Sauditimesonline

ceasefire
ഭീഷണിയൊഴിഞ്ഞ 24 മണിക്കൂര്‍; നാളെ നിര്‍ണായക ചര്‍ച്ച

KERALA BUREAU

gulf, saudi

എഞ്ചിനീയര്‍ ഹാഷിം സ്മാരക പുരസ്‌കാരം പി.കെ.കെ ബാവയ്ക്ക്

കോഴിക്കോട്: സൗദി കെ.എം.സി.സി നാഷണല്‍ കമ്മിറ്റി എഞ്ചിനീയര്‍ ഹാഷിം സ്മാരക പുരസ്‌കാരം മുസ്ലിംലീഗ് സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം പി.കെ.കെ ബാവയ്ക്ക്. പൊതുമരാമത്ത്്, പഞ്ചായത്ത് സാമുഹിക ക്ഷേമം എന്നീ വകുപ്പു മുന്‍ മന്ത്രി, മുസ്ലീലീഗ് നിയമസഭാകക്ഷി സെക്രട്ടറി, കെ.എസ്.ആര്‍.ടി.സി. ഉപദേശക കൗണ്‍സില്‍ അംഗം, ചേമബഞ്ചേരി പഞ്ചായത്ത് പ്രസിഡന്റ്, ഭാഷാ സമരകാലത്തെ മുസ്ലീം യൂത്ത് ലീഗ് സംസ്ഥാന കമ്മിറ്റി പ്രസിഡന്റ്, മുസ്ലിംലീഗ് സംസ്ഥാന വൈസ് പ്രസിഡന്റ്, ദീര്‍ഘകാലം കോഴിക്കോട് ജില്ലാ പ്രസിഡന്റ് തുടങ്ങി മുസ്ലിംലീഗിലും പാര്‍ലിമെന്ററി രംഗത്തും വിവിധ പദവികള്‍ […]

gulf, saudi

റിയാദില്‍ കേരള പ്രോപ്പര്‍ട്ടി എക്‌സ്‌പോ ഫെബ്രു. 21, 22 തീയതികളില്‍

റിയാദ്: കേരളത്തില്‍ നിന്നുള്ള ഏറ്ററും വലിയ പ്രോപ്പര്‍ട്ടി എക്‌സ്‌പോ റിയാദില്‍. ഫെബ്രുവരി 21, 22 തീയതികളില്‍ അല്‍ റൗദയിലെ പനോരമ ഹാളില്‍ രാവിലെ 11 മുതല്‍ വൈകീട്ട് 8 വരെ മാതൃഭൂമി ഡോട്ട് കോം ആണ് എക്‌സ്‌പോ ഒരുക്കുന്നത്. കേരള പ്രോപ്പര്‍ട്ടി എക്‌സ്‌പോയുടെ ഒന്‍പതാമത്തെ എഡിഷനാണിത്. വിദേശമലയാളികള്‍ക്കും ബില്‍ഡര്‍മാര്‍ക്കും ഒരുപോലെ പ്രയോജനകരമായ പ്രോപ്പര്‍ട്ടി എക്‌സ്‌പോയില്‍ ഇരുനൂറില്‍പ്പരം പ്രോജക്ടുകളുമായി കേരളത്തില്‍ നിന്നുള്ള പ്രമുഖ ബില്‍ഡര്‍മാര്‍ പങ്കെടുക്കും. കഴിഞ്ഞ വര്‍ഷം ദമാമില്‍ നടത്തിയ കേരള പ്രോപ്പര്‍ട്ടി എക്‌സ്‌പോ വന്‍വിജയമായിരുന്നു. തിരുവനന്തപുരം,

