Sauditimesonline

manjery udf riyadh
റിയാദില്‍ മഞ്ചേരി മണ്ഡലം തിരഞ്ഞെടുപ്പ് കണ്‍വെന്‍ഷന്‍

Riyadh Bureau

gulf, uae

കോഴിക്കോടെന്‍സ് ഇഫ്താര്‍ വിരുന്ന്

റിയാദ്: കോഴിക്കോട് നിവാസികളുടെ കൂട്ടായ്മ കോഴിക്കോടന്‍സ് റിയാദ് ഇഫ്താര്‍ വിരുന്ന് സംഘടിപ്പിച്ചു. മലസിലെ അല്‍മാസ് ഓഡിറ്റോറിയത്തില്‍ നടന്ന വിരുന്നില്‍ ചീഫ് ഓര്‍ഗനൈസര്‍ കബീര്‍ നല്ലളം അധ്യക്ഷത വഹിച്ചു. മുനിബ് പാഴുര്‍, മിര്‍ഷാദ് ബക്കര്‍, അബ്ബാസ് കെകെ, പ്രഷീദ് തൈക്കൂടത്തില്‍, നിബിന്‍ ഇന്ദ്രനീലം, ലത്തീഫ് ലക്‌സ, റീജോഷ് കടലുണ്ടി, അനില്‍ മാവൂര്‍ എന്നിവര്‍ പുതുതായി കൂട്ടായ്മയില്‍ ചേര്‍ന്ന അംഗങ്ങള്‍ക്കു ഉപഹാരം സമ്മാനിച്ചു. കോഴിക്കോടന്‍സ് കുടുംബത്തിലെ വനിതകള്‍ ചേര്‍ന്ന് ഉണ്ടാക്കിയ വിഭവസമൃദ്ധമായ പലഹാരങ്ങള്‍ വൈവിധ്യമായി. ഇഫ്താര്‍ വിരുന്നിനു റാഫി കൊയിലാണ്ടി, […]

gulf, saudi

സൗദിയില്‍ മഴയ്ക്കു സാധ്യത; ജാഗ്രതാ മുന്നറിയിപ്പ്

റിയാദ്: സൗദി അറേബ്യയുടെ വിവിധ പ്രവിശ്യകളില്‍ അടുത്ത ഏതാനും ദിവസങ്ങളില്‍ കനത്ത മഴക്കു സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്‍കി. മലവെളളപ്പാച്ചിലിനും താഴ്‌വരകളില്‍ വെള്ളപ്പൊക്കത്തിനും സാധ്യതയുണ്ടെന്നും മുന്നറിയിപ്പില്‍ പറയുന്നു. മഴയോടൊപ്പം ആലിപ്പഴ വര്‍ഷം, ചുഴലിക്കാറ്റ് എന്നിവയ്ക്കും സാധ്യതയുണ്ട്. റിയാദ്, വടക്കന്‍ അതിര്‍ത്തി പ്രദേശം, അല്‍ ജൗഫ്, തബൂക്ക്, ഹായില്‍, അല്‍ ഖസീം, കിഴക്കന്‍ പ്രവിശ്യ, മക്ക, മദീന, അല്‍ബാഹ, അസീര്‍, ജിസാന്‍ എന്നീ പ്രദേശങ്ങളിലാണ് മഴ മുന്നറിയിപ്പുള്ളത്. ഇതുസംബന്ധിച്ച് പൊതുജനങ്ങള്‍ക്ക് എസ്എംഎസ് സന്ദേശം നല്‍കിയിട്ടുണ്ട്. വെള്ളക്കെട്ടുണ്ടാകുന്ന

