Sauditimesonline

udf audiance
ഭരണമാറ്റത്തിന്റെ കാഹളം പ്രവാസ മണ്ണിലും; റിയാദില്‍ യുഡിഎഫ് കണ്‍വെന്‍ഷന്‍

Saudi News

Damam, gulf, Jeddah

സൗദിയില്‍ നമസ്‌കാരം വീടുകളില്‍: മസ്ജിദുകള്‍ അടക്കും; ജുമുഅയും ഇല്ല

റിയാദ്: വെളളിയാഴ്ച ജുമുഅ പ്രാര്‍ത്ഥനയും അഞ്ചു നേരവുമുളള നമസ്‌കാരവും മസ്ജിദുകളില്‍ ഒഴിവാക്കാന്‍ സൗദി അറേബ്യ തീരുമാനിച്ചു. മക്കയിലെ മസ്ജിദുല്‍ ഹറം, മദീനയിലെ മസ്ജിദുന്നബവി എന്നിവിടങ്ങളില്‍ ഇത് ബാധകമല്ല. അവിടെ കര്‍ശന നിയന്ത്രണങ്ങളോടെ പ്രാര്‍ത്ഥനയും ജുമുഅയും നടക്കും. കൊവിഡ് പടരുന്നത് തടയുന്നതിന്റെ ഭാഗമായി പണ്ഡിത സഭയുടെ കൂടിയാലോചനകള്‍ക്കു ശേഷമാണ് തീരുമാനം പ്രഖ്യാപിച്ചത്. വൈറസ് അതിവേഗം പടരുന്ന സാഹചര്യത്തില്‍ അന്താരാഷ്ട്ര രംഗത്തെ വൈറസ് വ്യാപനവും ആരോഗ്യ മേഖലയിലെ റിപ്പോര്‍ട്ടുകളും അവലോകനം ചെയ്തതിനു ശേഷമാണ് നമസ്‌കാരം വീടുകളില്‍ നിര്‍വഹിക്കാന്‍ പണ്ഡിത സഭ […]

Damam, gulf, Jeddah, Riyad

സൗദി രണ്ട് മന്ത്രി സഭാ യോഗങ്ങള്‍ മാറ്റി

റിയാദ്: കൊവിഡ് 19ന്റെ പശ്ചാത്തലത്തില്‍ സൗദി മന്ത്രിസഭാ യോഗം മാറ്റിവെച്ചു. ആരോഗ്യ മന്ത്രാലയത്തിന്റെ ശുപാര്‍ശയെ തുടര്‍ന്നാണ് നടപടി. രണ്ട് മന്ത്രിസഭാ യോഗങ്ങളാണ് മാറ്റിവെക്കാന്‍ തീരുമാനിച്ചത്. റോയല്‍ കോര്‍ട്ട്, മന്ത്രിസഭാ സെക്രട്ടേറിയറ്റ്, വിദഗ്ദ്ധ സമിതി എന്നിവയുടെ പ്രവര്‍ത്തനങ്ങളെ മന്ത്രി സഭാ യോഗം മാറ്റിവെച്ചത് ബാധിക്കില്ല. ഇവയുടെ കൃത്യനിര്‍വഹണം സാധാരണപോലെ തുടരും. പെരുന്നാള്‍ അവധി ദിവസങ്ങളിലും പൊതു ബജറ്റ് പ്രഖ്യാപനത്തിനു ശേഷവും മന്ത്രിസഭാ യോഗങ്ങള്‍ താല്‍ക്കാലികമായി നിര്‍ത്തിവെക്കുന്നതൊഴിച്ചാല്‍ മന്ത്രിസഭാ യോഗം മാറ്റിവെക്കുന്നത് അപൂര്‍വ്വമാണ്.