gulf, saudi

സബര്‍മതിയില്‍ ‘ഗാന്ധി ഗ്രന്ഥാലയം’; അംഗത്വ വിതരണം ആരംഭിച്ചു

റിയാദ്: ഓവര്‍സീസ് ഇന്ത്യന്‍ കള്‍ച്ചറല്‍ കോണ്‍ഗ്രസ് (ഒഐസിസി) ആസ്ഥാനമായ ‘സബര്‍മതി’യില്‍ സജ്ജമായ ഗാന്ധി ഗ്രന്ഥാലയത്തിന്റെ അംഗത്വ വിതരണ ഉല്‍ഘാടനം ചെയ്തു. സെന്‍ട്രല്‍ കമ്മിറ്റി പ്രസിഡണ്ട് സലീം കളക്കര ഒഐസിസി റിയാദ് വനിത വേദി പ്രസിഡന്റ് മൃദുല വിനീഷിന് അംഗത്വം വിതരണം ചെയ്തു ഉദ്ഘാടനം നിര്‍വ്വഹിച്ചു. സീനിയര്‍ വൈസ് പ്രസിഡന്റ് രഘുനാഥ് പറശ്ശിനിക്കടവ് അധ്യക്ഷത വഹിച്ചു. സെന്‍ട്രല്‍ കമ്മിറ്റി മുന്‍ പ്രസിഡന്റ് അബ്ദുള്ള വല്ലാഞ്ചിറ ഗ്രന്ഥാലയത്തിന്റെ ആവശ്യകത വിശദീകരിച്ചു. സെന്‍ട്രല്‍ കമ്മിറ്റി ഭാരവാഹികളായ നവാസ് വെള്ളിമാട്കുന്ന്, അമീര്‍ പട്ടണത്ത്,

gulf, saudi

സൗദിയുടെ ഉപഹാരം; ലോക രാജ്യങ്ങള്‍ക്ക് ഈന്തപ്പഴം വിതരണം ചെയ്യും

റിയാദ്: സൗദി അറേബ്യ 102 രാജ്യങ്ങളിലായി 700 ടണ്‍ ഈന്തപ്പഴം വിതരണം ചെയ്യും. സല്‍മാന്‍ രാജാവിന്റെ നിര്‍ദേശത്തെ തുടര്‍ന്ന് റമദാന്റെ ഭാഗമായാണ് ഈന്തപ്പഴ വിതരണം. ഓരോ രാജ്യത്തെയും സൗദി എംബസികള്‍ വഴി ഇസ്ലാമിക കാര്യ മന്ത്രാലയമാണ് ഈന്തപ്പഴ വിതരണത്തിന്റെ ചുമതല. കഴിഞ്ഞ വര്‍ഷത്തേക്കാള്‍ 200 ടണ്‍ അധികം ഈ വര്‍ഷം വിതരണം ചെയ്യും. ഈന്തപ്പഴങ്ങള്‍ അയയ്ക്കുന്നതിനുള്ള തയ്യാറെടുപ്പുകള്‍ പൂര്‍ത്തിയാക്കിയതായി ഇസ്ലാമിക കാര്യ മന്ത്രി ശൈഖ് അബുദുല്ലത്തീഫ് ബിന്‍ അബ്ദുല്‍ അസീസ് അല്‍ ശൈഖ് അറിയിച്ചു.

gulf, saudi

തലശ്ശേരി കൂട്ടായ്മ ക്യാരം ലീഗ്

റിയാദ്: തലശ്ശേരി മണ്ഡലം വെല്‍ഫെയര്‍ അസോസിയേഷന്‍ (ടി.എം.ഡബ്ലു.എ) ക്യാരം, ചെസ്സ് ടൂര്‍ണമെന്റ് സംഘടിപ്പിച്ചു. ടിസിഎല്‍ സീസണ്‍ 4 ക്യാരം ലീഗ് ടൂര്‍ണമെന്റില്‍ ഹസീബ് മുഹമ്മദ്, ഷഫീക്ക് ലോട്ടസ് അംഗങ്ങളായ ടീം ഡെബനയര്‍ ചാമ്പ്യന്മാരായി. ആവേശകരമായ ഫൈനല്‍ മത്സരത്തില്‍ തൈസിം അബ്ദുല്‍ ഗഫൂര്‍, സെനില്‍ ഹാരിസ് അംഗങ്ങളായ ടീം ടാഗിനെ നേരിട്ടുള്ള രണ്ടു ഗെയിമുകള്‍ക്ക് പരാജയപ്പെടുത്തിയാണ് ജേതാക്കളായത്. സെമിയില്‍ ടീം ഡെബനയര്‍ അനീര്‍, മമ്മു ലോട്ടസ് അണിനിരന്ന ടീം മാസിനെയും, ടീം ടാഗ് അന്‍വര്‍ സാദത്ത് കാത്താണ്ടി, ഹാരിസ്

