റീ എന്‍ട്രിയില്‍ രാജ്യം വിട്ടവര്‍ കാത്തിരിക്കണം: സൗദി പാസ്‌പോര്‍ട്ട് ഡയറക്ടറേറ്റ്
റിയാദ്: റീ എന്‍ട്രി വിസയില്‍ രാജ്യം വിട്ടവര്‍ കൊവിഡ് പ്രതിസന്ധി കഴിയുന്നതുവരെ കാത്തിരിക്കണമെന്ന് സൗദി പാസ്‌പോര്‍ട്ട് ഡയറക്ടറേറ്റ്. വിസ കാലാവധി കഴിഞ്ഞവര്‍ക്ക് ദീര്‍ഘിപ്പിച്ചു നല്‍കും. കൊവിഡ് നിയന്ത്രണ വിധേയമാകുമ്പോള്‍ ഇതുസംബന്ധിച്ച് കൂടുതല്‍ വിവരങ്ങളും നടപടിക്രമങ്ങളും ഔദ്യോഗികമായി അറിയിക്കും. രാജ്യത്ത് ഇഖാമയുളള നൂറുകണക്കിന് ആളുകള്‍ വിദേശങ്ങളില്‍ കുടുങ്ങിയിട്ടുണ്ട്. ഇവര്‍ക്കെല്ലാം മടങ്ങിവരാന്‍ അവസരം നല്‍കുമെന്നും പാസ്‌പോര്‍ട്ട് ഡയറക്ടറേറ്റ് വ്യക്തമാക്കി