gulf, saudi

എയര്‍പോര്‍ട്ടിലേയ്ക്കുളള യാത്രക്കിടെ മലയാളി തീര്‍ഥാടക മരിച്ചു

റിയാദ്: മദീന വിമാനത്താവളത്തിലേയ്ക്കുളള യാത്രാ മധ്യേ മലയാളി ഉംറ തീര്‍ഥാടക മരിച്ചു. മലപ്പുറം ഉള്ളണം അട്ടക്കുഴിങ്ങര അമ്മാംവീട്ടില്‍ മൂസ ഹാജിയുടെ മകള്‍ ഉമ്മു സല്‍മയാണ് (49) മരിച്ചത്. മൂന്നിയൂര്‍ കളിയാട്ടുമുക്കില്‍ മരക്കടവന്‍ മുസ്തഫയുടെ ഭാര്യയാണ്. ഫെബ്രുവരി 19നാണ് സ്വകാര്യ ഉംറ ഗ്രൂപ്പില്‍ ജിദ്ദയിലെത്തിയത്. മക്കയിലെത്തിന ഉംറ നിര്‍വഹിച്ചശേഷം മദീന സന്ദര്‍ശനം പൂര്‍ത്തിയാക്കി നാട്ടിലേക്ക് മടങ്ങാന്‍ ബസില്‍ വിമാനത്താവളത്തിലേക്ക് പോകുന്നതിനിടെയാണ് മരണം. മൃതദേഹം നാട്ടിലെത്തിച്ച് കളിയാട്ടുമുക്ക് എം.എച്ച്. നഗര്‍ ജുമുഅ മസ്ജിദ് ഖബര്‍സ്ഥാനില്‍ മറവ് ചെയ്യാന്‍ ശ്രമം തുടങ്ങി.

gulf, saudi

ലിറ്റില്‍ ആര്‍ട്ടിസ്റ്റ് സീസണ്‍-3 വിജയികള്‍ക്ക് ഉപഹാരം സമ്മാനിച്ചു

റിയാദ്: തറവാട് കുടുംബ കൂട്ടായ്മ സംഘടിപ്പിച്ച ലിറ്റില്‍ ആര്‍ട്ടിസ്റ്റ് സീസണ്‍-3 വിജയികള്‍ക്ക് ഉപഹാരം സമ്മാനിച്ചു. ജനുവരി 31ന് റിയാദ് റെയ്ദ് പ്രൊ കോര്‍ട്ടില്‍ നടത്തിയ ചിത്രരചനാ മത്സരത്തില്‍ നാലു വിഭാഗങ്ങളിലായി അറുനൂറിലധികം കുട്ടികള്‍ പങ്കെടുത്തു. മുഖ്യ പ്രായോജകരായ ഫണ്‍ബോയുടെ സാമഗ്രികകളാണ് കുട്ടികള്‍ മത്സരത്തില്‍ പങ്കെടുക്കാന്‍ ഉപയോഗിച്ചത്. ഓരോ വിഭാഗത്തിലും മൂന്ന് സ്ഥാനങ്ങളും അഞ്ച് വീതം പ്രോത്സാഹന സമ്മാനങ്ങളും പ്രഖ്യാപിച്ചു. തറവാടിന്റെ കളിവീട്ടില്‍ ഒരുക്കിയ വേദിയില്‍ കഴിഞ്ഞ ദിവസം വിജയികള്‍ക്കു ഉപഹാരം വിതരണം ചെയ്തു. യൂനിവേഴ്‌സല്‍ ഇന്‍സ്‌പെക്ഷന്‍ കമ്പനി