gulf, saudi

എംഇഎസ് റിയാദ് ചാപ്റ്റര്‍: ടിഎം അഹമ്മദ് കോയ നയിക്കും

റിയാദ്: എം. ഇ. എസ് റിയാദ് ചാപ്റ്റര്‍ വാര്‍ഷിക പൊതുയോഗം പുതിയ ഭരണ സമിതിയെ തെരഞ്ഞെടുത്തു. കഴിഞ്ഞ ഭരണ സമിതി 22 ലക്ഷം രൂപയുടെ വിദ്യാഭ്യാസ, ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ നടത്തി. യോഗത്തില്‍ പ്രസിഡന്റ് അഹമ്മദ് കോയ അധ്യക്ഷനായി. ടി.എം. അഹമ്മദ് കോയ സിറ്റി ഫഌവര്‍ (പ്രസിഡന്റ്), നവാസ് റഷീദ് (ജന. സെക്രട്ടറി), ഫൈസല്‍ പൂനൂര്‍ (ട്രഷറര്‍), ടി.എസ്. സൈനുല്‍ ആബിദ്, ഡോ. അബ്ദുള്‍ അസീസ് (വൈസ് പ്രസിഡന്റുമാര്‍), ഷെഫീഖ് പാനൂര്‍, മുഹമ്മദ് ഖാന്‍ (സെക്രട്ടറിമാര്‍), ഷമീം മുക്കം

gulf, saudi

ഇന്ത്യന്‍ സാംസ്‌കാരികോത്സവം ഒരുക്കി ‘അഹ്‌ലന്‍ ദവാദ്മി-2025’

റിയാദ്: സൗദി ടൂറിസം വികസന പദ്ധതിയുടെ ഭാഗമായി ദവാത്മി മുന്‍സിപ്പാലിറ്റിയുടെ നേതൃത്വത്തില്‍ സംഘടിപ്പിച്ച ‘അഹ്‌ലന്‍ ദവാദ്മി 2025’ ശ്രദ്ധേയമായി. പരിപാടിയുടെ ഭാഗമായി ഇന്ത്യന്‍ സാംസ്‌കാരിക പരിപാടികള്‍ കോര്‍ത്തിണക്കി ഒരു ദിവസം പ്രത്യേക കലാപരിപാടികളും അരങ്ങേറി. സൗദി ടൂറിസം കൗണ്‍സിലും ഇന്ത്യന്‍ കള്‍ച്ചറല്‍ ഫോറവും സംയുക്തമായാണ് പരിപാടി സംഘടിപ്പിച്ചത്. ദവാത്മി മുന്‍സിപ്പാലിറ്റിയുമായി സഹകരിച്ച് ദവാത്മിയിലെ മലയാളികളുടെ വിവിധ സംഘടനകള്‍ ചേര്‍ന്ന് രൂപീകരിച്ച സംഘാടക സമിതി പരിപാടികള്‍ക്ക് നേതൃത്വം നല്‍കി. മുന്‍സിപ്പാലിറ്റി ഓപ്പണ്‍ ഗ്രൗണ്ടില്‍ അരങ്ങേറിയ ആഘോഷങ്ങളില്‍ ദവാത്മിയിലെ വിവിധ

gulf, saudi

എയര്‍പോര്‍ട്ടില്‍ നിന്നു മടക്കിയ മലയാളി ചികിത്സക്കു ശേഷം നാട്ടിലേയ്ക്ക്

റിയാദ്: അവധിക്ക് നാട്ടിലേക്കു മടങ്ങാന്‍ എയര്‍പോര്‍ട്ടിലെത്തിയെങ്കിലും ദേഹാസ്വാസ്ഥ്യത്തെ തുടര്‍ന്ന് യാത്ര മുടങ്ങിയ തിരുവനന്തപുരം പാറശ്ശാല സ്വദേശി ജോസ് ഫെര്‍ണാണ്ടസ് ഒരുമാസത്തെ ചികിത്സക്ക് ശേഷം നാട്ടിലേയ്ക്ക്. 13 വര്‍ഷം റിയാദില്‍ നിര്‍മാണ തൊഴിലാളിയായ ജോസ് മൂന്ന് മാസത്തെ അവധിക്ക് നാട്ടില്‍ പോകുന്നതിനായാണ് റിയാദ് എയര്‍പോര്‍ട്ടില്‍ എത്തിയത്. എമിഗ്രേഷന്‍ നടപടികള്‍ പൂര്‍ത്തിയാക്കുന്നതിനിടെ തളര്‍ച്ച അനുഭവപ്പെട്ടു. അസ്വാഭാവികത തോന്നിയ എയര്‍പോര്‍ട്ട് അധികൃതര്‍ ജോസിനെ മാറ്റി നിര്‍ത്തി. കേളി പ്രവര്‍ത്തകന്‍ മോഹന്‍ദാസിനെ വിവരമറിയിച്ചതിനെ തുടര്‍ന്നു ശുമേസി ആശുപത്രിയില്‍ എത്തിക്കാന്‍ സംവിധം ഒരുക്കി. ഇതിനിടെ