Damam, gulf, Jeddah, Riyad

കോവിഡ് പ്രതിരോധം സജീവമാക്കി റിയാദ് നഗരസഭ: സൗജന്യ സാനിറ്റൈസര്‍ വിതരണം ചെയ്യും

നൗഫല്‍ പാലക്കാടന്‍ റിയാദ്: കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി റിയാദ് നഗരസഭ മാര്‍ച്ച് 17 മുതല്‍ സാനിറ്റൈസറുകള്‍ സൗജന്യമായി വിതരണം ചെയ്യും. ട്രാഫിക് സിഗ്‌നലുകളിലും പള്ളി കളിലുമാണ് വിതരണം. നഗരസഭ നിര്‍മിച്ച ജെല്ലുകള്‍ സൗദി ഫുഡ് ആന്‍ഡ് ഡ്രഗ് അതോറിറ്റിയുടെ അംഗീകാരമുള്ള ഗുണമേന്മയുള്ള ഉല്‍പന്നമാണ്. അതിനിടെ, പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി നഗരസഭ പരിശോധന കര്‍ശനമാക്കി. ഹോട്ടലുകളില്‍ ഇരുന്ന് ഭക്ഷണം കഴിക്കുക, കോഫീ ഷോപ്പുകളില്‍ ഹുക്ക വിതരണം ചെയ്യുക എന്നിവ നിയമ ലംഘനങ്ങളായി പരിഗണിക്കും. ഇത്തരം സ്ഥാപനങ്ങള്‍ അടപ്പിക്കുകയും

Damam, gulf, Jeddah, Riyad

സൗദിയില്‍ 15 പേര്‍ക്ക് കൂടി കോവിഡ് ബാധ: കരുതല്‍ നടപടി സജീവമാക്കി മന്ത്രാലയങ്ങള്‍

നൗഫല്‍ പാലക്കാടന്‍ റിയാദ്: സൗദിയില്‍ 15 പേര്‍ക്കു കൂടി കോവിഡ് ബാധ സ്ഥിരീകരിച്ചു. ഇതോടെ കോവിഡ് 19 ബാധിതരുടെ എണ്ണം 133 ആയി ഉയര്‍ന്നു. പതിമൂന്ന് സ്വദേശികള്‍ക്കും രണ്ട് വിദേശികള്‍ക്കുമാണ് മാര്‍ച്ച് 16ന് രോഗം സ്ഥിരീകരിച്ചത്. ജിദ്ദയില്‍ സ്വിറ്റ്‌സര്‍ലന്‍ഡ്, അമേരിക്ക, ഫ്രാന്‍സ് എന്നിവിടങ്ങളില്‍ നിന്നെത്തിയവര്‍ക്കാണ് പുതിയ നാല് കോവിഡ് വൈറസ് റിപ്പോര്‍ട്ട് ചെയ്തത്. ഒരു അഫ്ഗാനിസ്ഥാന്‍ പൗരന്‍ ഉള്‍പ്പെടെ അഞ്ച് പേര്‍ക്കാണ് ജിദ്ദയില്‍ കൊവിഡ് ബാധിച്ചത്. റിയാദില്‍ വിദേശത്ത് നിന്നെത്തിയ നാലു സൗദി പൗരന്‍മാര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്.

Damam, gulf, Jeddah, Riyad

സൗദിയിലെ കോടതികളില്‍ കേസ് പരിഗണിക്കുന്നത് നീട്ടിവെച്ചു

റിയാദ്: സൗദി അറേബ്യയിലെ കോടതികളില്‍ വാദം കേള്‍ക്കുന്നത് സുപ്രീം ജുഡീഷ്യല്‍ കൗണ്‍സില്‍ നീട്ടിവെച്ചു. കൊവിഡ് വൈറസ് പടരാതിരിക്കാനും ജനങ്ങളുടെ സുരക്ഷ ഉറപ്പാക്കാനുമുള്ള മുന്‍കരുതല്‍ നടപടിയുടെ ഭാഗമായാണ് കോടതികളുടെ പ്രവര്‍ത്തനം താല്‍ക്കാലികമായി നിര്‍ത്തിവെക്കുന്നത്. കോടതി പുനരാരംഭിക്കുമ്പോള്‍ മാറ്റിവെച്ച കേസുകള്‍ക്ക് മുന്‍ഗണന നല്‍കും. ഇതുസംബന്ധിച്ച് കക്ഷികളെ ഇലക്ട്രോണിക് സന്ദേശം വഴി അറിയിക്കും. അടിയന്തിര കേസുകള്‍, അടിയന്തര സ്വഭാവമുളള തീരുമാനങ്ങള്‍ എന്നിവ കോടതികള്‍ പരിശോധിക്കുമെന്നും സുപ്രിം ജുഡീഷ്യല്‍ കൗണ്‍സില്‍ അറിയിച്ചു.