gulf, saudi

യാചന മാഫിയ; യമന്‍ സംഘത്തെ അറസ്റ്റ് ചെയ്തു

റിയാദ്: യമന്‍ പൗരത്വമുളള നാല് വനിതകളെ യാചനയ്ക്കു സൗദി അറേബ്യയിലെത്തിച്ച വിദേശിയെ അറസ്റ്റ് ചെയ്തതായി ആഭ്യന്തര മന്ത്രാലയം. മനുഷ്യക്കടത്തു, യാചകവൃത്തി എന്നിവ തടയുന്നതിനു സുരക്ഷാ പരിശോധനാ വിഭാഗം നടത്തിയ റെയ്ഡില്‍ യമന്‍ പൗരനെ അറസ്റ്റു ചെയ്തു. മനുഷ്യക്കടത്ത് വിരുദ്ധ നിയമപ്രകാരമാണ് അറസ്റ്റ് ചെയ്തത്. വനിതകളെ കടത്തി ക്കൊണ്ടുവരുകയും യാചനയ്ക്കു നിയോഗിക്കുകയായിരുന്നു. ഇവര്‍ക്ക് നിശ്ചിത തുക പ്രതിഫലം നല്‍ശിയാണ് യാചനക്കു നിയോഗിച്ചിരുന്നത്. മനുഷ്യക്കടത്തു നടത്തുക, വനിതകളെ ചൂഷണം ചെയ്യുക, സ്ത്രീത്വത്തെ അപമാനിക്കുക, ഭിക്ഷാടനം നടത്തുക തുടങ്ങിയ കുറ്റകൃത്യങ്ങള്‍ പ്രതിക്കെതിരെ

gulf

രണ്ടു മലയാളികളുടെ വധശിക്ഷ നടപ്പിലാക്കി

അബുദാബി: രണ്ട് മലയാളികളുടെ വധശിക്ഷ യുഎഇയില്‍ നടപ്പിലാക്കി. മുഹമ്മദ് റിനാഷ് എ, മുരളീധരന്‍ പി വി എന്നിവരുടെ വധശിക്ഷയാണ് നടപ്പിലാക്കിയത്. ഇന്ത്യന്‍ വിദേശ കാര്യമന്ത്രാലയം ഇക്കാര്യം സ്ഥിരീകരിച്ചു. രണ്ട് വ്യത്യസ്ഥ കൊലപാതക കുറ്റങ്ങള്‍ക്കാണ് രണ്ട് പേരുടെയും വധശിക്ഷ. യുഎഇ പൗരനെ വധിച്ചതിനാണ് മുഹമ്മദ് റിനാഷിനെ വധശിക്ഷക്ക് വിധേയനാക്കിയത്. ഇന്ത്യന്‍ പൗരനെ വധിച്ചതിനാണ് മുരളീധരനു ശിക്ഷ ലഭിച്ചത്. അതേസമയം, സാധ്യമായ നിയമ സഹായം ഇരുവര്‍ക്കും നല്കിയതായി വിദേശകാര്യ മന്ത്രാലയം അറിയിച്ചു. ബന്ധുക്കള്‍ക്ക് സംസ്‌കാര ചടങ്ങില്‍ പങ്കെടുക്കാന്‍ അവസരം ഒരുക്കുന്നത്

gulf, saudi

ഐസിഎഫ് റിയാദിനെ മുഹമ്മദ് കുട്ടി സഖാഫി ഒളമതില്‍ നയിക്കും

റിയാദ്: ‘തല ഉയര്‍ത്തി നില്‍ക്കാം’ എന്ന പ്രമേയത്തില്‍ ഇന്ത്യന്‍ കള്‍ചറല്‍ ഫൌണ്ടേഷന്‍ (ഐസിഎഫ്) ദൈ്വ മാസ അംഗത്വ കാമ്പയിന് സമാപനം. റീജിയണല്‍ കൗണ്‍സിലില്‍ യോഗം പുതിയ ഭാരവാഹികളെയും തെരഞ്ഞെടുത്തു. റിയാദിലെ 69 യൂണിറ്റുകളിലും 17 ഡിവിഷനുകളിലും കൗണ്‍സിലുകളും നിലവില്‍ വന്നു. മുഹമ്മദ് കുട്ടി സഖാഫി അധ്യക്ഷത വഹിച്ച കൗണ്‍സില്‍ ഐസിഎഫ് നാഷണല്‍ പ്രസിഡന്റ് ഹബീബ് തങ്ങള്‍ ഉദ്ഘാടനം ചെയ്തു. വിവിധ സമിതികളുടെ വാര്‍ഷിക റിപോര്‍ട്ടുകള്‍, അബ്ദുല്‍മജീദ് താനാളൂര്‍ (ജനറല്‍ ), ഷമീര്‍ രണ്ടത്താണി (ഫിനാന്‍സ്), അബ്ദുല്‍ കാദര്‍

gulf, saudi

തൃശൂര്‍ ഒഐസിസി ‘മീറ്റ് ആന്റ് ഗ്രീറ്റ്’

