന്ന് മാസത്തേക്ക് പുതുക്കി നല്‍കും. ഇതിന് പ്രത്യേക അപേക്ഷ നല്‍കേണ്ട ആവശ്യമില്ല. പാസ്‌പോര്‍ട്ട് ഡയറക്ടറേറ്റ് (ജവാസാത്) ഉപയോഗിക്കുന്ന സോഫ്ട്‌വെയര്‍ ഇഖാമ കാലാവധി കഴിഞ്ഞവരെ കണ്ടെത്തി മൂന്നു മാസത്തേക്ക് സ്വയം പുതുക്കും. 2020 ജൂണ്‍ അവസാനം വരെ

Damam, gulf, Jeddah, Riyad

കൊവിഡ് പ്രതിരോധത്തിന് ഫലപ്രദമായ ഏകോപനം സ്വീകരിക്കണം; ജി20 നേതാക്കളോട് സല്‍മാന്‍ രാജാവ്

റിയാദ്: കൊവിഡ് വൈറസ് മഹാമാരിയെ പ്രതിരോധിക്കാന്‍ ഉറച്ച നടപടികളും ഫലപ്രദമായ ഏകോപനവും സ്വീകരിക്കണമെന്ന് സൗദി ഭരണാധികാരി സല്‍മാന്‍ രാജാവ് സല്‍മാന്‍ ജി 20 രാഷ്ട്ര നേതാക്കളോട് ആവശ്യപ്പെട്ടു. കൊറോണ വൈറസ് സൃഷ്ടിച്ച ആഗോള പ്രതിസന്ധി നേരിടുന്നതിന് കഠിന ശ്രമം ആവശ്യമാണ്. ഇക്കാര്യങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ ജി 20 അധ്യക്ഷപഥം അലങ്കരിക്കുന്ന സൗദി അറേബ്യയുടെ നേതൃത്വത്തില്‍ വീഡിയോ കോണ്‍ഫറന്‍സ് വഴി നടന്ന അസാധാരണ ഉച്ചകോടിയില്‍ സംസാരിക്കുകയായിരുന്നു രാജാവ്. അഞ്ചു ലക്ഷം ജനങ്ങളെ ബാധിക്കുകയും 21,000 ത്തിലധികം മനുഷ്യ ജീവന്‍

Damam, gulf, Jeddah, Riyad

സൗദിയില്‍ മരണം 3; കോവിഡ് ബാധിച്ചവര്‍ 1000 കവിഞ്ഞു; ഇന്ന് സ്ഥിരീകരിച്ചത് 112; പ്രധാന നഗരങ്ങളില്‍ 3 മണി മുതല്‍ കര്‍ഫ്യൂ

നൗഫല്‍ പാലക്കാടന്‍ റിയാദ്: സൗദി അറേബ്യയില്‍ മാര്‍ച്ച് 26ന് കോവിഡ് വൈറസ് പരിശോധനയില്‍ പുതിയ 112 പോസറ്റീവ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു. ഇതോടെ രോഗ ബാധിതരുടെ എണ്ണം 1012 ആയി ഉയര്‍ന്നു. കൊവിഡ് ബാധിച്ച് ഇതുവരെ മൂന്ന് പേര്‍ മരിച്ചു. 33 പേര്‍ക്ക് രോഗം ഭേദമായെന്നും ആരോഗ്യമന്ത്രാലയം അറിയിച്ചു. റിയാദ് 34, ജിദ്ദ 13, തായിഫ് 18, മക്ക 26, ഖോബാര്‍ 2, മദീന 3, ഖതീഫ് 5, ദമ്മാം 6, ഹുഫൂഫ് 2, ഖഫ്ജി, ബുറൈദ,

Damam, gulf, Jeddah, Riyad

ഷോപ്പിംഗ് മാളിലെ ട്രോളികളില്‍ ഓടിനടന്നു തുപ്പിയ കൊവിഡ് രോഗി അറസ്റ്റില്‍

റിയാദ്: കൊവിഡ് 19 ഉയര്‍ത്തുന്ന ആശങ്ക ചെറുതല്ല. അതിലും ഭീകരമാണ് കൊവിഡ് കാലത്തെ ചിലരുടെ സ്വഭാവ വൈകൃതങ്ങള്‍. ഹൈപ്പര്‍ മാര്‍ക്കറ്റിലെ ഷോപ്പിംഗ് ട്രോളികളില്‍ ബോധപൂര്‍വ്വം ഉമിനീര്‍ വിസര്‍ജ്ജിച്ച വിരുതന് കൊവിഡ് വൈറസ് ബാധ സ്ഥിരീകരിച്ചത് ഞെട്ടല്‍ ഉളവാക്കുന്ന സംഭവമാണ്. സൗദിയിലെ അല്‍ ബാഹ പ്രവിശ്യയിലെ ബല്‍ജുറഷിലാണ് ഒരാളുടെ സ്വഭാവ വൈകൃതം അനേകം ആളുകളില്‍ ആശങ്ക പടര്‍ത്തിയത്. വെളളിയാഴ്ചയാണ് വിദേശി പൗരന്‍ ബല്‍ജുറഷിലെ ഷോപ്പിംഗ് മാളിലെ ട്രോളികളില്‍ ഉമിനീര്‍ വിസര്‍ജ്ജിച്ചത്. കസ്റ്റഡിയിലെടുത്ത ഇയാളുടെ സ്രവ പരിശോധനയില്‍ കൊവിഡ് വൈറസ്

