എഞ്ചിനീയേഴ്‌സ് ഫോറം ‘ഗിയര്‍ അപ് ഫിഫ-2034’
റിയാദ്: കളിയാരവങ്ങള്‍ കാത്തിരിക്കുന്ന സ്‌റ്റേഡിയങ്ങളുടെ വാസ്തുശില്പി ചാതുരിയും അവസരങ്ങളും ചര്‍ച്ച ചെയ്ത് കേരള എഞ്ചിനീയേഴ്‌സ് ഫോറം (കെഇഎഫ്). ഫിഫ വേള്‍ഡ് കപ്പിന് ആതിഥേയത്വം വഹിക്കുന്നതിന്റെ പശ്ചാത്തലത്തില്‍ സൗദിയില്‍ നിര്‍മ്മാണം പുരോഗമിക്കുന്ന സ്‌റ്റേഡിയങ്ങളെ സംബന്ധിച്ച ‘ഗിയര്‍ അപ് ഫിഫ-2034’ എന്ന പേരിലായിരുന്നു പരിപാടി. മലാസിലെ റാഡിസണ്‍ പാര്‍ക്ക് ഇന്‍ ഹോട്ടലില്‍ നടന്ന പരിപാടിയില്‍ കെഇഎഫ് വൈസ് പ്രസിഡന്റ് ഷഫാന മെഹ്‌റു മന്‍സില്‍ അധ്യക്ഷത വഹിച്ചു. പ്രവര്‍ത്തക സമിതി അംഗം സുബിന്‍ റോഷന്‍ ചടങ്ങുകള്‍ നിയന്ത്രിച്ചു. സൗദിയിലെ സ്‌റ്റേഡിയം പ്രോജക്റ്റുകളില്‍ […]