റിയാദ്: ഒഐസിസി തൃശ്ശൂര്‍ ജില്ലാ കമ്മിറ്റി കുടുംബ സംഗമം ‘മീറ്റ് ആന്റ് ഗ്രീറ്റ്-2കെ25’ സംഘടിപ്പിച്ചു. സാംസ്‌കാരിക സമ്മേളനത്തില്‍ ജില്ല കമ്മിറ്റി ഉപാധ്യക്ഷന്‍ അന്‍സായി ഷൗക്കത്ത് അധ്യക്ഷത വഹിച്ചു. കലാ സന്ധ്യയില്‍ ജില്ലാ കമ്മിറ്റി അംഗങ്ങളും കുടുംബങ്ങളും പങ്കെടുത്തു. പരിചയപ്പെടുവാനും ഒത്തൊരുമ നിലനിര്‍ത്തുവാനും ഇത്തരം കൂടിച്ചേരലുകള്‍ വഴിയൊരുക്കുമെന്ന് പരിപാടി ഉദ്ഘാടനം ചെയ്ത ഒഐസിസി സെന്‍ട്രല്‍ കമ്മിറ്റിപ്രസിഡന്റ് സലീം കളക്കര പറഞ്ഞു. കേരളത്തിലെ സമകാലിക വാര്‍ത്തകള്‍ ആശങ്കാ ജനകമാണ്. മയക്കുമരുന്നിന്റെ ഉപയോഗവും കൊലപാതകങ്ങളും വര്‍ധിച്ചു വരുന്ന സാഹചര്യത്തില്‍ കരുതലിന്റെയും ഉദ്‌ബോധനത്തിന്റെയും

gulf, saudi

ഏജന്റിന്റെ വാഗ്ദാനത്തില്‍ കുടുങ്ങി മലയാളികള്‍; തൊഴിലുടമയ്ക്കു 36,000 റിയാല്‍ നഷ്ടപരിഹാരം നല്‍കി മടക്കം

റിയാദ്: വീസ ഏജന്റിന്റെ മോഹന വാഗ്ദാനങ്ങളില്‍ കുടുങ്ങിയ നാല് മലയാളി യുവാക്കള്‍ റിയാദില്‍ കുടുങ്ങി. ദുരിതങ്ങള്‍ക്കൊടുവില്‍ തൊഴിലുടമയ്ക്കു 36,000 റിയാല്‍ നഷ്ടപരിഹാരം നല്‍കാന്‍ നിര്‍ബന്ധിതരായി. എറണാകുളം അങ്കമാലി സ്വദേശി രാഹുല്‍, തൃശൂര്‍ ചാലക്കുടി സ്വദേശി അഭി ഷേക്, പത്തനംതിട്ട സ്വദേശി ചിക്കു, കോട്ടയം മുണ്ടക്കയം സ്വദേശി അഖില്‍ എന്നിവരാണ് ചതിയില്‍പെട്ടത്. എറണാകുളം സ്വദേശിയായ ഏജന്റ് മുഹമ്മദ് ഷാഹുല്‍ നെല്ലിക്കുഴിയാണ് വീസ തരപ്പെടുത്തിയതെന്ന് റിയാദ് ഇന്ത്യന്‍ എംബസിക്കു നല്‍കിയ പരാതിയില്‍ പറഞ്ഞു. റിയാദ് എക്‌സിറ്റ് 18ലെ ട്രാന്‍സ്‌പോര്‍ട്ടേഷന്‍ കമ്പനിയില്‍