Damam, gulf, Jeddah

ഭക്ഷ്യ ലഭ്യത സുരക്ഷിതം; വാണിജ്യ മന്ത്രാലയം പരിശോധ നടത്തി

റിയാദ്: അടിസ്ഥാന ഭക്ഷ്യവസ്തുക്കളുടെ ലഭ്യത പരിശോധിക്കുന്നതിനായി വാണിജ്യ മന്ത്രാലയം പരിശോധന നടത്തി. കടകള്‍, വെയര്‍ഹൗസ് എന്നിവിടങ്ങളിലാണ് പരിശോധന നടത്തിയത്. രാജ്യത്തെ 3,723 ഹൈപ്പര്‍മാര്‍ക്കറ്റുകളിലും വാണിജ്യ മന്ത്രാലയം ഉദ്യോഗസ്ഥര്‍ പരിശോധന നടത്തി ഭക്ഷ്യ വസ്തുക്കള്‍ ഉണ്ടെന്ന് ഉറപ്പുവരുത്തി. വിലകള്‍, മതിയായ സംഭരണം എന്നിവ സംബന്ധിച്ച വിവരങ്ങളും ശേഖരിച്ചിട്ടുണ്ട്. റുട്ടെയില്‍ വിപണിയിലേക്കു തുടര്‍ച്ചയായി ഭക്ഷ്യവസ്തുക്കളും ചരക്കുകളും വിതരണം ചെയ്യുന്നതിന് മതിയായ ശേഖരം ഉണ്ടെന്നാണ് വിലയിരുത്തല്‍. മാര്‍ച്ച് 7 മുതല്‍ 14 വരെ ഖത്തീഫ് ഗവര്‍ണറേറ്റിലെ 764 വാണിജ്യ സ്ഥാപനങ്ങളിലും പരിശോധനനടത്തി.

Damam, gulf, Jeddah, Riyad

സൗദിയില്‍ ഇന്ത്യന്‍ പാസപോര്‍ട്ട് ഔട്‌സോഴ്‌സിംഗ് ഏജന്‍സികള്‍ക്കും അവധി

റിയാദ്: സൗദി അറേബ്യയിലെ ഇന്ത്യന്‍ എംബസി രാജ്യത്തെ വിവിധ പ്രവിശ്യകളില്‍ നടത്താന്‍ നിശ്ചയിച്ചിരുന്ന കോണ്‍സുലര്‍ സന്ദര്‍ശനങ്ങള്‍ മാറ്റിവെച്ചു. ഔട്‌സോഴ്‌സിംഗ് ഏജന്‍സികളും താല്‍ക്കാലികമായി പ്രവര്‍ത്തനം നിര്‍ത്തിവെച്ചു. അതേസമയം, അടിയന്തിര അപേക്ഷകള്‍ പരിഗണിക്കും. അടിയന്തിര ഘട്ടങ്ങളില്‍ ഔട്‌സോഴ്‌സിംഗ് ഏജന്‍സികളില്‍ സേവനം ലഭ്യമാക്കുമെന്നും എംബസി വൃത്തങ്ങള്‍ അറിയിച്ചു. കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി സൗദി അറേബ്യ പ്രഖ്യാപിച്ച നിയന്ത്രണങ്ങളുടെ ഭാഗമായാണ് കോണ്‍സുലര്‍ സേവനങ്ങളും മാറ്റിവെക്കും. ദമ്മാം, അല്‍ഖോബാര്‍, ജുബൈല്‍, ബുറൈദ, ഹാഇല്‍, റിയാദ് ബത്ഹ, ജിദ്ദ ഹയ്ല്‍ സ്ട്രീറ്റ്, തഹ്‌ലിയ സ്ട്രീറ്റ്,