gulf, saudi

ക്വുര്‍ആന്‍ ലേണിംഗ് പുസ്തക പ്രകാശനം

റിയാദ്: ക്വുര്‍ആന്‍ ഹദീസ് ലേണിംഗ് കോഴ്‌സ് പന്ത്രണ്ടാം ഘട്ട പുസ്തകം ബത്ഹ ഏരിയ പ്രകാശനം ചെയ്തു. ഷാജഹാന്‍ പടന്നയില്‍ നിന്ന് പുസ്തകം സ്വീകരിച്ച് അഫ്ഹാം അല്‍ ഹികമി പ്രകാശനം നിര്‍വ്വഹിച്ചു. ഏരിയ സെക്രട്ടറി അനീസ് എടവണ്ണ, ക്വു. എച്ച്. എല്‍.സി ചെയര്‍മാന്‍ ഷാഹിദ് പെരിന്തല്‍മണ്ണ, കണ്‍വീനര്‍ അന്‍സാര്‍ തിരുവനന്തപുരം തുടങ്ങിയവര്‍ പങ്കെടുത്തു. പുസ്തകം ആവശ്യമുള്ളവര്‍ 0502095442 എന്ന നമ്പറില്‍ബന്ധപ്പെടണമെന്നു സംഘാടകര്‍ അറിയിച്ചു.

gulf, saudi

കെഎംസിസി-ഇസ്മ സൗജന്യ മെഡിക്കല്‍ ക്യാമ്പ്

റിയാദ്: മലപ്പുറം ജില്ലാ കെഎംസിസി വെല്‍ഫെയര്‍ വിങ് അല്‍ ഖലീജ് ഇഷ്ബിലിയയിലെ ഇസ്മ മെഡിക്കല്‍ സെന്ററുമായി സഹകരിച്ചു സൗജന്യ മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിച്ചു. കെഎംസിസിയുടെ മൂന്നുമാസം നീണ്ടുനില്‍ക്കുന്ന ‘പരിരക്ഷ-2025’ ക്യാമ്പയിന്റെ ഭാഗമായി രജിസ്റ്റര്‍ ചെയ്ത 600 പേര്‍ക്കാണ് ചികിത്സാ സൗകര്യം ഒരുക്കിയത്. എന്നാല്‍ രണ്ട് ദിവസത്തെ ക്യാമ്പ് ആയിരത്തിലധികം ആളുകള്‍ ഉപയോഗപ്പെടുത്തി. പങ്കെടുത്തവര്‍ക്കു ഒരു വര്‍ഷം സൗജന്യ ചികിത്സ ലഭ്യമാക്കുന്ന ഇസ്മ കെയര്‍ പ്ലസ് കാര്‍ഡ് വിതരണം ചെയ്യുമെന്നും മാനേജ്‌മെന്റ് അറിയിച്ചു. ക്യാമ്പില്‍ വിവിധ ബ്ലഡ് ടെസ്റ്റുകള്‍ക്കു

gulf, saudi

റിയാദ് മെട്രോ കിലോമീറ്ററിന് നിര്‍മ്മാണ ചെലവ് 62.25 കോടി റിയാല്‍

റിയാദ്: റിയാദ് മെട്രോ പദ്ധതി ചെലവ് 9,375 കോടി റിയാലാണെന്ന് റിയാദ് റോയല്‍ കമ്മീഷന്‍ ആക്ടിംഗ് സി.ഇ.ഒ എന്‍ജിനീയര്‍ ഇബ്രാഹിം അല്‍സുല്‍ത്താന്‍. പതിമൂന്നു രാജ്യങ്ങളില്‍ നിന്നുള്ള 19 കമ്പനികള്‍ ഉള്‍പ്പെട്ട മൂന്നു കണ്‍സോര്‍ഷ്യം പദ്ധതി പൂര്‍ത്തിയാക്കാന്‍ നേതൃത്വം നല്‍കി. ഒരു കിലോമീറ്റര്‍ നിര്‍മ്മാണച്ചെലവ് 62.25 കോടി റിയാലാണ്. ഇത്തരം പദ്ധതികളിലെ ലോകത്തെ ഏറ്റവും കുറഞ്ഞ ചെലവിലാണ് റിയാദ് മെട്രോ നിര്‍മ്മാണം പൂര്‍ത്തിയാക്കിയത്. ഒരു ഘട്ടമായി ലോകത്തെ ഏറ്റവും ദൈര്‍ഘ്യമുളള ഡ്രൈവര്‍ ഇല്ലാത്ത ട്രെയിന്‍ പദ്ധതിയാണിതെന്നും ഇബ്രാഹിം അല്‍സുല്‍ത്താന്‍

gulf, saudi

തിരുവനന്തപുരം ഒഐസിസി ‘സ്‌നേഹ ചിറക്’