gulf, saudi

രാജ്യത്തിന് പുറത്തുളള സൗദി വിമതര്‍ക്ക് മാപ്പ്

റിയാദ്: സൗദി വിമതരായി രാജ്യത്തിന് പുറത്തു കഴിയുന്നവര്‍ക്ക് മാപ്പു നല്‍കുന്നു. ബാഹ്യശക്തികളുടെ സ്വാധീനത്തില്‍ രാജ്യത്തിനെതിരെ നിലനിന്നവര്‍ക്കാണ് മാപ്പ്. എന്നാല്‍ ഗുരുതര കുറ്റകൃത്യങ്ങള്‍ ആസൂത്രണം ചെയ്യുകയും നടപ്പിലാക്കാന്‍ ശ്രമിച്ചവര്‍ക്കും മാപ്പ് ലഭിക്കില്ല. എംബിസി ടിവിയില്‍ പ്രോമിസ് സ്‌റ്റോറി (ഹികായത്ത് വഅദ്) എന്ന പരിപാടിയില്‍ രാജ്യ സുരക്ഷാ ഉപദേഷ്ടാവ് അബ്ദുല്‍ അസീസ് അല്‍ ഹുവൈരിനിയാണ് മാപ്പു നല്‍കുന്ന വിവരം അറിയിച്ചത്. രാജ്യത്തിനെതിരെ ആക്രമണം നടത്താനും വിമത പ്രവര്‍ത്തനങ്ങള്‍ക്കും ബാഹ്യസ്ഥാപനങ്ങള്‍ ചൂഷണം ചെയ്തവര്‍ക്ക് സൗദിയിലേയ്ക്കു മടങ്ങി വരാന്‍ രാജ്യം ക്ഷണിച്ചിട്ടുണ്ട്. വഞ്ചിക്കപ്പെട്ടവര്‍ക്ക്

gulf, saudi

റിയാദില്‍ മരിച്ച മലയാളിയുടെ മൃതദേഹം നാളെ കണ്ണൂരില്‍ സംസ്‌കരിക്കും

റിയാദ്: പക്ഷാഘാതത്തെ തുടര്‍ന്ന് ശുമൈസി കിങ് സൗദ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിഞ്ഞിരുന്ന മലയാളി മരിച്ചു. കണ്ണൂര്‍ കരിമ്പം കുറുമാതൂര്‍ കൊണിയന്‍കണ്ടി വീട്ടില്‍ പ്രകാശന്‍ (48) ആണ് മരിച്ചത്. റിയാദ് പ്രവിശ്യയില്‍പെട്ട മുസാഹ്മിയയില്‍ ഗ്ലാസ് കടയിലായിരുന്നു ജോലി. താമസസ്ഥലത്ത് പക്ഷാഘാതം ഉണ്ടായതിനെ തുടര്‍ന്ന് മുസാഹ്മിയ ജനറല്‍ ആശുപത്രിയില്‍ പ്രാഥമിക ചികിത്സ നല്‍കി. വിദഗ്ധചികിത്സക്കാണ് റിയാദിലെ ശുമൈസി ആശുപത്രിയിലേക്ക് മാറ്റിയത്. രണ്ടാഴ്ച നടത്തിയ ചികിത്സക്കിടെ ശസ്ത്രക്രിയകള്‍ക്ക് വിധേയനായിരുന്നു. അതിനിടയിലാണ് മരണം. ഭാര്യ: ടി.കെ. മഞ്ജുള, മക്കള്‍: ആവണി (18), ആദിത്

