ചേര്‍ത്തുപിടിച്ചു റിയാദ് കെഎംസിസി; 40 ലക്ഷം വിതരണം ചെയ്തു
മലപ്പുറം: ചേര്‍ത്തു പിടിക്കലിന്റെ മഹിത മാതൃകയൊരുക്കി റിയാദ് കെഎംസിസി സെന്‍ട്രല്‍ കമ്മിറ്റി. പ്രവാസി കുടുംബ സുരക്ഷാ പദ്ധതിയില്‍ അംഗങ്ങളായിരിക്കെ മരിച്ച നാല് പേരുടെ കുടുംബങ്ങള്‍ക്ക് പത്ത് ലക്ഷം രൂപ വീതം നാല്പത് ലക്ഷം രൂപ വിതരണം ചെയ്തു. പാണക്കാട് നടന്ന ചടങ്ങില്‍ സയ്യിദ് സ്വാദിഖലി ശിഹാബ് തങ്ങള്‍ കുടുംബങ്ങള്‍ക്ക് തുക കൈമാറി. ആറ് വര്‍ഷമായി റിയാദ് കെഎംസിസി സെന്‍ട്രല്‍ കമ്മിറ്റി നടത്തുന്ന സുരക്ഷ പദ്ധതി പ്രകാരം ഇതോടെ മുപ്പത്തി ഏഴ് കുടുംബങ്ങള്‍ക്ക് പത്ത് ലക്ഷം രൂപ വീതം […]