Damam, gulf, Jeddah, Riyad

മരണം രണ്ട്; സൗദിയില്‍ കൊറോണ ബാധിതരുടെ എണ്ണം 900; ഇന്ന് രോഗബാധ സ്ഥിരീകരിച്ചത് 133 പേര്‍ക്ക്

നൗഫല്‍ പാലക്കാടന്‍ റിയാദ്: സൗദി അറേബ്യയില്‍ കോവിഡ് വൈറസ് ബാധിതരുടെ എണ്ണം വര്‍ധിക്കുന്നു. ഇന്ന് പുതിയ 133 കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. ഇതോടെ വൈറസ് ബാധ സ്ഥിരീകരിച്ചവരുടെ എണ്ണം 900 ആയി വര്‍ധിച്ചു. 29 രോഗികള്‍ സുഖം പ്രാപിച്ചു. മക്കയില്‍ ഒരാള്‍ മരിച്ചു. 46 വയസുകാരനാണ് മരിച്ചതെന്നും ആരോഗ്യ മന്ത്രാലയം അറിയിച്ചു. കഴിഞ്ഞ ദിവസം മദീനയില്‍ അഫ്ഗാന്‍ പൗരന്‍ മരിച്ചിരുന്നു. ഇതോടെ കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം രണ്ടായി. പ്രതിരോധ നടപടികള്‍ ശക്തമാക്കുന്നതിന്റെ ഭാഗമായി ഇന്നലെ വൈകുന്നേരം

Damam, gulf, Jeddah, Riyad

റിയാദ്, മക്ക, മദീന എന്നിവിടങ്ങളില്‍ കര്‍ഫ്യൂ സമയ ദൈര്‍ഘ്യം വര്‍ധിപ്പിക്കുന്നു; പ്രവശ്യകളിലേക്ക് യാത്രാവിലക്ക്

നൗഫല്‍ പാലക്കാടന്‍ റിയാദ്: കൊറോണ വൈറസ് വ്യാപനം തടയുന്നതിന് കൂടുതല്‍ മുന്‍കരുതല്‍ നടപടികളുമായി സൗദി അറേബ്യ. റിയാദ്, മക്ക, മദീന എന്നീ മൂന്ന് പ്രവശ്യകളില്‍ കര്‍ഫ്യൂ സമയ ദൈര്‍ഘ്യം വര്‍ധിപ്പിച്ചു. ഉച്ചക്ക് മൂന്ന് മുതല്‍ രാവിലെ ആറു വരെയാണ് പുതിയ ഉത്തരവ് അനുസരിച്ചു കര്‍ഫ്യൂ നടപ്പാക്കുക.നാളെ മുതല്‍ നിയമം പ്രാബല്യത്തില്‍ വരും. ആരോഗ്യ മന്ത്രാലയത്തിന്റെയും വിദഗ്ദ സമിതിയുടെയും ശുപാര്‍ശയെ തുടര്‍ന്ന് ഭരണാധികാരി സല്‍മാന്‍ രാജാവാണ് കൂടുതല്‍ നിയന്ത്രണം ഏര്‍പ്പെടുത്താന്‍ ഉത്തരവിട്ടു. ഉത്തരവിലെ പ്രസക്തഭാഗങ്ങള്‍: (ഒന്ന്) രാജ്യത്തെ പതിമൂന്ന്

Damam, gulf, Jeddah, Riyad

പുണ്യ നഗരങ്ങളില്‍ കുടുങ്ങിയ ഉംറ തീര്‍ഥാടകരെ മടക്കി അയക്കും

റിയാദ്: വിസാ കാലാവധി കഴിഞ്ഞ ഉംറ തീര്‍ഥാടകര്‍ക്ക് സൗദി അറേബ്യ പൊതുമാപ്പ് അനുവദിക്കും. പിഴയും ശിക്ഷയും ഇല്ലാതെ ഇവരുടെ വിസ കാലാവധി നീട്ടി നല്‍കും. ഉംറ വിസയിലുളളവര്‍ ഹജ്, ഉംറ മന്ത്രാലയത്തിന് വിസ കാലാവധി നീട്ടി നല്‍കുന്നതിന് ഓണ്‍ലൈന്‍ വഴി അപേക്ഷ നല്‍കകണം. മാര്‍ച്ച് 28 വരെ അപേക്ഷ സ്വീകരിക്കുമെന്ന് മന്ത്രാലയം അറിയിച്ചു. ഉംറ തീര്‍ഥാടകര്‍ രാജ്യം വിടുന്നതിന് ആവശ്യമായ സൗകര്യം വിവിധ വകുപ്പുകള്‍ സ്വീകരിക്കും. മടക്കയാത്രയുടെ വിവരങ്ങള്‍ തീര്‍ഥാടകരെ എസ്.എം.എസ് സന്ദേശം വഴി അറിയിക്കും. ജിദ്ദ,