gulf, saudi

തലശ്ശേരി അസോസിയേഷന്‍ റമദാന്‍ ക്വിസ്; അമന്‍ ശഹദാന്‍ ജേതാവ്

റിയാദ്: തലശ്ശേരി മണ്ഡലം വെല്‍ഫെയര്‍ അസോസിയേഷന്‍ (ടിഎംഡബ്ല്യുഎ) റിയാദില്‍ റമദാന്‍ ക്വിസ് മത്സരം സംഘടിപ്പിച്ചു. ഇന്ത്യന്‍ പബ്ലിക് സ്‌കൂള്‍ ഒമ്പതാംതരം വിദ്യാര്‍ത്ഥി അമന്‍ ശഹദാന്‍ 116 പോയിന്റുമായി നേടി ഒന്നാം സ്ഥാനം നേടി. വാശിയേറിയ മത്സരത്തില്‍ നിഷാന്‍ കൊമ്മോത്ത് രണ്ടും ഫാത്തിമ ജസ്‌നാ ഫായിസ് മൂന്നും സ്ഥാനങ്ങള്‍ നേടി. ഓണ്‍ലൈന്‍ ആയി നടത്തിയ ക്വിസ് മത്സരത്തില്‍ 123 മത്സരാര്‍ത്ഥികള്‍ പങ്കെടുത്തു. ഇസ്ലാമികം, കായികം, ആനുകാലികം, പൊതുവിജ്ഞാനം എന്നീ വിഷയങ്ങളിലായിരുന്നു ചോദ്യങ്ങള്‍. വിജയികള്‍ക്ക് മാര്‍ച്ച് 7ന് ടിഎംഡബ്ല്യുഎ റിയാദ്

gulf, saudi

സൗദിയില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് മാര്‍ച്ച് 20 മുതല്‍ അവധി

റിയാദ്: സൗദി അറേബ്യയില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ഈദുല്‍ ഫിത്ര്‍ അവധി പ്രഖ്യാപിച്ചു. മാര്‍ച്ച് 20 വ്യാഴം മുതല്‍ അവധി ആരംഭിക്കും. അധ്യായന വര്‍ഷം അനുസരിച്ച് തേഡ് ടേം ക്ലാസുകളാണ് ഇപ്പോള്‍ തുടരുന്നത്. ഈദുല്‍ ഫിത്ര്‍ അവധി പൂര്‍ത്തിയായി ശവ്വാല്‍ 8 ഞായര്‍ സ്‌കൂള്‍ തുറക്കും. ദുല്‍ഖഅ്ദ 6, 7 തീയതികളിലും അവധിയായിരിക്കും. ദുല്‍ഹജ് 3 വെള്ളി ബലിപെരുന്നാള്‍ അവധി ആരംഭിക്കും. ബലിപെരുന്നാള്‍ അവധി പൂര്‍ത്തിയായി ദുല്‍ഹജ് 19ന് സ്‌കൂളുകള്‍ തുറക്കും. 2025 ജൂണ്‍ 26, ഹിജ്‌റ 1447

gulf, saudi

ഒഐസിസി ജനകീയ ഇഫ്താര്‍ മാര്‍ച്ച് 14ന്

റിയാദ്: സമൂഹ ഇഫ്താര്‍ വിരുന്നിന് ഒരുക്കങ്ങള്‍ തുടങ്ങി ഒഐസിസി റിയാദ് റീജിണല്‍ കമ്മിറ്റി. ഇഫ്താര്‍ സംഗമം മാര്‍ച്ച് 14ന് എക്‌സിറ്റ് 18 സുലൈ സദ കമ്മ്യൂണിറ്റി സെന്ററില്‍ നടക്കും. പരിപാടിയുടെ വിജയത്തിന് ബത്ഹ സബര്‍മതിയില്‍ ചേര്‍ന്ന സംഘാടക സമിതി യോഗത്തില്‍ സെന്‍ട്രല്‍ കമ്മിറ്റി പ്രസിഡന്റ് സലീം കളക്കര അധ്യക്ഷത വഹിച്ചു. ജനകീയ ഇഫ്താര്‍ സ്വാഗതസംഘവും രൂപീകരിച്ചു. സലീം കളക്കര (ചെയര്‍മാന്‍), അമീര്‍ പട്ടണത്ത് (കണ്‍വീനര്‍), കുഞ്ഞി കുമ്പള,അബ്ദുള്ള വല്ലാഞ്ചിറ, ഫൈസല്‍ ബാഹസ്സന്‍, നവാസ് വെള്ളിമാട്കുന്ന്, മജീദ് ചിങ്ങോലി,

Scroll to Top