Damam, gulf, Jeddah, Riyad

വേള്‍ഡ് മലയാളി കൗണ്‍സില്‍ പുതിയ സാരഥികള്‍

റിയാദ്: വേള്‍ഡ് മലയാളി കൗണ്‍സില്‍ റിയാദ് പ്രൊവിന്‍സ് പുതിയ ഭരണ സമിതിയെ തിരഞ്ഞെടുത്തു. രണ്ടു വര്‍ഷമാണ് സമിതിയുടെ കാലാവധി. 17 അംഗങ്ങള്‍ ഉള്‍പ്പെട്ട എക്‌സിക്യൂട്ടീവ് കമ്മിറ്റിയെയും തിരഞ്ഞെടുത്തു. ഡേവിഡ് ലൂക്ക് (ചെയര്‍മാന്‍), ഡോ. ജയചന്ദ്രന്‍ (പ്രസിഡണ്ട് ), ബിജു രാജന്‍, സുനില്‍ മേലേടത്തു (വൈസ് പ്രസിഡന്റ്മാര്‍), നിജാസ് പാമ്പാടിയില്‍ (ജനറല്‍ സെക്രട്ടറി), തങ്കച്ചന്‍ വര്‍ഗ്ഗീസ് (ജോയിന്റ് സെക്രട്ടറി ആന്റ് കള്‍ച്ചറല്‍ പ്രോഗ്രാം കണ്‍വീനര്‍), അബ്ദുല്‍ സലാം (ട്രഷറര്‍) എന്നിവരാണ് പുതിയ ഭാരവാഹികള്‍.

Damam, gulf, Jeddah, Riyad

അമിത വില ഈടാക്കിയാല്‍ പിഴ: സൗദി പബ്ലിക് പ്രോസിക്യൂഷന്‍

റിയാദ്: കൊവിഡ് വൈറസിന്റെ പശ്ചാത്തലത്തില്‍ ഉല്‍പ്പന്നങ്ങള്‍ക്ക് വില വര്‍ധിപ്പിച്ചാല്‍ നിയമ നടപടി സ്വീകരിക്കുമെന്ന് സൗദി പബ്ലിക് പ്രോസിക്യൂഷന്‍ മുന്നറിയിപ്പ് നല്‍കി. ആരോഗ്യ, ശുചിത്വ ഉല്‍പ്പന്നങ്ങളുടെ ആവശ്യം വര്‍ദ്ധിച്ചു വരുകയാണ്. ഈ സാഹചര്യത്തില്‍ ഉല്‍പ്പന്നങ്ങളുടെയോ സേവനങ്ങളുടെയോ വില വര്‍ധിപ്പിക്കാന്‍ വ്യാപാരികള്‍ക്ക് അവകാശമില്ലെന്നും സൗദി പബ്ലിക് പ്രോസിക്യൂഷന്‍ അറിയിച്ചു. വിപണിയില്‍ ആധിപത്യം നേടുന്നതിന് വ്യാപാര സ്ഥാപനങ്ങള്‍ വിപണിയിലെ മത്സരം ദുര്‍ബലപ്പെടുത്തരുത്. പരിമിതപ്പെടുത്താനും ശ്രമിക്കരുത്. ഇത് സൗദി കോംപറ്റിഷന്‍ നിയമത്തിലെ ആര്‍ട്ടിക്കിള്‍ 6 അനുസരിച്ച് നിയമ ലംഘനമാണ്. നിയമം ലംഘിക്കുന്നവര്‍ക്ക് വാര്‍ഷിക