റിയാദ്: ഒഐസിസി തിരുവനന്തപുരം ജില്ലാകമ്മറ്റി ‘സ്‌നേഹ ചിറക് എന്ന പേരില്‍’ ജനറല്‍ ബോഡി യോഗം സംഘടിപ്പിച്ചു. റിയാദ് ബത്തയിലെ ഒഐസിസി സെന്‍ട്രല്‍ കമ്മറ്റിയുടെ സബര്‍മതി ആഡിറ്റോറിയത്തില്‍ നടത്തപ്പെട്ട സമ്മേളത്തില്‍ നൂറില്‍പരം ജനറല്‍ അംഗങ്ങളും നേതാക്കളും പങ്കെടുത്തു. റിയാദ് ഒഐസിസി തിരുവനന്തപുരം ജില്ലാകമ്മറ്റി പ്രസിഡണ്ട് വിന്‍സന്റ് കെ ജോര്‍ജ്ജ് അധ്യക്ഷനായ സമ്മേളനം ജില്ലാ കമ്മറ്റി സീനിയര്‍ നേതാവ് അഡ്വ. എല്‍ കെഅജിത്ത് ഉദ്ഘടനം ചെയ്തു. ജില്ലാ കമ്മറ്റിയില്‍ നിന്നുമുള്ള സെന്‍ട്രല്‍ കമ്മറ്റി ജനറല്‍ സെക്രട്ടറി നിഷാദ് ആലങ്കോട് ആമുഖവും

gulf, saudi

ഡബ്ല്യു.എം.എഫ് ഹെല്‍ത്ത് വാക്കത്തോണ്‍

റിയാദ്: വേള്‍ഡ് മലയാളി ഫെഡറേഷന്‍ (ഡബ്ല്യു.എം.എഫ്) മിഡില്‍ ഈസ്റ്റ് കൗണ്‍സില്‍ ഹെല്‍ത്ത് ഫോറം വാക്കത്തോണ്‍-2025 സംഘടിപ്പിച്ചു. ‘ഹെല്‍ത്ത് ഫോര്‍ ഓള്‍’ എന്ന പ്രമേയത്തില്‍ കിംസ് ഹെല്‍ത്തുമായി സഹകരിച്ച് ആരോഗ്യ പരിരക്ഷാ പദ്ധതിയുടെ ഭാഗമായി സൗദി ദേശീയ കമ്മറ്റിയുടെ ആഭിമുഖ്യത്തിലായിരുന്നു പരിപാടി. റിയാദ് മലാസിലെ കിംഗ് അബ്ദുള്ള പാര്‍ക്കില്‍ നടന്ന വാക്കത്തോണില്‍ റിയാദ് കൗണ്‍സിലിന്റെയും അല്‍ ഖര്‍ജ് കൗണ്‍സിലിന്റെയും സഹകരണത്തോടെ സ്ത്രീകളും കുട്ടികളും ഉള്‍പ്പെടെ നിരവധിയാളുകള്‍ പങ്കെടുത്തു. രാവിലെ 9ന് കിംസ് ഹെല്‍ത്ത് റിയാദ് അഡ്മിനിസ്‌ട്രേഷന്‍ ഓഫിസര്‍ മുഹമ്മദ്

gulf, saudi

സമദ് വള്ളീത്തിന് യാത്രയയപ്പ്

റിയാദ്: 43 വര്‍ഷത്തെ പ്രവാസം അവസാനിപ്പിച്ച് നാട്ടിലേക്ക് മടങ്ങുന്ന പട്ടാമ്പി അബ്ദുല്‍ സമദ് വള്ളീത്തിന് യാത്രയയപ്പ് നല്‍കി. റിയാദ് ഒഐസിസി പ്രവര്‍ത്തകന്‍, പാലക്കാട് സൗഹൃദവേദി ജനറല്‍ സെക്രട്ടറി എന്നീ നിലകളില്‍ സാമൂഹിക രംഗത്തും സജീവമായിരുന്നു. രക്ഷധികാരി ബാബു പട്ടാമ്പി പാലക്കാട് സൗഹൃദ വേദിയുടെ ഉപഹാരം സമ്മാനിച്ചു. പ്രസിഡന്റ് റഫീഖ് പട്ടാമ്പി അധ്യക്ഷത വഹിച്ചു. നിഷാദ് പാലക്കാട്, അയൂബ്ബ്, സല്‍മാന്‍, ജെഷാന്‍, അജിഷ് ഒറ്റപ്പാലം, ജാഫര്‍ എന്നിവര്‍ ആശംസകള്‍ നേര്‍ന്നു.

Scroll to Top