കെ.എം.സി.സി സുരക്ഷാ പദ്ധതി; 50 ലക്ഷം വിതരണം ചെയ്തു
റിയാദ് : കെ.എം.സി.സി സെന്‍ട്രല്‍ കമ്മിറ്റി പ്രവാസി കുടുംബ സുരക്ഷാ പദ്ധതിയുടെ സഹായം ഗുണഭോക്താക്കള്‍ക്ക് വിതരണം ചെയ്തു. മരിച്ച അഞ്ച് സുരക്ഷാ പദ്ധതി അംഗങ്ങളുടെ കുടുംബങ്ങള്‍ക്കാണ് സഹായം. പദ്ധതി വിഹിതമായ അമ്പത് ലക്ഷം രൂപയുടെ ചെക്ക് മുസ് ലീം ലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍ക്ക് റിയാദ് കെ.എം.സി.സി സെന്‍ട്രല്‍ കമ്മിറ്റി ജനറല്‍ സെക്രട്ടറി മൊയ്ദീന്‍ കോയ കല്ലമ്പാറ കൈമാറി. ആശയറ്റവര്‍ക്ക് ആശ്രയമായ കെ.എം.സി.സി പ്രവാസ ജീവിതത്തിനിടയില്‍ പൊലിഞ്ഞു പോയ സഹോദരങ്ങളുടെ കുടുംബങ്ങള്‍ക്ക് […]