Damam, gulf, Jeddah, Riyad

കൊവിഡ്: രാജ്യം സ്വീകരിക്കുന്ന നടപടി സ്വാഗതാര്‍ഹമെന്ന് സൗദി മനുഷ്യാവകാശ കമ്മീഷന്‍

റിയാദ്: കൊവിഡ് വൈറസ് പടരുന്നത് നിയന്ത്രിക്കാന്‍ രാജ്യം സ്വീകരിക്കുന്ന മുന്‍കരുതല്‍ നടപടി സ്വാഗതാര്‍ഹമാണെന്ന് സൗദി മനുഷ്യാവകാശ കമ്മീഷന്‍ ചെയര്‍മാന്‍ ഡോ. അവദ് അല്‍ അവദ്. രാജ്യത്തെ നിലവിലെ ആരോഗ്യസ്ഥിതിയും വിവിധ സമിതികളുടെ ശ്രമങ്ങളെയും അദ്ദേഹം അഭിനന്ദിച്ചു. രോഗബാധിതരുടെ ചികിത്സ, രോഗം ബാധിച്ചതായി സംശയിക്കപ്പെടുന്നവരെ താമസിപ്പിക്കുന്ന നിരീക്ഷണ കേന്ദ്രങ്ങള്‍, സമൂഹത്തില്‍ മറ്റുള്ളവരുടെ സംരക്ഷണം എന്നിവയുള്‍പ്പെടെ എല്ലാ കാര്യങ്ങളിലും മനുഷ്യാവകാശങ്ങളെ മാനിക്കുന്ന നടപടികളാണ് രാജ്യം സ്വീകരിക്കുന്നത്. കാര്യക്ഷമതയോടെ പ്രതിസന്ധി കൈകാര്യം ചെയ്യുന്നതിനു രാജ്യത്തെ ഭരണ സംവിധാനങ്ങള്‍ക്കു കഴിയുന്നുണ്ട്. വൈറസ് വ്യാപനം

Damam, gulf, Jeddah, Riyad

സൗദിയില്‍ നിയമം ലംഘിച്ച കോഫീ ഷോപ്പുകള്‍ക്ക് പൂട്ട് വീണു

നൗഫല്‍ പാലക്കാടന്‍ റിയാദ്: നിയമം ലംഘിച്ച് ഹുക്ക ഉപയോഗിക്കാന്‍ അനുമതി നല്‍കിയ കോഫി ഷോപ്പുകള്‍ നഗരസഭ അടപ്പിച്ചു. കൊവിഡിന്റെ പശ്ചാത്തലത്തില്‍ കോഫീ ഷോപ്പുകളില്‍ ഹുക്ക പുകവലി വിലക്കി നഗരസഭ കഴിഞ്ഞ ദിവസം ഉത്തരവ് പുറപ്പെടുവിച്ചിരുന്നു. നഗരസഭ നടത്തിയ പരിശോധനയില്‍ നിയമം ലംഘിച്ച് ഹുക്ക ഉപയോഗിക്കുന്ന കോഫീ ഷോപ്പുകള്‍ കണ്ടെത്തി. തുടര്‍ന്നാണ് കോഫീ ഷൊപ്പുകള്‍ അച്ചു സീല്‍ ചെയ്തത്. നിയമ ലംഘനത്തിന് പിഴയും ചുമത്തി. കൊറോണ പ്രതിരോധത്തിന്റെ കരുതല്‍ നടപടിയായി റിയാദില്‍ 8398 ബാര്‍ബര്‍ ഷോപ്പുകളും 2385 ബ്യൂട്ടി

Damam, gulf, Jeddah, Riyad

കൈക്കൂലിയും പദവി ദുരുപയോഗവും ഗുരുതര കുറ്റകൃത്യങ്ങള്‍: അഴിമതി വിരുദ്ധ കമ്മീഷന്‍ വിശദാംശം പുറത്തുവിട്ടു

റിയാദ്: ദേശീയ അഴിമതി വിരുദ്ധ കമ്മീഷന്‍ അനേഷണം നടത്തിയ പന്ത്രണ്ടിലധികം കേസുകളുടെ വിശദാംശംങ്ങള്‍ പുറത്തുവിട്ടു. പൊതു ചുമതലകള്‍ ലംഘിച്ചതിന് 219 ജീവനക്കാര്‍ക്കെതിരെ അച്ചടക്ക നടപടികള്‍ സ്വീകരിക്കുകയും ക്രിമിനല്‍ കേസുകള്‍ രജിസ്റ്റര്‍ രജിസ്റ്റര്‍ ചെയ്യാന്‍ പ്രോസിക്യൂഷന് കൈമാറുകയും ചെയ്തു. 674 വ്യക്തികളുടെ മൊഴി രേഖപ്പെടുത്തിയതിനു ശേഷമാണ് ക്രിമിനല്‍ അന്വേഷണ നടപടിക്രമങ്ങള്‍ നടത്തിയത്. അതില്‍ 298 ഉദ്യോഗസ്ഥര്‍ കൈക്കൂലി, കള്ളപ്പണം വെളുപ്പിക്കല്‍, പൊതു ഫണ്ട് ദുരുപയോഗം എന്നിവ ഉള്‍പ്പെടെയുള്ള സാമ്പത്തിക, ഭരണ അഴിമതി ആരോപണങ്ങളില്‍ അറസ്റ്റ് ചെയ്തു. ദുരുപയോഗം ചെയ്ത