Damam, gulf, Jeddah, Riyad

ലുലു ഹൈപ്പറില്‍ പ്രായമായവര്‍ക്കു പ്രത്യേക സമയം: റിയാദ് മുനിസിപ്പാലിറ്റി

റിയാദ്: പ്രായമായവര്‍ക്കും അംഗ പരിമിതര്‍ക്കും ഹൈപ്പര്‍ മാര്‍ക്കറ്റുകളില്‍ പ്രത്യേക സമയം അനുവദിക്കുമെന്ന് റിയാദ് മുനിസിപ്പാലിറ്റി. കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി കര്‍ഫ്യൂ പ്രാബല്യത്തില്‍ വരുകയും നിയന്ത്രണം ഏര്‍പ്പെടുത്തുകയും ചെയ്ത സാഹചര്യത്തിലാണ് പ്രായമായ ഉപഭോക്താക്കള്‍ക്ക് പ്രത്യേകം സമയം നിശ്ചയിക്കുന്നത്. പ്രമുഖ റീട്ടെയില്‍ വിതരണ ശൃംഖല ലുലു ഹൈപ്പര്‍ മാര്‍ക്കറ്റ് റിയാദിലെ ശാഖകള്‍ രാവിലെ 7 മുതല്‍ 9 വരെ പ്രായമായവരും അംഗപരിമിതരുമായ ഉപഭോക്താക്കള്‍ക്കു തുറന്നു കൊടുക്കും. തിരക്ക് ഒഴിവാക്കുന്നതിനും ആരോഗ്യ സുരക്ഷ ഉറപ്പുവരുത്തുന്നതിനുമാണ് നടപടിയെന്ന് മുനിസിപ്പാലിറ്റി വ്യക്തമാക്കി. ഇതേ

Damam, gulf, Jeddah, Riyad

സൗദിയില്‍ ഒരു മരണം; ഇന്ന് 205 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു; രോഗബാധിതര്‍ 767

നൗഫല്‍ പാലക്കാടന്‍ റിയാദ് : സൗദി അറേബ്യയില്‍ ഇന്ന് പുതിയ 205 കൊവിഡ് 19 കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു. ഇതോടെ രാജ്യത്തെ കോവിഡ് ബാധിതരുടെ എണ്ണം 767 ആയി ഉയര്‍ന്നു. രോഗബാധിതനായ ഒരാള്‍ ഇന്നു മരിച്ചു. ഇതുവരെ 28 പേര്‍ക്ക് രോഗം ദേദമായതായും ആരോഗ്യ മന്ത്രാലയം വക്താവ് അറിയിച്ചു. കോവിഡ് പ്രതിരോധ നടപടികളുടെ ഭാഗമായി രാജ്യത്ത് രാത്രി കര്‍ഫ്യൂ ഇന്നലെ മുതല്‍ പ്രാബല്യത്തില്‍ വന്നിരുന്നു. വീട്ടിലിരിക്കണമെന്നും തെരുവുകളില്‍ കൂട്ടം കൂടി നില്‍കരുതെന്നും മന്ത്രാലയം ആവര്‍ത്തിച്ചു മുന്നറിയിപ്പ് നല്‍കി.

Damam, gulf, Jeddah

ശ്രീരാം വെങ്കിട്ടരാമനെ തിരിച്ചെടുത്തത് അനീതി: ഐ സി എഫ് റിയാദ്

റിയാദ്: മാധ്യമ പ്രവര്‍ത്തകനും സിറാജ് ദിനപത്രം യൂനിറ്റ് മേധാവിയുമായിരുന്ന കെഎം ബഷീറിനെ മദ്യലഹരിയില്‍ വാഹനമിടിച്ച് അപായപ്പെടുത്തിയ ഐഎഎസ് ഉദ്യോഗസ്ഥന്‍ ശ്രീരാം വെങ്കട്ടരാമനെ സര്‍വീസില്‍ തിരിച്ചെടുത്ത നടപടി നീതീകരിക്കാന്‍ കഴിയില്ലെന്ന് ഐ സി എഫ് സൗദി സെന്‍ട്രല്‍ പ്രൊവിന്‍സ് കാബിനറ്റ്. ഇതു നിയമ സംവിധാനങ്ങളോടും ജനങ്ങളോടുമുള്ള വെല്ലുവിളിയാണെന്നും ഐ സി എഫ് കുറ്റപ്പെടുത്തി. നിയമ ബോധമുള്ള ഉത്തരവാദിത്തപ്പെട്ട ഉദ്യോഗസ്ഥന്‍ എന്ന നിലയില്‍ രാജ്യത്തോടും ജനങ്ങളോടും പ്രകടിപ്പിക്കേണ്ട പ്രതിബദ്ധതക്ക് പകരം തുല്യതയില്ലാത്ത നീതികേടുകള്‍ക്ക് നെടുനായകത്വം വഹിച്ച വ്യക്തി എന്ന നിലയില്‍

Scroll to Top