നഗര വീഥികള്‍ നിശ്ചലമായി; കര്‍ഫ്യൂ ലംഘിച്ചവര്‍ക്ക് പിഴ
റിയാദ്: കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ഭരണാധികാരി സല്‍മാന്‍ രാജാവ് പ്രഖ്യാപിച്ച കര്‍ഫ്യൂ നിലവില്‍ വന്നതോടെ രാജ്യം നിശ്ചലമായി. തലസ്ഥാനമായ റിയാദിലെ പ്രധാന വീഥികള്‍ വൈകുന്നേരം 7 ആയതോടെ വിജനമായി. പൊലീസ്, ട്രാഫിക് പട്രോള്‍, വിവിധ സേനാ വിഭാഗങ്ങള്‍ എന്നിവ സംയുക്തമായി റോഡുകളില്‍ പരിശോധന ശക്തമാക്കി. രാജ്യത്തെ പൗരന്‍മാരുടെയും വിദേശികളുടെ ആരോഗ്യവും സുരക്ഷയും ഉറപ്പുവരുത്തുന്നതിന് കര്‍ഫ്യൂ ലംഘിക്കാന്‍ ആരെയും അനുവദിക്കില്ലെന്ന് അധികൃതര്‍ മുന്നറിയിപ്പ് നല്‍കി. റിയാദ്, ജിദ്ദ, ദമ്മാം എന്നിവിടങ്ങളില്‍ വൈകുന്നേരം വന്‍ ഗതാഗത തിരക്ക് അനുഭവപ്പെടുന്ന […]













