മെഗാ ഏഷ്യന്‍ ഫെസ്റ്റ് ഫെബ്രുവരി 28ന്
റിയാദ്: മെഗാ ഏഷ്യന്‍ ഫെസ്റ്റിനുളള ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി സംഘാടകര്‍ അറിയിച്ചു. വൈവിധ്യമാര്‍ന്ന കലാ, സാംസ്‌കാരിക പരിപാടികളോടെ ഫെബ്രുവരി 28ന് തുമാമ സാഹില്‍ തീം പാര്‍ക്കിലാണ് ആഘോഷം ഒരുക്കിയിട്ടുളളത്. ഇന്ത്യ, പാക്കിസ്ഥാന്‍, ഫിലിപ്പീന്‍സ്, ബംഗ്‌ളാദേശ്, ചൈന, ശ്രീലങ്ക, നേപ്പാള്‍ എന്നിവിടങ്ങളില്‍ നിന്നുളള പ്രവാസി സമൂഹത്തിന്റെ സംഗമമായിരിക്കും ഏഷ്യന്‍ ഫെസ്റ്റ്. അറബ് വംശജരും മേളയില്‍ പങ്കാളികളാകും. സാംസ്‌കാരിക സമ്മേളനം സൗദി ചേംബര്‍ ഓഫ് കൗണ്‍സില്‍ ചെയര്‍മാന്‍ അജ്‌ലാന്‍ അല്‍ അജ്‌ലാന്‍ ഉദ്ഘാടനം ചെയ്യും. ഉച്ചക്ക് 2 മുതല്‍ രാത്രി 11 […]