Damam, gulf, Jeddah, Riyad

നിയന്ത്രണം കര്‍ശനമാക്കി സൗദി; സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ക്ക് 16 ദിവസം പൊതു അവധി

റിയാദ്: സൗദി അറേബ്യയിലെ സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ക്ക് 16 ദിവസം പൊതു അവധി പ്രഖ്യാപിച്ചു. ആരോഗ്യം, പൊതു സുരക്ഷ, സൈനിക വിഭാഗങ്ങള്‍, വൈദ്യുതി എന്നീ വകുപ്പുകള്‍ക്ക് അവധി ബാധകമല്ല. ആഭ്യന്തര മന്ത്രാലയമാണ് ഇക്കാര്യം അറിയിച്ചത്. ഒരാഴ്ചക്കി ൈകോവിഡ് വൈറസ് ബാധിതരുടെ എണ്ണം ഗണ്യമായി വര്‍ധിച്ചിരുന്നു. വൈറസ് ബാധ പ്രതിരോധിക്കുന്നതിന് ഉന്നത തല സമിതി എല്ലാ ദിവസവും യോഗം ചേര്‍ന്ന് സ്ഥിതിഗതികള്‍ വിലയിരുത്തുന്നുണ്ട്. ആരോഗ്യ മന്ത്രാലയം എല്ലാ പ്രവിശ്യകളിലും പ്രത്യേകം ജാഗ്രതാ സമിതികള്‍ രൂപീകരിച്ച് വൈറസ് പ്രതിരോധ നടപടികള്‍ ഏകോപിപ്പിക്കുന്നുണ്ട്.

Damam, gulf, Jeddah, Riyad

മലാസ് ഹോട്ടല്‍ അപകടം: സമീപ കടകള്‍ അടപ്പിച്ചു; സമഗ്ര അന്വേഷണം

റിയാദ്: ഹോട്ടല്‍ തകര്‍ന്ന് മലയാളിയും തമിഴ്‌നാട്ടുകാരനും ഉള്‍പ്പെടെ രണ്ടു പേര്‍ മരിച്ച സംഭവത്തില്‍ അന്വേഷണം ആരംഭിച്ചു. ഹോട്ടലിന്റെ സൈന്‍ ബോര്‍ഡ് ഉള്‍പ്പെടെ മേല്‍ക്കൂരയുടെ കോണ്‍ക്രീറ്റ് പാളികള്‍ തകര്‍ന്നു വീണ് മലയാളി ഉള്‍പ്പെടെ രണ്ടു പേര്‍ മരിച്ചിരുന്നു. സുരക്ഷ മുന്‍ നിര്‍ത്തി സമീപ പ്രദേശങ്ങളിലെ മുഴുവന്‍ കടകളും നഗരസഭാ അധികൃതര്‍ പൂട്ടി മുദ്രവെച്ചു. പത്തിലധികം വ്യാപാര സ്ഥാപനങ്ങള്‍ സ്ഥിതി ചെയ്യുന്ന ഷോപ്പിംഗ് കോംപ്ലക്‌സിലാണ് മലയാളികളുടെ നിയന്ത്രണത്തിലുളള മലാസ് റസ്റ്ററന്റ് സ്ഥിതി ചെയ്യുന്നത്. കെട്ടിടത്തിന്റെ കാലപ്പഴക്കം, ഫിറ്റ്‌നസ് എന്നിവ ഉള്‍പ്പെടെ

Scroll to Top