നഗരത്തിന്റെ ഹൃദയമാണ് വിപണി; നാഗരികതയുടെയും
ഫോട്ടോ: അന്‍ഷാദ് ഫിലിംക്രാഫ്റ്റ് ഒരുപാട് കഥകളും ചരിത്രവും പറയുന്ന പ്രാദേശിക വിപണികളാണ് അറബ് നാഗരികതയുടെ പ്രത്യേകത. സൗദി അറേബ്യയുടെ ഓരോ ദിക്കിലെയും സംസ്‌കാരങ്ങള്‍ അടയാളപ്പെടുത്തുന്നത് ഇത്തരം വ്യാപാര കേന്ദ്രങ്ങളിലാണ്. അതുകൊക്കുതന്നെ വൈവിധ്യമാര്‍ന്ന സംസ്‌കാരങ്ങളെ ഒന്നിപ്പിക്കുന്ന ഇടങ്ങളാണ് വ്യാപാര കേന്ദ്രങ്ങള്‍. സാംസ്‌കാരിക വിനിമയത്തിന്റെ ഭാഗമായി രാജ്യത്തെ വിവിധ പ്രവിശ്യകളിലെ വ്യാപാരവും നാഗരികതയും സൂഖ് അല്‍ അവ്വലീന്‍ എന്ന പേരില്‍ റിയാദില്‍ പുനരാവിഷ്‌കരിച്ചിരിക്കുന്നു. അറേബ്യന്‍ ഗള്‍ഫിന്റെയും ചെങ്കടലിന്റെയും അതിര്‍ത്തിയിലുള്ള അറേബ്യന്‍ ഉപദ്വുപിലെ ഏറ്റവും വലിയ രാജ്യമാണ് സൗദി അറേബ്യ. വടക്കേ […]













